Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തടയണ പൊളിക്കാൻ തുടങ്ങിയതോടെ നേതൃത്വം നൽകിയ ഉദ്യോഗസ്ഥന് സ്ഥാനചലനം; പി വി അൻവറിന്റെ ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കാൻ നേതൃത്വം നൽകിയ തഹസിൽദാർ പി ശുഭന്റെ സ്ഥലംമാറ്റം സ്വാഭാവികമെന്ന് സർക്കാർ

തടയണ പൊളിക്കാൻ തുടങ്ങിയതോടെ നേതൃത്വം നൽകിയ ഉദ്യോഗസ്ഥന് സ്ഥാനചലനം; പി വി അൻവറിന്റെ ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കാൻ നേതൃത്വം നൽകിയ തഹസിൽദാർ പി ശുഭന്റെ സ്ഥലംമാറ്റം സ്വാഭാവികമെന്ന് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിക്കാൻ തുടങ്ങിയതോടെ ഉദ്യോഗസ്ഥർക്ക് സ്ഥാന ചലനം. തടയണ പൊളിക്കാൽ നേതൃത്വം നൽകിയ തഹദിൽദാരെ സ്ഥലം മാറ്റി. ഏറനാട് തഹസിൽദാർ പി. ശുഭനെ ആണ് സ്ഥലം മാറ്റിയത്. ഇന്നലെ രാത്രിയിലാണ് ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള സ്വാഭാവിക സ്ഥലം മാറ്റമെന്നാണ് വിശദീകരണം.അതേ സമയം തടയണ പൊളിക്കൽ നീട്ടി കൊണ്ടു പോകാൻ ശ്രമം നടത്തുന്നുവെന്ന ആരോപണത്തിനിടെയാണ് സ്ഥലം മാറ്റം.

കക്കാടംപൊയിലിലെ ചീങ്കണ്ണിപ്പാറയിലെ തടയണ ഇന്നലെയാണ് പൊളിച്ചുതുടങ്ങിയത്. തടയണ പൂർണമായും പൊളിച്ചുമാറ്റാൻ ഒരാഴ്ച സമയമെടുക്കും. വിദഗ്ദ്ധസമിതിയുടെ മേൽനോട്ടത്തിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് മണ്ണുകൊണ്ടുള്ള തടയണ പൊളിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു തടയണ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതിയുടെ വിധിയുണ്ടായത്.രണ്ടാഴ്‌ച്ചക്കം പൊളിക്കണമെന്നായിരുന്നു ഉത്തരവ്.വിധി നടപ്പാക്കാത്തതിനെ തുടർന്ന് ജൂൺ പതിമൂന്നിന് കലക്ടറെ ഹൈക്കോടതി വിളിച്ചു വരുത്തിയിരുന്നു. രണ്ടാഴ്‌ച്ചത്തെ സമയമാണ് അന്ന് കലക്ടർ കോടതിയോട് ആവശ്യപ്പെട്ടത്. തുടർന്ന് കഴിഞ്ഞ ദിവസം കലക്ടർ ദുരന്ത നിവാരണ സമിതി വിളിച്ചു ചേർത്തിരുന്നു. സബ്ബ് കലക്ടർ തടയണ സന്ദർശിച്ച് സ്ഥിതി വിലയിരുത്തുകയും ചെയ്തു. തുടർന്നാണ് തഹസിൽദാർ പി.ശുഭന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം തടയണ പൊളിക്കാനുള്ള നടപടികൾ തുടങ്ങിയത്.

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിൽ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകർന്നുണ്ടായ ഉരുൾപൊട്ടലിൽ 14 പേർ മരണപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി തടയണ പൊളിക്കണമെന്ന കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് പരാതിക്കാരൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP