Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സീരിയൽ നടി ആവണം എന്നു തീവ്രമായി ആഗ്രഹിച്ച് ഈ ഫീൽഡിലേക്കു വന്ന ആളല്ല ഞാൻ; ആരോഗ്യ കാര്യത്തിലും ശരീര-സൗന്ദര്യ സംരക്ഷണത്തിലും ശ്രദ്ധാലു ആയിരുന്നില്ല; തൈറോയ്ഡിന്റെ പ്രശ്‌നമെത്തിയപ്പോൾ അഭിനയം നിർത്തി എന്നു പ്രചരിപ്പിച്ചത് ഉറ്റ സുഹൃത്തുക്കൾ: ഷോയ്ക്കിടയിൽ വീണ് ഏഴ് വർഷം ചികിൽസ നടത്തിയിട്ടും ചാനലുകാർ വിളിച്ചു പോലും കാര്യം തിരക്കിയില്ല; സീരിയൽ താരം സിനി വർഗ്ഗീസ് മനസ്സ് തുറക്കുമ്പോൾ

സീരിയൽ നടി ആവണം എന്നു തീവ്രമായി ആഗ്രഹിച്ച് ഈ ഫീൽഡിലേക്കു വന്ന ആളല്ല ഞാൻ; ആരോഗ്യ കാര്യത്തിലും ശരീര-സൗന്ദര്യ സംരക്ഷണത്തിലും ശ്രദ്ധാലു ആയിരുന്നില്ല; തൈറോയ്ഡിന്റെ പ്രശ്‌നമെത്തിയപ്പോൾ അഭിനയം നിർത്തി എന്നു പ്രചരിപ്പിച്ചത് ഉറ്റ സുഹൃത്തുക്കൾ: ഷോയ്ക്കിടയിൽ വീണ് ഏഴ് വർഷം ചികിൽസ നടത്തിയിട്ടും ചാനലുകാർ വിളിച്ചു പോലും കാര്യം തിരക്കിയില്ല; സീരിയൽ താരം സിനി വർഗ്ഗീസ് മനസ്സ് തുറക്കുമ്പോൾ

കൊച്ചി: സ്‌പൈഡർ ഹൗസ് എന്ന സിനിമയിലൂടെ നായികയായാണ് വെള്ളിത്തിരയിൽ സിനി വർഗ്ഗീസ് അരങ്ങേറ്റം കുറിച്ചത്. ഹാപ്പി ജേർണി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പിന്നീട് നിരവധി സീരിയലുകളിൽ സിനി വേഷമിട്ടു. സീരിയലുകളാണ് സിനിയെ താരമാക്കിയത്. ഒരുകാലത്ത് സീരിയലുകളിലും കോമഡി ഷോകളിലും സിനി വർഗീസ് താരമായി. ഒരിടവേളയ്ക്ക് ശേഷം ഇപ്പോഴും താരം തിളങ്ങുകയാണ്. ഇൻഡസ്ട്രിയിൽ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിനി. ഇപ്പോൾ തന്റെ കരയറിലെ കറുത്ത അധ്യായം തുറന്നു പറയുകയാണ് സിനി. മനോരമയോടായണ് ഈ തുറന്ന് പറച്ചിൽ.

ഡാൻസിലൂടെ കരിയർ ആരംഭിച്ച സിനി കൂട്ടുകാരി എന്ന ടെലിവിഷൻ പരമ്പരിയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. പിന്നീട് ഒത്തിരി ശ്രദ്ധിക്കപ്പെട്ട സീരിയലുകളിൽ അഭിനയിച്ച സിനി സിനിമയിലും സാന്നിധ്യം അറിയിച്ചു. ഒരേ സമയം പൊസിറ്റീവ് വേഷങ്ങളും നെഗറ്റീവ് വേഷങ്ങളും ചെയ്തതിലൂടെ സിനി പ്രേക്ഷകർക്കിടയിൽ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. രുദ്രവീണ എന്ന സീരിയലിലെ പൊസിറ്റീവ് വേഷത്തിൽ നിന്ന് നേരെ പോയത് ചക്രവാകം എന്ന സീരിയലിലെ നെഗറ്റീവ് വേഷത്തിലേക്കാണ്. കുഞ്ഞാലി മരയ്ക്കാർ, സ്ത്രീധനം എന്നീ സീരിയലുകളിലും സിനി ശ്രദ്ധിക്കപ്പെടുന്ന അഭിനേത്രിയായി. ധനം എന്ന സീരിയലിൽ മയൂരി എന്ന കഥാപാത്രമായി പ്രേക്ഷക ശ്രദ്ധ നേടി സിനി വർഗീസ്

സിനിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

''സീരിയൽ നടി ആവണം എന്നു തീവ്രമായി ആഗ്രഹിച്ച് ഈ ഫീൽഡിലേക്കു വന്ന ആളല്ല ഞാൻ. മൂന്നാം വയസ്സു മുതൽ നൃത്തം പഠിക്കാൻ തുടങ്ങി. ഭരതനാട്യം ആയിരുന്നു പ്രധാന ഇനം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ നാടോടി നൃത്തത്തിന് സംസ്ഥാനതലത്തിൽ സമ്മാനം കിട്ടി. അങ്ങനെയാണ് സീരിയൽ രംഗത്തേക്ക് വിളി വരുന്നത്. കൂട്ടുകാരി ആയിരുന്നു ആദ്യ സീരിയൽ. പ്രസാദ് നൂറനാട് ആയിരുന്നു സംവിധായകൻ. പിന്നീട്, കൈനിറയെ സീരിയലുകൾ തേടി വന്നു. ആരോഗ്യ കാര്യത്തിലും, ശരീര - സൗന്ദര്യ സംരക്ഷണത്തിലും ഒന്നും ഞാൻ അത്ര ശ്രദ്ധാലു ആയിരുന്നില്ല. അതു കൊണ്ടു തന്നെ തടി അൽപ്പം കൂടി എനിക്ക്.

പിന്നെ, തൈറോയ്ഡിന്റെ പ്രശ്‌നവും. ഈ സമയത്താണ് എന്റെ സഹപ്രവർത്തകരിൽ ചിലർ, അതും ഞാൻ ജീവനെ പോലെ കൊണ്ടു നടന്നവർ എനിക്കെതിരെ കണ്ണിൽ ചോരയില്ലാത്ത ഒരു പ്രചരണം നടത്തിയത്. ഞാൻ അഭിനയം നിർത്തി എന്നതായിരുന്നു അത്. അതോടെ എന്നെ ആരും വേഷം ചെയ്യാൻ വിളിക്കാതെ ആയി. ഉദ്ഘാടനങ്ങൾ പോലും കിട്ടാതെയായി. കാരണം ഞാൻ അഭിനയം നിർത്തി എന്നു പ്രചരിപ്പിക്കുന്നത് എന്റെ ഉറ്റ സുഹൃത്തുക്കൾ തന്നെ ആണല്ലോ...!

ജീവിതം വല്ലാത്ത പ്രതിസന്ധിയിലേക്ക് വീണുപോയ സമയങ്ങൾ ആയിരുന്നു അത്. എന്തിനാണ് പ്രിയ കൂട്ടുകാർ അങ്ങനെ ചെയ്തത് എന്ന് ഇപ്പോഴും അറിയില്ല. ഓർക്കുമ്പോൾ വേദന തോന്നാറുണ്ട്. ഏറെ വേദനിപ്പിച്ച മറ്റൊരു അനുഭവം ഒരു ചാനലിന്റെ ഭാഗത്തു നിന്നുണ്ടായ നിരുത്തരവാദപരമായ പെരുമാറ്റം ആണ്. ആ ചാനലിന്റെ ഒരു ഷോയിൽ ഞാനും പങ്കെടുത്തിരുന്നു. ഷോയ്ക്കിടയിൽ ഞാൻ വീണു. എന്റെ നട്ടെല്ലിന് പരുക്കേറ്റു. ഏഴു വർഷത്തോളം ചികിൽസയിൽ തുടർന്നു.

ചാനലിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും സഹായം പോയിട്ട് എന്റെ അവസ്ഥ തിരക്കി ഒരു ഫോൺ കോൾ പോലും ഉണ്ടായില്ല. ഒരു പാട് വേദനിപ്പിച്ച ഒരു സംഭവം ആയിരുന്നു അത്. കലാകാരന്മാരും കലാകാരികൾക്കും ഒരു ഡിസ്‌പൊസിബിൾ ഗ്ലാസിന്റെ വില മാത്രം കിട്ടുന്ന അവസ്ഥ. എന്തായാലും ഒഴുക്കിനെതിരെ നീന്തുകയാണ്. ജീവിച്ചല്ലേ പറ്റൂ''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP