Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിനോയിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് കോടിയേരിയുടെ വാദം കള്ളമോ? കോടിയേരിക്കും ഭാര്യയ്ക്കും കാര്യങ്ങൾ അറിയാമെന്ന് ആവർത്തിച്ച് പരാതിക്കാരി; കോടിയേരിയുടെ ഭാര്യയ്ക്ക് എല്ലാം അറിയാം, അവർ പലതവണ താനുമായി സംസാരിച്ചിട്ടുണ്ടെന്നും മുംബൈയിൽ വന്ന് തന്നെ കണ്ടുവെന്നും യുവതി

ബിനോയിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് കോടിയേരിയുടെ വാദം കള്ളമോ? കോടിയേരിക്കും ഭാര്യയ്ക്കും കാര്യങ്ങൾ അറിയാമെന്ന് ആവർത്തിച്ച് പരാതിക്കാരി; കോടിയേരിയുടെ ഭാര്യയ്ക്ക് എല്ലാം അറിയാം, അവർ പലതവണ താനുമായി സംസാരിച്ചിട്ടുണ്ടെന്നും മുംബൈയിൽ വന്ന് തന്നെ കണ്ടുവെന്നും യുവതി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മകൻ ബിനോയി കോടിയേരിക്കെതിരായ ലൈംഗിക പീഡന ആരോപണത്തെ കുറിച്ച് കേസ് വരും വരെ താൻ ഒന്നും അറിഞ്ഞില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങൾ തള്ളി പരാതിക്കാരിയായ യുവതി. യുവതി തന്നോട് പരാതിപ്പെട്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അറിയുന്നത് കേസ് വന്നപ്പോഴായിരുന്നു എന്നുമാണ് കോടിയേരി ഇന്ന് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. എന്നാൽ ഈ ആരോപണം തള്ളിക്കൊണ്ടാണ് പരാതിക്കാരി രംഗത്തെത്തിയത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് യുവതി ഇക്കാര്യത്തിൽ പ്രതികരിച്ചത്.

താനും ബിനോയിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കോടിയേരിയുടെ ഭാര്യയ്ക്ക് എല്ലാം അറിയാം. അവർ പലതവണ താനുമായി സംസാരിച്ചിട്ടുണ്ട്. മുംബൈയിൽ വന്ന് കോടിയേരിയുടെ ഭാര്യ തന്നെ കണ്ടിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം കോടിയേരിക്കും അറിയാമെന്നും മറിച്ചുള്ള കോടിയേരിയുടെ വാദം കള്ളമാണെന്നും യുവതി പറയുന്നു.

ബിനോയിയുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനെ നേരിൽ കണ്ട് സംസാരിച്ചിരുന്നുവെന്ന് നേരത്തെ യുവതിയുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു. വിവാഹവാഗ്ദാനം നൽകി ബിനോയ് വഞ്ചിച്ചതും ഭീഷണിപ്പെടുത്തിയതും അടക്കമുള്ള കാര്യങ്ങളിൽ നീതി തേടി പലതവണ കോടിയേരിയെ കണ്ടു. സുഹൃത്തുകളെ കൊണ്ട് സംസാരിപ്പിച്ചു. എന്നിട്ടും സഹായമൊന്നും കിട്ടിയില്ലെന്നും യുവതിയും കുടുംബവും പറയുന്നു. നിങ്ങൾ എന്തു വേണമെങ്കിലും ആയിക്കോളൂ എന്ന നിലപാടാണ് കോടിയേരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും യുവതിയും കുടുംബവും ആരോപിക്കുന്നു.

അതേസമയം മകനെതിരായ ആരോപണത്തെ കുറിച്ച് വിശദീകരിച്ച കോടിയേരി ബിനോയിയെ സംരക്ഷിക്കില്ലെന്നാണ് അറിയിച്ചത്. ആരോപണ വിധേയനെ സംരക്ഷിക്കുന്ന സമീപനം സ്വീകരിച്ചിട്ടില്ല. കേസിൽ നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ ബാധ്യതയാണ്. കേസിലെ നിജസ്ഥിതി അന്വേഷണത്തിലൂടെ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിലെ പാർട്ടിയുടെ നിലപാട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

കുടുംബാംഗങ്ങൾ ചെയ്യുന്ന തെറ്റുകൾ തനിക്ക് ഏറ്റെടുക്കാൻ കഴിയില്ല. ബിനോയ് കുടുംബമായിട്ട് കഴിയുന്ന വ്യക്തിയാണ്. പരാതി സംബന്ധിച്ച് തനിക്ക് നേരത്തെ അറിയില്ലായിരുന്നു. വാർത്തകൾ വന്നതിന് ശേഷമാണ് ഇക്കാര്യം അറിഞ്ഞത്. പരാതിക്കാരിയുമായി സംസാരിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. മകനെ കണ്ടെത്തുക തന്റെ ചുമതലയല്ല. മുംബൈ പൊലീസിന്റെ ഉത്തരവനുസരിച്ച് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനല്ല താൻ. മക്കൾ വിദേശരാജ്യങ്ങളിൽ പോകുമ്പോൾ അവരുടെ പിറകെ പോകാൻ രക്ഷിതാക്കൾക്ക് കഴിയില്ല. അവർ ചെയ്യുന്ന കാര്യങ്ങൾക്ക് അവർ തന്നെയാണ് ഉത്തരവാദികളെന്നും കോടിയേരി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP