Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരാഴ്ചക്കിടെ രണ്ടാം തവണയും ഓസ്‌ട്രേലിയയിൽ പാൽ തിരിച്ചുവിളിച്ചു; ഇത്തവണ തിരികെ വിളിച്ചത് ഇ കോളി ബാക്ടീരിയ സംശയത്തെ തുടർന്ന്; പ്രമുഖ കമ്പനിയുടെ ഒന്നും രണ്ടും ലിറ്ററുകളുടെ ബോട്ടിലുകൾ വാങ്ങിയവർ ജാഗ്രതേ

ഒരാഴ്ചക്കിടെ രണ്ടാം തവണയും ഓസ്‌ട്രേലിയയിൽ പാൽ തിരിച്ചുവിളിച്ചു; ഇത്തവണ തിരികെ വിളിച്ചത് ഇ കോളി ബാക്ടീരിയ സംശയത്തെ തുടർന്ന്; പ്രമുഖ കമ്പനിയുടെ ഒന്നും രണ്ടും ലിറ്ററുകളുടെ ബോട്ടിലുകൾ വാങ്ങിയവർ ജാഗ്രതേ

സ്ട്രേലിയൻ പാൽ വിതരണ കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഒരാഴ്ചക്കിടെ രണ്ടാം തവണയും തിരികെ വിളിച്ചു. ഇത്തവണ ഇ കോളി ബാക്ടിരീയ ബാധ സംശയച്ചാണ് പ്രമുഖ കമ്പനികളുടെ പാൽതിരികെ വളിച്ചത്.ലാക്റ്റലിസ് ഓസ്ട്രേലിയ എന്ന കമ്പനി വിക്ടോറിയയിലും ന്യൂ സൗത്ത് വെയിൽസിന്റെ പല ഭാഗങ്ങളിലും വിറ്റഴിച്ച പാലാണ് തിരികെ വിളിച്ചത്.

കോൾസ്, വൂൾവർത്ത്സ്, IGA എന്നീ സൂപ്പർ മാർക്കറ്റുകൾ വഴി വിറ്റ എട്ടു തരം പാലുകളിലാണ് ഇ-കോളി ബാക്ടീരിയ ബാധ സംശയിക്കുന്നത്. Pauls, Rev, Gippy തുടങ്ങിയ ബ്രാന്റുകളിലുള്ള പാലാണ് ഇവ.ശുചീകരണ ലായനിയുടെ അംശം ഉണ്ടാകാം എന്ന സംശയത്തെ തുടർന്ന് ഇതേ കമ്പനിയുടെ പാൽ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.ജൂലൈ രണ്ടു വരെ ഉപയോഗിക്കാം എന്നു ബോട്ടിലുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പാലാണ് ഇത്തവണ തിരിച്ചുവിളിച്ചത്.

ഇതോടൊപ്പം കോൾസ് ബ്രാന്റിലുള്ള രണ്ടു ലിറ്റർ ഫുൾ ക്രീം പാലും തിരിച്ചുവിളിച്ചിട്ടുണ്ട്. എന്നാൽ വിക്ടോറിയയിലും, ന്യൂ സൗത്ത് വെയിൽസിലെ ഡെനിലിക്വിൻ നോർത്ത്, ആൽബറി, ആൽബറി നോർത്ത് എന്നിവിടങ്ങളിലെ കോൾസ് എക്സ്പ്രസ് സ്റ്റോറുകൾ വഴി വിറ്റ പാലിന് മാത്രമേ ഇത് ബാധകമാകൂ എന്ന് കമ്പനി അറിയിച്ചു.കോൾസ് സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്ന പാലിന് ഇത് ബാധകമല്ലെന്നും കമ്പനി വ്യക്തമാക്കി.

തിരികെ വിളിച്ച പാൽ സൂപ്പർമാർക്കറ്റുകളിൽ തിരിച്ചുനൽകിയാൽ ഉപഭോക്താക്കൾക്ക് പൂർണ റീഫണ്ട് ലഭിക്കും.

ഇപ്പോൾ തിരിച്ചുവിളിച്ചിരിക്കുന്ന പാലുകൾ ഇവ

7-Eleven Lite Milk 2L tle (use by date: 2 July 2019)
Gippy Full Cream Milk 2L tle (use by date: 2 July 2019)
Gippy Lite Milk 2L tle (use by date: 2 July 2019)
Maxi Foods Lite Milk 2L tle (use by date: 2 July 2019)
Pauls Professional Cafe Crema Milk 2L tle (use by date: 2 July 2019)
Pauls Smarter White 2% Fat Milk 2L tle (use by date: 2 July 2019)
Rev Low Fat Milk 2L tle (use by date: 2 July 2019)
Rev Low Fat Milk 1L carton (use by date: 2 July 2019)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP