Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീകണ്ഠാ.. നിങ്ങൾ മരണ മാസ്സല്ല, കൊല മാസ്സാണ്! 'സിപിഎമ്മിനെ തോൽപ്പിച്ചാൽ മാത്രമെ താടിയെടുക്കൂ' എന്ന മൂന്ന് പതിറ്റാണ്ട് മുമ്പത്തെ ശപഥം നിറവേറ്റി പാലക്കാട് എംപി; സിവിൽ സ്റ്റേഷന് സമീപത്തെ ബ്യൂട്ടിപാർലറിൽ എത്തി താടിയെടുത്തത് മാധ്യമങ്ങളെല്ലാം അറിയിച്ച് ആഘോഷമാക്കി; സിപിഎമ്മിന്റെ ചെങ്കോട്ടയിൽ എം ബി രാജേഷിനെ മലർത്തിയടിച്ചത് താടിവടിച്ച് ആഘോഷിച്ച് ഡിസിസി അധ്യക്ഷനും നേതാക്കളും

ശ്രീകണ്ഠാ.. നിങ്ങൾ മരണ മാസ്സല്ല, കൊല മാസ്സാണ്! 'സിപിഎമ്മിനെ തോൽപ്പിച്ചാൽ മാത്രമെ താടിയെടുക്കൂ' എന്ന മൂന്ന് പതിറ്റാണ്ട് മുമ്പത്തെ ശപഥം നിറവേറ്റി പാലക്കാട് എംപി; സിവിൽ സ്റ്റേഷന് സമീപത്തെ ബ്യൂട്ടിപാർലറിൽ എത്തി താടിയെടുത്തത് മാധ്യമങ്ങളെല്ലാം അറിയിച്ച് ആഘോഷമാക്കി; സിപിഎമ്മിന്റെ ചെങ്കോട്ടയിൽ എം ബി രാജേഷിനെ മലർത്തിയടിച്ചത് താടിവടിച്ച് ആഘോഷിച്ച് ഡിസിസി അധ്യക്ഷനും നേതാക്കളും

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അത്ഭുത താരമായി മാറിയത് സിപിഎമ്മിന്റെ ഉരുക്കു കോട്ടയായ പാലക്കാടു നിന്നും വിജയിച്ചു കയറിയ വികെ ശ്രീകണ്ഠനായിരുന്നു. സിപിഎമ്മിനെ തോൽപ്പിച്ചാൽ മാത്രമേ താൻ താടി വടിക്കുകയുള്ളൂ എന്നു പ്രഖ്യാപിച്ച ശ്രീകണ്ഠന്റെ ദിവസമായിരുന്നു ഇന്ന്. എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നാട്ടിലെത്തിയ ശ്രീകണ്ഠൻ ഇന്ന് വാക്കു പാലിച്ചു. പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കി കൊണ്ടായിരുന്നു ഈ താടി വടിക്കൽ.

30 വർഷത്തിന് ശേഷമാണ് ശ്രീകണ്ഠൻ സ്വന്തം താടി വടിക്കുന്നത്. മുമ്പെടുത്ത പ്രതിജ്ഞ പോലെ സി പി എമ്മിനെ പരാജയപ്പെടുത്തിയ വിജയത്തിന്റെ വാക്കുപാലിച്ചാണ് തീരുമാനം. വൈകിട്ട് നാലരയ്ക്ക് പാലക്കാട് സിവിൽ സ്റ്റേഷന് സമീപത്തെ നാച്ചുറൽ ജന്റ്‌സ് ബ്യൂട്ടി പാർലറിൽ എത്തി താടി വടിക്കുകയായിരുന്നു. ഇക്കാര്യം മാധ്യമങ്ങളെ എല്ലാം ആറിയിച്ചാ ശരിക്കും മാസ്സായി മാറുകയായിരുന്നു ശ്രീകണ്ഠൻ. ശ്രീകണ്ഠനെ സംബന്ധിച്ച് ഇത് സി പി എമ്മിനോടുള്ള മധുര പ്രതികാരമാണ്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള തന്റെ വിജയം മാത്രമല്ല, ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ ജില്ലയിൽ ഉൾപ്പെടുന്ന ആലത്തൂരും വിജയക്കൊടി പാറിച്ചുകൊണ്ടാണ് ശ്രീകണ്ഠൻ പഴയ ശപഥം നിറവേറ്റിയത്.

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടുമുൻപ് വരെ എൽഡിഎഫ് വിജയം ഉറപ്പിച്ച മണ്ഡലങ്ങളിൽ ഒന്നായിരുന്നു പാലക്കാട്. പാലക്കാട് എംബി രാജേഷ് ഉറപ്പായി ജയിക്കുമെന്നായിരുന്നു എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാൽ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് യുഡിഎഫിന്റെ വി കെ ശ്രീകണ്ഠൻ വിജയിച്ച് കയറിയപ്പോൾ യുഡിഎഫുകാർ പോലും ശരിക്കും ഞെട്ടി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം കണ്ട ഏറ്റവും വലിയ അട്ടിമറി ജയങ്ങളിലൊന്നായിരുന്നു ശ്രീകണ്ഠന്റേത്. സിറ്റിങ് എംപി എം ബി രാജേഷിനെ 11, 637 വോട്ടിനാണ് ശ്രീകണ്ഠൻ തോൽപ്പിച്ചത്.

''സിപിഎമ്മിനെ തോൽപ്പിച്ചാൽ മാത്രമെ താടിയെടുക്കൂ'' എന്നതായിരുന്നു ശ്രീകണ്ഠൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ എടുത്ത പ്രഖ്യാപനം. ആ വാക്കു വാലിക്കുകയായിരുന്നു ശ്രീകണ്ഠൻ. ഷാഫി പറമ്പിൽ എംഎൽഎയും കോൺഗ്രസ് പ്രവർത്തകരുമൊക്കെ ശ്രീകണ്ഠൻ താടിയെടുത്തത് ആഘോഷിക്കാൻ എത്തി. താടിയെടുത്ത ശ്രീകണ്ഠനെ കണ്ടാൽ സ്വന്തം വീട്ടുകാർ തിരിച്ചറിയുമോ എന്നാണ് ഷാഫിയുടെ പോസ്റ്റിന് താഴെ കോൺഗ്രസ് അനുകൂലികൾ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

ഷൊർണൂർ എസ് എൻ കോളജിൽ പഠിക്കുന്ന സമയത്താണ് ശ്രീകണ്ഠൻ എസ്എഫ്‌ഐക്കാരാൻ ആക്രമിക്കപ്പെട്ടത്. തുടർന്നാണ് ശപഥമെടുത്തത്. ഈ ശപഥത്തെ കുറിച്ച് ശ്രീകണ്ഠൻ പറയുന്നത് ഇങ്ങനെ: എന്റെ കുട്ടിക്കാലത്ത് കണ്ണൂരിനൊപ്പം തന്നെ രാഷ്ട്രീയ ആക്രമണങ്ങൾ നടന്നിരുന്ന സ്ഥലമായിരുന്നു പാലക്കാട്. ആലത്തൂരിൽ പൊതുപ്രവർത്തനങ്ങൾക്ക് ആരും പുറത്തിറങ്ങാൻ ധൈര്യപ്പെട്ടിരുന്നില്ല. മൃഗീയമായ അടിച്ചൊതുക്കലുകൾ നടന്നിരുന്ന കാലത്താണ് ഞാൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് വരുന്നത്.'

'സ്‌കൂളിൽ പഠിക്കുന്ന കാലം മുതലെ എന്നെ വട്ടമിട്ട് ആക്രമിച്ചിരുന്നു. ഒടുവിലെ ആക്രമണത്തിൽ എന്റെ കാല് വെട്ടി, എന്റെ മുഖത്ത് സോഡാകുപ്പി കൊണ്ട് അടിച്ച് ചില്ല് കുത്തിക്കയറ്റി. അന്ന് മുഖത്ത് വലിയ മുറിവ് വന്നു. ആളുകളോട് മറുപടി പറയുന്നത് ഒഴിവാക്കാൻ താടി വളർത്തി. ആ താടി പിന്നീട് എനിക്കൊരു അനുഗ്രഹമായി. ചിലർ സ്റ്റൈലാണെന്ന് പറഞ്ഞു.' ''പിന്നീട് ഈ മുറിവെല്ലാം മാറാനും ഇതുപകരിച്ചു. താടി വളർത്തുന്നതിൽ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ പറഞ്ഞത്, ഒരിക്കൽ ഞാൻ താടിയെടുക്കും, സിപിഎം പരാജയപ്പെടുമ്പോഴായിരിക്കും അതെന്ന്. ആ പ്രതിജ്ഞ നിറവേറ്റുകയായിരുന്നു ശ്രീകണ്ഠൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP