Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ പിടിച്ച് കെട്ടി അഫ്ഗാൻ സ്പിന്നർമാർ; അഫ്ഗാൻ സ്ലോ ബൗളർമാരുടെ 34 ഓവറിൽ ടീം ഇന്ത്യ നേടിയത് വെറും 119 റൺസ്; തകർപ്പൻ അർധ സെഞ്ച്വറി നേടിയ കോലി നേരത്തെ പുറത്തായതും വിനയായി; കേദാർ ജാദവിനും അർധ സെഞ്ച്വറി; ഹാർദിക് പാണ്ഡ്യയും തകർത്തടിച്ചില്ല; ഇന്ത്യയെ അട്ടിമറിക്കാൻ അഫ്ഗാനിസ്ഥാന് വേണ്ടത് വെറും 225 റൺസ്

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ പിടിച്ച് കെട്ടി അഫ്ഗാൻ സ്പിന്നർമാർ; അഫ്ഗാൻ സ്ലോ ബൗളർമാരുടെ 34 ഓവറിൽ ടീം ഇന്ത്യ നേടിയത് വെറും 119 റൺസ്; തകർപ്പൻ അർധ സെഞ്ച്വറി നേടിയ കോലി നേരത്തെ പുറത്തായതും വിനയായി; കേദാർ ജാദവിനും അർധ സെഞ്ച്വറി; ഹാർദിക് പാണ്ഡ്യയും തകർത്തടിച്ചില്ല; ഇന്ത്യയെ അട്ടിമറിക്കാൻ അഫ്ഗാനിസ്ഥാന് വേണ്ടത് വെറും 225 റൺസ്

വേൾഡ്കപ്പ് ഡെസ്‌ക്

സൗത്താംപ്ടൺ: അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ വിരാട് കോലി തീരുമാനിച്ചപ്പോൾ ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചത് റൺമലയാണ്. മലയൊന്നും തീർത്തില്ലെങ്കിലും ഒരു കുന്നെങ്കിലും ഇന്ത്യക്കാർ പ്രതീക്ഷിച്ചു. പക്ഷേ ഗ്രൗണ്ടിൽ നടപ്പിലാക്കാൻ മറ്റ് പദ്ധതികളുമായിട്ടായിരുന്നു അഫ്ഗാനികൾ പ്രത്യേകിച്ച് അവരുടെ സ്പിൻ എത്തിയത്. ടീം ഇന്ത്യയെ അഫ്ഗാൻ ഒതുക്കിയത് വെറും 224റൺസിനാണ്. സ്പിന്നർമാരായ മുജീബ് ഉർ റഹ്മാൻ, മുഹമ്മദ് നബി, റാഷിദ് ഖാൻ എന്നിവരെ നേരിടാൻ ഇന്ത്യ നന്നായി തന്നെ ബുദ്ധിമുട്ടി.

ആദ്യ ഓവർ തന്നെ സ്പിന്നറെ ഏൽപ്പിച്ചപ്പോൾ ഓപ്പണർമാരായ രോഹിത്തും രാഹുലും കരുതലോടെ തുടങ്ങി. എന്നാൽ തകർപ്പൻ ഫോമിലുള്ള രോഹിത് 1(10) മുജീബ് ഉർ റഹമാന്റെ പന്തിൽ ക്ലീൻ ബൗൾഡായപ്പോൾ തന്നെ ഇന്ത്യ അപകടം മണത്തു. രണ്ടാം വിക്കറ്റിൽ കെഎൽ രാഹുൽ 30(53) തകർപ്പൻ അർധ സെഞ്ച്വറിയുമായി നായകൻ വിരാട് കോലി 67(63) എന്നിവർ മെല്ലെ സ്‌കോർബോർഡ് ചലിപ്പിച്ചു. അനാവശ്യമായി നബിയെ റിവേഴ്‌സ് സ്വീപ്പ് ചെയ്യാൻ ശ്രമിച്ച് രാഹുൽ പുറത്തായപ്പോൾ ക്രീസിലെത്തിയത് വിജയ് ശങ്കർ നായകനുമൊത്ത് 3ാം വിക്കറ്റിൽ 58 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയ ശങ്കർ 29(41) പുറത്താകുമ്പോൾ സ്‌കോർ 122. അധികം വൈകാതെ കോലിയും മടങ്ങിയപ്പോൾ ഇന്ത്യ കൂടുതൽ അപകടത്തിലായി. 5ാം വിക്കറ്റിൽ ധോണി 28(52) കേദാർ ജാദവ് 52(68) സഖ്യം 58 റൺസ് നേടിയെങ്കിലും നിരവധി ഓവറുകൾ പാഴാക്കിയിരുന്നു.

അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ ശ്രമിച്ച പാണ്ഡ്യ പോലും ടൈമിങ് കിട്ടാൻ പാട്‌പെട്ടു. 9 പന്തുകൾ നേരിട്ട് വെറും 7 റൺസ് മാത്രമാണ് ഹാർഡ് ഹിറ്റർക്ക് നേടാൻ കഴിഞ്ഞത്. അഫ്ഗാന് വേണ്ടി ഗുലാബ്ദിൻ നയിബ് മുഹമ്മദ് നബി എന്നിവവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ മുജീബ്, അഫ്താബ്, റാഷിദ് ഖാൻ റഹ്മത് ഷാ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP