Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അന്ന് ധോണിക്ക് ഭാഗ്യം കൊണ്ടുവന്നത് ശ്രീശാന്ത്! ഇപ്പോൾ, മകൾ സിവയും: പെൺകുഞ്ഞ് പിറന്ന ശേഷം ധോണി നയിച്ച ഒറ്റക്കളിയും തോൽക്കാതെ ഇന്ത്യ

അന്ന് ധോണിക്ക് ഭാഗ്യം കൊണ്ടുവന്നത് ശ്രീശാന്ത്! ഇപ്പോൾ, മകൾ സിവയും: പെൺകുഞ്ഞ് പിറന്ന ശേഷം ധോണി നയിച്ച ഒറ്റക്കളിയും തോൽക്കാതെ ഇന്ത്യ

 സിഡ്‌നി: ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർക്കിടയിൽ പലവിധത്തിലുള്ള അന്ധവിശ്വാസം നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയും ഇത്തരത്തിലുള്ള ആളായിരുന്നു. മുമ്പ് രണ്ട് തവണ ലോകകപ്പ് ഉയർത്തിയപ്പോഴും മലയാളി താരം ശ്രീശാന്തിനെ ടീമിലെടുക്കാൻ ധോണി പ്രത്യേകം താൽപ്പര്യം കാട്ടിയിരുന്നു. ശ്രീശാന്ത് ഭാഗ്യം കൊണ്ടുവരും എന്ന വിശ്വാസമായിരുന്നു അന്ന് ധോണിക്ക്. ഇത്തവണ ലോകകപ്പിൽ പങ്കെടുക്കാനായി ഓസ്‌ട്രേലിയയിൽ എത്തിയപ്പോൾ ഇന്ത്യൻ ടീമിനെ എല്ലാവരും തള്ളിപ്പറയുകയാണ് ഉണ്ടായത്. ഓസീസിന് എതിരായ പരമ്പരയിൽ തോൽവി നേരിട്ടതായിരുന്നു ഇന്ത്യൻ ടീമിനെ ഫേവറേറ്റുകളല്ലാതാക്കിയത്. എന്നാൽ ടൂർണ്ണമെന്റെ തുടങ്ങിയതോടെ ഏവരെയും അൽഭുതപ്പെടുത്തുന്ന പ്രകടനമാണ് ധോണിയും കൂട്ടരും നടത്തുന്നത്. ഇതിന് പിന്നിലെ രഹസ്യമെന്താണ്? ചിലർ പറയുന്നു ധോണിയുടെ മകൾ സിവയാണ് ഭാഗ്യം കൊണ്ടുവന്നതെന്നാണ്.

ടീം ഇന്ത്യയ്ക്കും ധോണിക്കും ഭാഗ്യമായി മാറുകയാണ് കൂൾ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ മകൾ സിവയെന്നാണ് വിലയിരുത്തലുകൾ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ത്രിരാഷ്ട്ര പരമ്പരയിലും തോറ്റ് നിറംമങ്ങി നിൽക്കവെയാണ് ധോണി അച്ഛനാകുന്നത്. അതിനുശേഷം ധോണിക്ക് ഭാഗ്യമായി മകൾ സിവ മാറുകയായിരുന്നു. ഫെബ്രുവരി ആറിനാണ് ധോണിക്കും ഭാര്യ സാക്ഷിക്കും പെൺകുഞ്ഞ് പിറക്കുന്നത്. അതിനുശേഷം ഒരു കളിയിലും ടീം ഇന്ത്യ തോറ്റിട്ടില്ല.

മോശം ടീമിനെയും കൊണ്ട് ലോകകപ്പിന് ഇറങ്ങുകയാണെന്ന് പഴിപോലും ധോണി കേട്ടു. എന്നാൽ കഴിഞ്ഞദിവസം പെർത്തിൽ കടുത്ത മൽസരമായിരിന്നിട്ടുകൂടി ധോണിയുടെ കരുത്തിൽ ടീം ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ നാലുവിക്കറ്റിന് ജയിച്ച് കയറുകയായിരുന്നു. ചിരവൈരികളായ പാക്കിസ്ഥാനെ തോൽപ്പിച്ച് തുടങ്ങിയ ഇന്ത്യൻ പടയോട്ടത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്ക വരെ അടിയറവ് പറഞ്ഞു. കളി നാലു കളിയും ജയിച്ച ടീം ഇന്ത്യ ആധികാരികമായിത്തന്നെ ക്വാർട്ടർ ബർത്ത് സ്വന്തമാക്കിയിരിക്കുന്നു.

നാളെ ഹാമിൽട്ടണിൽ ധോണി ടീമിനെ നയിക്കുന്നത് ചരിത്രത്തിലേയ്ക്കാണ്. ഇന്ത്യയെ കൂടുതൽ ഏകദിനങ്ങളിൽ നയിക്കുന്ന ക്യാപ്റ്റനാകും ധോണി. ഇതോടൊപ്പം ക്യാപ്റ്റൻസിയിലെ മറ്റ് പലറെക്കോർഡുകളും ധോണിക്ക് സ്വന്തമാകും. അയർലൻഡിനെതിരെ വിജയിച്ചാൽ ലോകകപ്പിൽ കൂടുതൽ ജയം നേടിത്തരുന്ന ഇന്ത്യൻ ക്യാപ്റ്റനാകും ധോണി. കപിൽദേവിന്റെ പതിനൊന്ന് ജയങ്ങളുടെ റെക്കോർഡാവും ധോണി മറികടക്കുക. 15 മൽസരങ്ങളിൽ നിന്നാണ് കപിൽദേവ് 11 ജയം നേടിയത്. 13 കളികളിൽ നിന്ന് 11 വിജയത്തോടെ കപിലിനൊപ്പമാണ് ധോണി. വെസ്റ്റ് ഇൻഡീസിനെതിരെ ജയം നേടിയതോടെ ഏകദിനങ്ങളിൽ വിദേശത്ത് കൂടുതൽ ജയം നേടുന്ന ക്യാപ്റ്റനായി ധോണി മാറിയിരുന്നു, സൗരവ് ഗംഗുലിയുടെ 58 ജയങ്ങളാണ് ധോണി മറികടന്നത്.

തുടർച്ചയായി രണ്ടുതവണ ലോകകപ്പ് ജയിക്കുന്ന ക്യാപ്റ്റനെന്ന ക്ലൈവ് ലോയ്ഡിന്റെയും റിക്കി പോണ്ടിംഗിന്റെയും റെക്കോർ!ഡിനൊപ്പം എം എസ് ധോണിയും എത്തുമോയെന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്. മകൾ കൊണ്ടുവന്ന ഭാഗ്യം തന്നെയും ഇന്ത്യൻ ടീമിന് തുണയാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP