Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിവ് പൂജകൾക്ക് പുറമെ സഹസ്രകലശാഭിഷേകവും നടന്നു; മിഥുനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നടയടച്ചു

പതിവ് പൂജകൾക്ക് പുറമെ സഹസ്രകലശാഭിഷേകവും നടന്നു; മിഥുനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നടയടച്ചു

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട:മിഥുനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട അടച്ചു. പതിവ് പൂജകൾക്ക് പുറമെ സഹസ്രകലശാഭിഷേകമായിരുന്ന നട അടച്ച ദിവസത്തെ പ്രത്യേക പൂജാ ഇനം. ദീപാരാധനയും പടിപൂജയും കണ്ട് തൊഴാൻ നിരവധി അയ്യപ്പഭക്തരാണ് ശരണ മന്ത്രങ്ങളുമായി അയ്യപ്പസന്നിധിയിൽ നിലകൊണ്ടത്.. രാത്രി 9.30 ന് അത്താഴപൂജക്ക് നടന്നു. തുടർന്ന് 10 ന് ഹരിവരാസനം പാടിയാണ് ശ്രീകോവിൽ നട അടച്ചത്. ഇടക്കിടെ പെയ്ത മഴയെ ഭക്തി സാന്ദ്രമാക്കി കൊണ്ട് ആയിരക്കണക്കിന് അയ്യപ്പ ഭക്തർ കലിയുഗവര ദർശന പുണ്യം നേടി മടങ്ങി.കർക്കിടക മാസ പൂജകൾക്കായി 16.7.19 ന് നട തുറക്കും.പൂജകൾ പൂർത്തിയാക്കി 21.7.19 ന് നട അടയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP