Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇതുവരെ പിടഞ്ഞു മരിച്ചത് 136 കുരുന്നുകൾ; 16 ജില്ലകളിലായി ഇതുവരെ അസുഖം ബാധിച്ചിട്ടുള്ളത് 626 കുട്ടികൾക്ക്; കുഞ്ഞുങ്ങളുടെ മരണം തടയാൻ നടപടി സ്വീകരിക്കുന്നതിനേക്കാൾ ക്രിക്കറ്റിനെ കുറിച്ചു ചർച്ച ചെയ്ത് ബിഹാറി രാഷ്ട്രീയക്കാരും; മസ്തിഷ്‌കജ്വര മരണങ്ങൾക്കു ലിച്ചിപ്പഴവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കാൻ ഉത്തരവിട്ട് ആരോഗ്യമന്ത്രിയും

മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇതുവരെ പിടഞ്ഞു മരിച്ചത് 136 കുരുന്നുകൾ; 16 ജില്ലകളിലായി ഇതുവരെ അസുഖം ബാധിച്ചിട്ടുള്ളത് 626 കുട്ടികൾക്ക്; കുഞ്ഞുങ്ങളുടെ മരണം തടയാൻ നടപടി സ്വീകരിക്കുന്നതിനേക്കാൾ ക്രിക്കറ്റിനെ കുറിച്ചു ചർച്ച ചെയ്ത് ബിഹാറി രാഷ്ട്രീയക്കാരും; മസ്തിഷ്‌കജ്വര മരണങ്ങൾക്കു ലിച്ചിപ്പഴവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കാൻ ഉത്തരവിട്ട് ആരോഗ്യമന്ത്രിയും

മറുനാടൻ ഡെസ്‌ക്‌

പട്‌ന: മസ്തിഷ്‌ക ജ്വരം ബാധിച്ച് ബിഹാറിൽ ഇതുവരെ മരിച്ചത് 136 കുട്ടികളാണ്. 16 ജില്ലകളിലായി 626 കുട്ടികൾ അസുഖബാധിതരായി ചികിത്സയിൽ കഴിയുന്നു. എന്നാൽ വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാൻ പോലുംതയ്യാറാകാതെ എങ്ങനെ ഈ ദുരിതത്തെ നേരിടുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ ബിഹാറി സർക്കാറും. ജൂൺ 1 മുതലുള്ള കണക്കാണിത്. മുസാഫർപുർ ജില്ലയിലാണ് ഏറ്റവുമധികം മരണം 117 കുട്ടികൾ. കുഞ്ഞുങ്ങളുടെ മരണത്തിന് ഇടയാക്കുന്നത് മസ്തിഷ്‌ക്ക ജ്വരമാണെന്ന വാർത്തകൾ പുറത്തുവരുമ്പോഴും മറ്റു സാധ്യതകളും പരിശോധിക്കുന്നുണ്ട്.

മസ്തിഷ്‌കജ്വരമരണങ്ങൾക്കു ലിച്ചിപ്പഴവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കാൻ സംസ്ഥാന ആരോഗ്യമന്ത്രി പ്രേംകുമാർ വെള്ളിയാഴ്ച ഉത്തരവിട്ടു. കാർഷികശാസ്ത്രജ്ഞരുടെയും കാർഷികോദ്യോഗസ്ഥരുടെയും സംഘം ദുരിതബാധിതമേഖലകൾ സന്ദർശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20 ദിവസത്തിനിടെ മുസഫർപുരിൽ 118 കുട്ടികളാണ് മസ്തിഷ്‌കജ്വരം പിടിപെട്ടു മരിച്ചത്. വെറുംവയറ്റിൽ ലിച്ചിപ്പഴം കഴിച്ചതാണ് മരണത്തിനുള്ള കാരണമെന്ന് വാർത്തകളുണ്ടായിരുന്നു. പഴം കഴിക്കുന്ന കുട്ടികളിൽ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കുറയുന്നതാണു മസ്തിഷ്‌കജ്വരം ഉണ്ടാക്കുന്നതെന്നായിരുന്നു വാർത്ത.

രാജ്യത്തെ ലിച്ചിപ്പഴത്തിന്റെ കേന്ദ്രമെന്നാണ് മുസഫർപുർ അറിയപ്പെടുന്നത്. വേനൽക്കാലത്ത് ലിച്ചിപ്പഴം വിളവെടുക്കുന്ന വേളയിലാണ് ഇവിടെ മസ്തിഷ്‌കജ്വരം വ്യാപകമായി റിപ്പോർട്ടുചെയ്യുന്നത്. എന്നാൽ, ലിച്ചിപ്പഴമാണു രോഗമുണ്ടാക്കുന്നത് എന്ന വാദത്തിനു ശാസ്ത്രീയമായ അടിത്തറയില്ല. ഈ സാഹചര്യത്തിലാണു മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. സമാനമായ അന്വേഷണത്തിന് ഒഡിഷ സർക്കാരും കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. അതേസമയം മസ്തിഷ്‌ക്ക ജ്വരം നേടുന്നതിൽ സർക്കാർ പരാജയമായെന്ന ആരോപണം ശക്തമാകുന്നതിനിടെ ആരോഗ്യ വിഭാഗം കൂടുതൽ നടപടികളിലേക്കും കടന്നിട്ടുണ്ട്.

മുസഫർപൂരിലെ രണ്ട് ആശുപത്രികളിൽ കൂടുതൽ തീവ്രപരിചരണ യൂണിറ്റുകൾ ആരംഭിച്ചു. മസ്തിഷ്‌ക ജ്വരം കാരണം മുസഫർപൂരിലെ ആശുപത്രികളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലും കെജ് രിവാൾ ഹോസ്പിറ്റലിലും കുട്ടികൾ ചികിൽസയിൽ കഴിയുന്നുണ്ട്. ഈ ആശുപത്രികളിലാണ് കൂടുതൽ തീവ്രപരിചരണ യൂണിറ്റുകൾ ആരംഭിച്ചത്. കൂടുതൽ കുട്ടികൾ ചികിത്സയിൽ തേടിയാൽ നേരിടുന്നതിനു വേണ്ടിയാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. മരണസഖ്യ ഉയരുന്നതിൽ കനത്ത പ്രതിഷേധം ബിഹാറിന്റെ വിവിധ ഇടങ്ങളിൽ തുടരുകയാണ്.

നിലവിൽ രാജ്യത്തെ ആരോഗ്യ രംഗത്ത് പ്രശ്‌നങ്ങൾ ഉണ്ടെന്ന് കേന്ദ്ര ' ആരോഗ്യ മന്ത്രി ഹർഷ വർധൻ സമ്മതിച്ചു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹർഷ വർധന്റെ പ്രതികരണം.മസ്തിഷ്‌ക ജ്വരം അടക്കമുള്ള രോഗങ്ങൾ ഇല്ലായ്മ ചെയ്യാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ബിഹാറിൽ വയറോളജി ഇൻസ്റ്റിറ്റിയൂട് ആരംഭിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മസ്തിഷ്‌ക ജ്വരം പടരുന്നത് തടയാൻ കേന്ദ്ര സംസ്ഥാന സർക്കാർ ഫലപ്രമദമായി ഒന്നും ചെയ്തില്ലെന്ന ആരോപണം നിലനിൽക്കെയാണ് ഹർഷ വർധന്റെ പ്രതികരണം.

ഇതിനിടെ, പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെ കാണാനില്ലെന്നു മുസഫർപുരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം തേജസ്വി പൊതു പരിപാടികളിൽ നിന്നു വിട്ടു നിൽക്കുകയാണ്. ലോക കപ്പ് ക്രിക്കറ്റ് കാണാൻ പോയതാണെന്നാണു പാർട്ടിക്കുള്ളിലെ സംസാരം. തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം പാർട്ടിക്കുള്ളിൽ നിന്നും സഖ്യകക്ഷി നേതാക്കളിൽ നിന്നും തേജസ്വി യാദവിനെതിരെ വിമർശനമുയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP