Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

2018 ഡിസംബറിൽ യുവതി വക്കീൽ നോട്ടീസയച്ചിതിന് പിന്നാലെ അനുരജ്ഞന ചർച്ചകൾക്കായി ബിനോയി കോടിയേരിയുടെ അമ്മ മുംബൈയിലെത്തി; വിനോദിനിയും കുടുംബാംഗങ്ങളും ഒത്തുതീർപ്പിന് ശ്രമിച്ചപ്പോഴും ഭീഷണിപ്പെടുത്തലുകൾ ഉണ്ടായി; ഒന്നര വർഷം മുമ്പ് പരാതിപ്പെട്ടപ്പോൾ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് 'നിങ്ങൾ എന്തുവേണമെങ്കിലും ആയിക്കോളൂ' എന്ന്; കോടിയേരി കുടുംബത്തെ വെട്ടിലാക്കി വെളിപ്പെടുത്തലുമായി ബിഹാറി യുവതിയുടെ കുടുംബവും

2018 ഡിസംബറിൽ യുവതി വക്കീൽ നോട്ടീസയച്ചിതിന് പിന്നാലെ അനുരജ്ഞന ചർച്ചകൾക്കായി ബിനോയി കോടിയേരിയുടെ അമ്മ മുംബൈയിലെത്തി; വിനോദിനിയും കുടുംബാംഗങ്ങളും ഒത്തുതീർപ്പിന് ശ്രമിച്ചപ്പോഴും ഭീഷണിപ്പെടുത്തലുകൾ ഉണ്ടായി; ഒന്നര വർഷം മുമ്പ് പരാതിപ്പെട്ടപ്പോൾ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് 'നിങ്ങൾ എന്തുവേണമെങ്കിലും ആയിക്കോളൂ' എന്ന്; കോടിയേരി കുടുംബത്തെ വെട്ടിലാക്കി വെളിപ്പെടുത്തലുമായി ബിഹാറി യുവതിയുടെ കുടുംബവും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബിനോയി കോടിയേരിക്കെതിരായ പീഡന ആരോപണത്തിൽ കോടിയേരി കുടുംബത്തെ വെട്ടിലാക്കി ബിഹാറി യുവതിയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തൽ. ഈ സംഭവത്തെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിവുള്ള കാര്യമാണെന്നാണ് യുവതിയുടെ കുടുംബം വെളിപ്പെടുത്തുന്നത്. ബിനോയിയുടെ അമ്മ വിനോദിനി ബാലകൃഷ്ണൻ മുംബൈയിലെത്തി യുവതിയുമായി ഒത്തു തീർപ്പിന് ശ്രമിച്ചിരുന്നുവെന്നാണ് യുവതിയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തൽ. ബിനോയിയും അമ്മയ്‌ക്കൊപ്പം എത്തിയിരുന്നുവെന്നും ഇവർ വെളിപ്പെടുത്തുന്നു.

2018 ഡിസംബറിൽ യുവതി വക്കീൽ നോട്ടീസ് അയച്ചിതിന് പിന്നാലെയാണ് വിനോദിനി ബാലകൃഷ്ണൻ മുംബൈയിലെത്തിയത്. പണം കിട്ടാതെ ഒത്തുതീർപ്പിനില്ലെന്ന് യുവതി പറഞ്ഞതിനെത്തുടർന്ന് മറ്റ് കുടുംബാംഗങ്ങളുമായും സംസാരിച്ചു. പിന്നീടും വിനോദിനിയും മറ്റ് കുടുംബാംഗങ്ങളും ഒത്തുതീർപ്പിന്ശ്രമിച്ചിരുന്നുവെന്നും പലപ്പോഴും ഭീഷണിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ വെളിപ്പെടുത്തി. പരാതിയിൽ ഉയർന്ന സാഹചര്യത്തിൽ ഓഷിവാര പൊലീസ് യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.

അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബവുമായി ഒന്നരവർഷത്തോളമായി അഭ്യർത്ഥന നടത്തുകയാണെന്ന് ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയ യുവതിയും കുടുംബം. സഹായം ചോദിച്ച് കോടിയേരിയോടും വിനോദിനിയോടും പലവട്ടം സംസാരിച്ചു. വിവാഹവാഗ്ദാനം നൽകി ബിനോയി വഞ്ചിച്ചതും ഭീഷണിപ്പെടുത്തുന്നതും വ്യക്തമായി ചൂണ്ടിക്കാട്ടി. സുഹൃത്തുക്കളേക്കൊണ്ടും സംസാരിപ്പിച്ചു. പക്ഷേ ഫലമുണ്ടായില്ല. 'നിങ്ങൾ എന്തുവേണമെങ്കിലും ആയിക്കോളൂ' എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ നിലപാടെന്നും യുവതിയും കുടുംബവും വെളിപ്പെടുത്തി.

പരാതിക്കാരിയേയും തങ്ങളേയും ബിനോയ് നിരന്തം ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ ശബ്ദ രേഖ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. ബിനോയ്യുടെ അറസ്റ്റിന് ശേഷം കൂടുതൽ പ്രതികരണം നടത്താമെന്നും യുവതിയുടെ കുടുംബം കൂട്ടിച്ചേർത്തു. അതേസമയം ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യഹർജിയിൽ മുംബൈയിലെ ദിൻഡോശി സെഷൻസ് കോടതി തിങ്കളാഴ്ച വിധി പറയും. ഹർജിയിൽ വെള്ളിയാഴ്ച കോടതി വാദം കേട്ടു. സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ മുംബൈ ഹൈക്കോടതിയെ സമീപിക്കാനാവും. ബിനോയിയെ കണ്ടുകിട്ടിയില്ലെങ്കിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. ഈ മാസം 13-നാണ് യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.

അതേസമയം അതിനിടെ യുവതിയുടെ കുഞ്ഞ് ബിനോയിയുടേതാണെന്ന നിഗമനത്തിലാണ് മുംബൈ പൊലീസ്. ഒരുമിച്ച് താമസിച്ചതിന് തെളിവും ഉണ്ട്. എന്നാൽ പീഡനക്കേസ് നിലനിൽക്കുമോ എന്ന് സംശയവുമുണ്ട്. പരസ്പര സമ്മതത്തോടെയാണ് എല്ലാം നടന്നതെന്ന് ബിനോയിക്ക് യുവതി അയച്ച കത്ത് തെളിവാണ്. അതുകൊണ്ട് തന്നെ വഞ്ചനാ കേസാണ് നിലനിൽക്കുയെന്ന സംശയം മുംബൈ പൊലീസിന് സംശയമുണ്ട്.

യുവതി നൽകിയ രേഖകൾ വ്യാജമാണെന്നുകാണിച്ച് ബിനോയ് കണ്ണൂർ പൊലീസിൽ പരാതിനൽകിയ സാഹചര്യത്തിലാണ് വീണ്ടും മൊഴിയെടുത്തതെന്നാണ് സൂചന. അമ്മയേയും കുട്ടിയേയും ഏറ്റെടുത്തുള്ള ഫോർമുല ചില കേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇലയ്ക്കും മുള്ളിനും പ്രശ്നമില്ലാത്ത തരത്തിലെ പരിഹാരം. എങ്ങനേയും ബിനോയിയെ കേസിൽ നിന്ന് രക്ഷിച്ചെടുക്കാനാണ് നീക്കം. യുവതിക്കൊപ്പം താമസിച്ചതിന് അടക്കമുള്ള എല്ലാ തെളിവുകളും യുവതിയും കുടുംബവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കുന്നുണ്ട്. ഇതിന് പുറമെയാണ് ബിനോയ് കോടിയേരിയുടെ കുടുംബവുമായും നേരിട്ട് ബന്ധമുള്ള കേസാണ് ഇതെന്ന് വെളിപ്പെടുത്തൽ കൂടി വരുന്നത്. ബിനോയ് കോടിയേരിയുമായി ബന്ധം തെളിയിക്കുന്നതിനുള്ള രേഖകളും സാക്ഷിമൊഴികളും എല്ലാമായി എല്ലാ ദിവസവും യുവതി ഓഷിവാര പൊലീസ് സ്റ്റേഷനിൽ എത്തുന്നുമുണ്ട്. ബിനോയ് കോടിയേരി ഇപ്പോഴും ഒളിവിലാണ്. ബിനോയിയെ കണ്ടെത്താൻ ഊർജ്ജിതമായി ശ്രമിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒളിവിൽ കഴിയുന്ന ബിനോയ് രാജ്യം വിട്ട് പോകാനുള്ള സാധ്യത മുന്നിൽ കണ്ട് മുൻകരുതലെല്ലാം എടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ബിനോയ് കോടിയേരിയെ തേടി മുംബൈ പൊലീസ് തിരുവനന്തപുരത്ത് എത്തിയിരുന്നു. ബിനോയ് കോടിയേരിയുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബനോയിയെ തേടി കണ്ണൂരിലെ വീട്ടിലും പിന്നീട് തിരുവനന്തപുരത്ത് മുടവന്മുകളിലുള്ള വീട്ടിലും എത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം പരാതിക്കാരിയായ യുവതി നൽകിയ വിലാസങ്ങളിൽ ഒന്ന് എകെജി സെന്ററിന്റെ ഭാഗമായ ഫ്‌ളാറ്റ് ആയിരുന്നു. ഇവിടെ പരിശോധന നടത്താൻ അന്വേഷണസംഘം ആവശ്യപ്പെട്ടെങ്കിലും പാർട്ടിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റ് ആണെന്നായിരുന്നു കേരള പൊലീസിന്റെ മറുപടി. പിന്നാലെ ഫ്‌ളാറ്റ് ഇരിക്കുന്ന സ്ഥലം സന്ദർശിച്ച ശേഷം അന്വേഷണ സംഘം മടങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP