Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടെക്കിടക്കാമോ എന്നും ലെസ്‌ബിയൻ ആണോ എന്നും മൃദുലയോട് ചോദിച്ച വിനായകൻ ദിനുവിനോട് ചോദിച്ചത് 'കുണ്ടനാണോടാ' എന്ന്; ഫോൺ വെച്ചിട്ടും തിരിച്ചുവിളിച്ച് നിരന്തരം തെറിപറഞ്ഞു; മേലിൽ വിളിച്ച് ശല്യപ്പെടുത്തരുതെന്ന് മൃദുല പറഞ്ഞിട്ടും 'നീ ലെസ്‌ബിയൻ അല്ലേ'യെന്ന് ചോദിച്ചുകൊണ്ട് വീണ്ടും അശ്ലീല പരാമർശങ്ങൾ തുടർന്നു; ദലിത് ആക്റ്റീവിസ്റ്റ് ദിനുവിന്റെ വെളിപ്പെടുത്തലോടെ വിനായകന്റെ മുഖംമൂടി വലിച്ചുകീറി സോഷ്യൽ മീഡിയ

കൂടെക്കിടക്കാമോ എന്നും ലെസ്‌ബിയൻ ആണോ എന്നും മൃദുലയോട് ചോദിച്ച വിനായകൻ ദിനുവിനോട് ചോദിച്ചത് 'കുണ്ടനാണോടാ' എന്ന്; ഫോൺ വെച്ചിട്ടും തിരിച്ചുവിളിച്ച് നിരന്തരം തെറിപറഞ്ഞു; മേലിൽ വിളിച്ച് ശല്യപ്പെടുത്തരുതെന്ന് മൃദുല പറഞ്ഞിട്ടും 'നീ ലെസ്‌ബിയൻ അല്ലേ'യെന്ന് ചോദിച്ചുകൊണ്ട് വീണ്ടും അശ്ലീല പരാമർശങ്ങൾ തുടർന്നു; ദലിത് ആക്റ്റീവിസ്റ്റ് ദിനുവിന്റെ വെളിപ്പെടുത്തലോടെ വിനായകന്റെ മുഖംമൂടി വലിച്ചുകീറി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അശ്ളീല ഫോൺ സംഭാഷണ വിവാദത്തിൽ നടൻ വിനായകന്റെ മുഖംമൂടി വലിച്ചുകീറി സോഷ്യൽ മീഡിയ. മൃദുല ദേവി ശശിധരനോട് ഫോണിൽ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന പരാതിയിൽ വിനായകന്റെ വാദങ്ങൾ പച്ചക്കള്ളമാണെന്ന് വ്യക്തമാക്കി ദളിത് ആക്ടിവിസ്റ്റായ കെ ദിനുവിന്റെ അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി കഴിഞ്ഞ ദിവസം വിനായകൻ രംഗത്തെത്തിയിരുന്നു. താൻ ആരോടും മര്യാദ വിട്ട് സംസാരിച്ചിട്ടില്ലെന്നും ഫോണിൽ തന്നെ വിളിച്ചവരാണ് ആദ്യം പ്രശ്‌നമുണ്ടാക്കിയതെന്നുമായിരുന്നു അഭിമുഖത്തിൽ വിനായകൻ പറഞ്ഞത്. മൂന്ന് തവണ മര്യാദയ്ക്ക്, പറ്റില്ല എന്ന് പറഞ്ഞെന്നും ആ പരിപാടിക്ക് വരിക എന്നത് എന്റെ ബാധ്യതയാണെന്ന മട്ടിൽ അവൻ തന്നോട് സംസാരിച്ചെന്നുമായിരുന്നു വിനായകൻ പറഞ്ഞത്. എന്നാൽ, വിനായകൻ പറയുന്നത് പച്ചക്കള്ളമാണെന്നും കേൾക്കാനറക്കുന്നതും പറയാനറക്കുന്നതുമായ തെറികളാണ് വിനായകൻ നിരന്തരം ഫോണിൽ വിളിച്ച് പറഞ്ഞതെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദിലിത് ആക്റ്റീവിസ്റ്റ് കെ ദിനു വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ദൃക്സാക്ഷിയായ ദിനു ആ സമയത്ത് മൃദുലാദേവിക്ക് ഒപ്പമുണ്ടായിരുന്നു. ദിനുവിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

ഏപ്രിൽ 18ാം തിയതി സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ശ്രീധന്യ സുരേഷിനെ കാണാൻ വേണ്ടി വയനാട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആദ്യമായി വിനായകനെ വിളിച്ചതെന്ന് ദിനു പറയുന്നു. മൃദുലാ ശശിധരനും മകളും തരുൺ തങ്കച്ചനും അരുന്ധതി സിന്ധുവും ആ യാത്രയിൽ ഒപ്പമുണ്ടായിരുന്നു. ശ്രീധന്യയെ കണ്ട് അഭിനന്ദിക്കുന്നതിനൊപ്പം മറ്റൊരു പരിപാടിയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നതിനും വേണ്ടിയായിരുന്നു യാത്ര എന്നും ദിനു വ്യക്തമാക്കുന്നു.

ദിനു നേതൃത്വം നൽകുന്ന 'ദിശ'യെന്ന സംഘടനയും ആലിലക്കുട്ടിക്കൂട്ടം എന്ന ദളിത് കുട്ടികളുടെ കൂട്ടായ്മയും ചേർന്ന് സംഘടിപ്പിക്കുന്ന 'കണ്ടൽ' എന്ന അവധിക്കാല ക്യാമ്പിൽ പങ്കെടുക്കാൻ വിനായകനെ ക്ഷണിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. 150 ഓളം വരുന്ന കുട്ടികളുടെ പരിപാടിയായിരുന്നു അത്. ഉദ്ഘാടനത്തിനായി റിട്ടയേർഡ് ജസ്റ്റിസ് സിരിജഗൻ, ഷീബാ അമീർ, ശ്രീധന്യ സുരേഷ് ,ചിന്താ ജെറോം തുടങ്ങിയവരായിരുന്നു പങ്കെടുക്കുന്നത്. ശ്രീധന്യയെ ആദരിക്കുക എന്ന ലക്ഷ്യം കൂടി പരിപാടിക്കുണ്ടായിരുന്നു. എന്നാൽ വിനായകന്റെ നമ്പർ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. വയനാട് യാത്രക്കിടെയാണ് മൃദുല, തന്റെ കയ്യിൽ വിനായകന്റെ നമ്പർ ഉണ്ടെന്ന് ദിനുവിനോട് പറയുന്നത്.

വാഹനത്തിൽ ഇരുന്ന് തന്നെയാണ് ദിനു ആദ്യമായി വിനായകനെ വിളിച്ചത്. തന്റെ പേര് പേര് ദിനു എന്നാണെന്നും താനൊരു ദളിത് ചെറുപ്പക്കാരനാണെന്നും ക്യാമ്പിന്റെ വിവരങ്ങളും കോളനിയിലെ കുട്ടികൾക്ക് വേണ്ടിയുള്ള പരിപാടിയാണെന്നും വിശദമായി പറഞ്ഞപ്പോൾ തിരിച്ചു ചോദിച്ചത് കേട്ട് താൻ അമ്പരന്നുപോയി എന്ന് ദിനു പറയുന്നു. 'നീ കുണ്ടനാണോടാ' എന്നാണ് വിനായകൻ അപ്പോൾ തിരിച്ചു ചോദിച്ചത്. തുടർന്ന് ലൈംഗികതയെ സൂചിപ്പിക്കുന്ന തരത്തിലുള്ള തെറിയഭിഷേകമായിരുന്നു എന്നും ദിനു പറയുന്നു. ''സാറേ ഞാൻ സാറിനോട് മോശമായി ഒന്നും പറഞ്ഞില്ലല്ലോ നമ്മുടെ അനിയന്മാരുടേയും അനിയത്തിമാരുടേയും പരിപാടിക്ക് വേണ്ടിയാണ് വിളിച്ചത്'' എന്ന് പറഞ്ഞപ്പോൾ 'പട്ടി കഴുവേറീടെ മോനെ സാറോ? ദളിതന്മാരൊക്കെ സാറേ എന്ന് വിളിക്കുമോ' ? എന്ന് ചോദിച്ചു എന്നും ദിനു തുറന്നു പറയുന്നു. പിന്നീട് പറഞ്ഞ തെറികൾ പറയാൻ പറ്റുന്നതല്ലെന്നും ദിനു പറയുന്നു.

പിന്നീട് വിനായകൻ തന്നെ ഫോൺ കട്ട് ചെയ്തു. അത് കഴിഞ്ഞതിന് ശേഷം വീണ്ടും തുടർച്ചയായി തിരിച്ച് വിളിച്ചു. രണ്ടാമത്തെ കോൾ എടുത്തപ്പോളാണ് മൃദുലയോട് കൂടെക്കിടാക്കാമോ എന്ന് വിനായകൻ ചോദിച്ചത്. പെണ്ണേ, പെണ്ണേ എന്ന് വിളിച്ച് വിനായകനും മറ്റൊരാളും കൂടി ചിരിക്കുന്നുമുണ്ടായിരുന്നു എന്നും ദിനു പറയുന്നു. തെറിയഭിഷേകം സഹിക്കാനാകാതെ വന്നപ്പോൾ ലൈവിടുമെന്നും ലോകത്തോട് ഞാൻ സിനിമാ നടൻ വിനായകനാണെന്ന് വിളിച്ചുപറയും എന്നുപറഞ്ഞ മൃദുലയോട് വിനയായകൻ പിന്നീട് പറഞ്ഞ ഭാഷയെല്ലാം തികഞ്ഞ അശ്ലീലമായിരുന്നു. പിന്നീടും വിനായകന്റെ മാനേജർ വിളിച്ചുകൊണ്ടേയിരുന്നു. പിന്നീട് വിനായകൻ നേരത്തെ സംസാരിച്ച സഹോദരിക്ക് ഒന്ന് ഫോൺ കൊടുക്കൂ എന്ന് ആവശ്യപ്പെട്ടു. ഫോൺ എടുത്ത മൃദുലയോട് ''പെണ്ണെ ഞാൻ തമാശ പറഞ്ഞതല്ലേ പെണ്ണേ..വേറെ നല്ലതെന്തെങ്കിലും പറ പെണ്ണേ എന്ന് പറയുകയായിരുന്നു എന്നും ദിനു പറയുന്നു.

മേലിൽ വിളിച്ച് ശല്യപ്പെടുത്തരുതെന്ന് മൃദുല പറഞ്ഞിട്ടും നീ ലെസ്‌ബിയൻ അല്ലേയെന്ന് ചോദിച്ചുകൊണ്ട് വീണ്ടും അശ്ലീല പരാമർശങ്ങൾ തുടർന്നു. എട്ട് തവണയെങ്കിലും തങ്ങളെ വിനായകൻ വിളിച്ചിട്ടുണ്ട് എന്ന് ദിനു വ്യക്തമാക്കുന്നു. ഇപ്പോൾ വിനായകൻ പറയുന്നതെല്ലാം പച്ചക്കള്ളമാണ് എന്ന ബോധ്യത്തിലാണ് സമൂഹമാധായമങ്ങളിൽ ഈ വിഷയം ചർച്ച ചെയ്യുന്നവരിൽ ഏറെയും. വിനായകന്റെയും മൃദുലയുടെയും കോൾ റെക്കോർഡുകൾ പൊലീസിന് കൈമാറിയിട്ടുണ്ട് എന്നും പരാതിയിൽ ഉറച്ചു നിൽക്കുകയുമാണ് എന്നുമാണ് ദിനു വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP