Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ ആൽബിൻ വർഗീസ് ഭീഷണിപ്പെടുത്തിയത് പെട്രോൾ ഒഴിച്ച് കത്തിക്കും എന്ന്; കുറെ നാൾ പിന്നാലെ നടന്നിട്ടും വളയാത്ത പെൺകുട്ടിയെ ക്യാംപസിലെത്തി കരണത്തടിച്ചതോടെ ബന്ധുക്കൾ ഇടപെട്ടു; വീട്ടുകാർ കൈകാര്യം ചെയ്ത ശേഷം പൊലീസിൽ ഏൽപ്പിച്ച പൂവാലൻ കഞ്ചാവ് മാഫിയയിലെ കണ്ണിയെന്ന് പൊലീസും

പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ ആൽബിൻ വർഗീസ് ഭീഷണിപ്പെടുത്തിയത് പെട്രോൾ ഒഴിച്ച് കത്തിക്കും എന്ന്; കുറെ നാൾ പിന്നാലെ നടന്നിട്ടും വളയാത്ത പെൺകുട്ടിയെ ക്യാംപസിലെത്തി കരണത്തടിച്ചതോടെ ബന്ധുക്കൾ ഇടപെട്ടു; വീട്ടുകാർ കൈകാര്യം ചെയ്ത ശേഷം പൊലീസിൽ ഏൽപ്പിച്ച പൂവാലൻ കഞ്ചാവ് മാഫിയയിലെ കണ്ണിയെന്ന് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

എരുമേലി: പ്രണയം നിരസിച്ചതിന്റെ പേരിൽ വിദ്യാർത്ഥിയെ പെട്രോൾ ഒഴിച്ചു കത്തിക്കും എന്ന് ഭീഷണിപ്പെടുത്തിയതിന് പൊലീസ് അറസ്റ്റു ചെയ്ത ആൽബിൻ വർഗീസ് പെൺകുട്ടിയെ ശല്യം ചെയ്യാൻതുടങ്ങിയത് വളരെ നാൾ മുന്നെ. എരുമേലിയിൽ കോളജിൽ ബിരുദ കോഴ്‌സിനു പഠിക്കുന്ന വിദ്യാർത്ഥിനിയോടു ആൽബിൻ വർഗീസ് കുറെ നാളുകളായി പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും നിഷേധ മറുപടിയാണു ലഭിച്ചത്. ഇതോടെയാണു പെട്രോൾ ഒഴിച്ചു കത്തിക്കുമെന്ന ഭീഷണി ഉണ്ടായത്. യുവാവിന്റെ ഭീഷണിയെ തുടർന്നു വിദ്യാർത്ഥിനി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു.

വിവാഹാഭ്യർഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയ ഇയാൾ കോളജ് ക്യാംപസിലെത്തി കരണത്തടിക്കുകയും ചെയ്തതോടെ പെൺകുട്ടിയുടെ വീട്ടുകാർ സംഭവത്തിൽ ഇടപെട്ടു. ബസ്റ്റോപ്പിൽ വച്ച് പിടികൂടിയ യുവാവിനെ വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ കൈകാര്യം ചെയ്തു. സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

പലതവണ വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ യുവാവിനെ താക്കീതു ചെയ്തിരുന്നു. കോളജ് വിട്ടുവരുമ്പോൾ എരുമേലി ബസ് സ്റ്റാൻഡിൽ പലപ്പോഴായി വിദ്യാർത്ഥിനിയോട് ഇയാൾ വിവാഹാഭ്യർഥന നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ വിദ്യാർത്ഥിനി വഴങ്ങിയില്ല. പക തീർക്കാൻ ക്യാംപസിലെത്തി കരണത്തടിക്കുകയായിരുന്നെന്നു വിദ്യാർത്ഥിനി പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. വിവരമറിഞ്ഞ് ഇന്നലെ വൈകിട്ട് വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ മുക്കൂട്ടുതറ കവലയിൽ വച്ച് ഇയാളെ പിടികൂടി കൈകാര്യം ചെയ്‌തെന്നു എരുമേലി സിഐ ദിലീപ് ഖാൻ പറഞ്ഞു.

ഇയാൾ ലഹരി മരുന്നിന് അടിമയാണെന്നും ആരോപണമുണ്ട്. കിഴക്കൻ മേഖലയിൽ വിദ്യാർത്ഥികൾക്കു കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളിൽ സജീവ പങ്കാളിയാണ് ഇയാളെന്നു സൂചനയുള്ളതായി പൊലീസ് പറഞ്ഞു. ക്യാംപസിലെത്തി വിദ്യാർത്ഥിനിയുടെ കരണത്തടിച്ച സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് കോളജ് അധികൃതർ പറയുന്നത്. പ്രതി മുട്ടപ്പള്ളി വേലംപറമ്പിൽ ആൽബിൻ വർഗീസിനെ(20) കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP