Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാജന്റെ ആത്മഹത്യയിൽ ഉദ്യോഗസ്ഥരെ പഴിചാരി കോടിയേരി; കൺവെൻഷൻ സെന്ററിന് ലൈസൻസ് നൽകാൻ നഗരസഭ ചെയർപേഴ്സൺ ആവശ്യപ്പെട്ടിട്ടും നഗരസഭ സെക്രട്ടറി അനുവദിച്ചു നൽകാതെ സെക്രട്ടറി മനഃപൂർവ്വം വൈകിപ്പിച്ചു; പി കെ ശ്യാമളയുടെ രാജിക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും ആന്തൂർ വിവാദം കണ്ണൂർ ജില്ലാ കമ്മിറ്റി ചർച്ച ചെയ്‌തെന്നും സിപിഎം സംസ്ഥാന സെക്രട്ടറി; ശ്യാമള രാജിവെക്കുന്നെങ്കിൽ അത് നല്ല കാര്യം; തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും സാജന്റെ കുടുംബം

സാജന്റെ ആത്മഹത്യയിൽ ഉദ്യോഗസ്ഥരെ പഴിചാരി കോടിയേരി; കൺവെൻഷൻ സെന്ററിന് ലൈസൻസ് നൽകാൻ നഗരസഭ ചെയർപേഴ്സൺ ആവശ്യപ്പെട്ടിട്ടും നഗരസഭ സെക്രട്ടറി അനുവദിച്ചു നൽകാതെ സെക്രട്ടറി മനഃപൂർവ്വം വൈകിപ്പിച്ചു; പി കെ ശ്യാമളയുടെ രാജിക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും ആന്തൂർ വിവാദം കണ്ണൂർ ജില്ലാ കമ്മിറ്റി ചർച്ച ചെയ്‌തെന്നും സിപിഎം സംസ്ഥാന സെക്രട്ടറി; ശ്യാമള രാജിവെക്കുന്നെങ്കിൽ അത് നല്ല കാര്യം; തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും സാജന്റെ കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥരെ പഴിചാരി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രവാസിവ്യവസായിയുടെ കെട്ടിടത്തിന് ലൈസൻസ് നൽകാൻ നഗരസഭ ചെയർപേഴ്സൺ ആവശ്യപ്പെട്ടിട്ടും നഗരസഭ സെക്രട്ടറി അനുവദിച്ചുനൽകിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലൈസൻസ് അനുവദിക്കുന്നത് സെക്രട്ടറി മനഃപൂർവ്വം വൈകിപ്പിച്ചെന്നും കോടിയേരി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

ഇതുപോലെയുള്ള ഒട്ടേറെ കേസുകളുണ്ട്. എന്നാൽ ചില കേസുകളിൽ ആക്ഷേപമുയരുന്നു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. നിശ്ചിതസമയത്തിനുള്ളിൽ ലൈസൻസ് നൽകണം. ഇതിൽ സർക്കാർ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ആന്തൂരിലെ സംഭവത്തിൽ ഇപ്പോൾ ഹൈക്കോടതിയും ഇടപെട്ടിരിക്കുകയാണ്. ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൊലീസും സർക്കാരും സംഭവത്തിൽ അന്വേഷണം നടത്തുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയും സ്വീകരിച്ചു- അദ്ദേഹം വിശദീകരിച്ചു.

അതേസമയം, പി.കെ. ശ്യാമളയുടെ രാജിക്കാര്യത്തിലൊന്നും തീരുമാനമെടുത്തിട്ടില്ലെന്നും ആന്തൂർ വിവാദം കണ്ണൂർ ജില്ലാ കമ്മിറ്റി ചർച്ച ചെയ്തതാണെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം പി.കെ.ശ്യാമള രാജിവയ്ക്കുകയാണെങ്കിൽ നല്ലകാര്യമെന്ന് മരിച്ച സാജന്റെ ഭാര്യ ബീന പ്രതികരിച്ചു. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നായിരുന്നു ബീനയുടെ പിതാവ് പുരുഷോത്തമന്റെ പ്രതികരണം. കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യചെയ്ത സാഹചര്യത്തിൽ നഗരസഭാധ്യക്ഷ പി.കെ.ശ്യാമള രാജിവച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചന.

സ്ഥാനമൊഴിയണമെന്നാണ് പൊതുവികാരമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് പി.കെ.ശ്യാമളയെ അറിയിച്ചു. എന്നാൽ ഉടൻ രാജിവയ്ക്കണമോ സംഘടനാതലത്തിൽ നടപടി മതിയോ എന്ന കാര്യത്തിൽ പാർട്ടി നേതൃത്വം അന്തിമതീരുമാനമെടുക്കും. അതേസമയം പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ രാജിസന്നദ്ധത പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്ന് ആന്തൂർ നഗരസഭ അധ്യക്ഷ വ്യക്തമാക്കിയിരുന്നു. എനിക്ക് ഇഷ്ടമുണ്ടെങ്കിൽ ഇരിക്കാനും അല്ലെങ്കിൽ ഇറങ്ങിപ്പോകാനും പറ്റില്ല. എന്നെ ഈ സീറ്റിലിരുത്തിയതും ഞാൻ എത്ര വീക്കാണെന്ന് തീരുമാനിക്കേണ്ടതും ആ സ്ഥാനത്ത് തുടരണോ എന്നും തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

സാജൻ ആത്മഹത്യ ചെയ്ത വിഷയത്തിൽ തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായതായി കരുതുന്നില്ലെന്നും അവർ പറഞ്ഞു. വിമർശനങ്ങളെയെല്ലാം ഉൾക്കൊണ്ട് പാർട്ടിക്ക് വേണ്ടി താൻ രാജിവെക്കുമെന്നാണ് പി.കെ ശ്യാമള പറയുന്നത്. അതല്ല തുടരാനാണ് പാർട്ടി പറയുന്നതെങ്കിൽ അതിനും സന്നദ്ധയാണെന്നും അവർ പറഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് വിളിച്ചുവരുത്തിയെന്ന വാർത്തകളേയും അവർ തള്ളുകയാണ് ഉണ്ടായത്. എന്നാൽ, തിങ്കളാഴ്‌ച്ചയോടെ പി കെ ശ്യാമളയുടെ രാജികാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

അതേസമയം, ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരകാര്യ വകുപ്പ് വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ട് ഇന്ന് കൈമാറും. മുഖ്യ ടൗൺ പ്ലാനറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഇന്നലെ ബക്കളത്തെ പാർത്ഥ കൺവെൻഷൻ സെന്ററിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ടാണ് തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് കൈമാറുക. സാജന്റെ മരണ ശേഷം ഫയലുകളിൽ നടത്തിയ കൃത്രിമം അടക്കം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം നഗരസഭ അദ്ധ്യക്ഷ സിപിഎം നേതാവ് എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയുടെ പീഡനത്തെ കുറിച്ച് സാജന്റെ കുടുംബം പരാതിപ്പെട്ട സാഹചര്യത്തിൽ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്.

ഇന്നലെ പി.കെ ശ്യാമള, നഗരസഭ സെക്രട്ടറി ഗിരീഷ്, എൻജിനിയർ കലേഷ് എന്നിവരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം പൊലീസിന് മൊഴി നല്കിയിരുന്നു. സാജന്റെ ഭാര്യ ബീന, പാർത്ഥ ഗ്രൂപ്പിലെ നാല് ജീവനക്കാർ എന്നിവരുടെ മൊഴിയാണ് വളപട്ടണം പൊലീസ് രേഖപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP