Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമേരിക്ക യൂറോപ്പ് ഗൾഫ് എന്നിവിടങ്ങളിൽ നിന്ന് ഫണ്ട് പഴയത് പോലെ വരുന്നില്ല; ആഡംബര വാഹനങ്ങളുടേയും വീടുകളുടേയും വായ്പകൾ കെട്ടിക്കിടക്കുന്നു; സാമ്പത്തിക ഞെരുക്കം രൂക്ഷമായതോടെ സുവിശേഷവേല നിർത്തി മറ്റ് ജോലികൾ തേടി പാസ്റ്റർമാർ; പുതിയ തലമുറയിൽ ആളെക്കിട്ടാത്തതും സഭ മാറി വന്നവർ തിരിച്ച് പോകുന്നതും തിരിച്ചടി; മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തിൽ അടിതെറ്റി സുവിശേഷവേലക്കാർ

അമേരിക്ക യൂറോപ്പ് ഗൾഫ് എന്നിവിടങ്ങളിൽ നിന്ന് ഫണ്ട് പഴയത് പോലെ വരുന്നില്ല; ആഡംബര വാഹനങ്ങളുടേയും വീടുകളുടേയും വായ്പകൾ കെട്ടിക്കിടക്കുന്നു; സാമ്പത്തിക ഞെരുക്കം രൂക്ഷമായതോടെ സുവിശേഷവേല നിർത്തി മറ്റ് ജോലികൾ തേടി പാസ്റ്റർമാർ; പുതിയ തലമുറയിൽ ആളെക്കിട്ടാത്തതും സഭ മാറി വന്നവർ തിരിച്ച് പോകുന്നതും തിരിച്ചടി; മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തിൽ അടിതെറ്റി സുവിശേഷവേലക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോദി സർക്കാർ സാമ്പത്തിക രംഗത്ത കൊണ്ട് വന്ന പരിഷ്‌കരണങ്ങളിൽ പെന്തകോസ്ത് ഉൾപ്പടെയുള്ള മതപ്രചാരകർക്കും തിരിച്ചടി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഫണ്ട് വരവ് നിന്നതോടെ സാമ്പത്തിക കാര്യങ്ങളിൽ ഞെരുക്കം വന്നതാണ് സുവിശേഷ പ്രാസംഗികർക്ക് മറ്റ് വരുമാനമാർഗം തേടേണ്ട അവസ്ഥയിലേക്ക് എത്തിച്ചത്.എൻജിഒകളുടെ ഫണ്ട് വരവിന് കേന്ദ്രം കൃത്യമായ കണക്ക് ശേഖരിക്കുകയും അനധികൃതമായി പ്രവർത്തിച്ചവയുടെ രജിസ്‌ട്രേഷൻ റദ്ദാക്കുകയും ചെയ്തതാണ് സുവിശേഷ പ്രചാരകർക്ക് തിരിച്ചടിയായത്.ഇതോടെ നൂറുകണക്കിന് സുവിശേഷകരാണ് കഴിഞ്ഞ അഞ്ചുമാസത്തിനിടെ പരസ്യ മതപ്രചാരണ പ്രസംഗങ്ങൾ നിർത്തിയത്. ഫണ്ടുകൾ എത്തുന്നതിന് സാമ്പത്തിക പരിഷ്‌കരണങ്ങൾ വിലങ്ങ് തടിയായതും അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും പോലും ഫണ്ടുകൾ വരാതായതുമാണ് ഈ മേഖലയിലുള്ളവർ മറ്റ് തൊഴിലുകളിലേക്ക് പോകുന്നത്.

വിദേശത്ത് നിന്നുള്ള ഫണ്ട് വരവ് നിന്നതിന് പുറമെ തന്നെ ഗൾഫ് മേഖലയിലും ഇപ്പോൾ സുവിശേഷ പ്രസംഗങ്ങൾക്ക് ക്ഷണം വിരളമായി. മുൻപ് യൂറോപ്പ്, ഗൾഫ്, അമേരിക്ക തുടങ്ങി മേഖലകളിൽ വലിയ സുവിശേഷപ്രസംഗങ്ങൾ നടന്നിരുന്നു. ഇതും ഇപ്പോൾ പലയിടത്തും നാമമാത്രമായിക്കഴിഞ്ഞു. ഇതിന് പുറമെ പുതിയ തലമുറയ്ക്ക് ഈ മേഖലയിൽ താൽപര്യമില്ലാതായതും മത പ്രഭാഷകർക്ക് തിരിച്ചടിയായി. മുന്തിയ ആഡംബര വാഹനങ്ങളും നിരവധി ഇരുചക്ര വാഹനങ്ങളുമടക്കം സുവിശേഷവേല ചെയ്യുന്നവർക്ക് ഫണ്ടുകൾ വഴിയും വായ്പ അടിസ്ഥാനത്തിലും വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഫണ്ട് വരവ് നിന്നതോടെ പലരും എങ്ങനെയാണ് വായ്പ ഉൾപ്പടെ തിരിച്ചടയ്ക്കുക എന്ന ആശങ്കയിലാണ്.

മറ്റ് ജോലിോ വരുമാനമോ ഇല്ലാതിരുന്ന പലരും ഇത്തരത്തിൽ സുവിശേഷ വേലയ്ക്ക് പോയി ലഭിക്കുന്ന പണം ഉപയോഗിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്നത്. അതോടൊപ്പം തന്നെ ജോലി ഉപേക്ഷിച്ച് സുവിശേഷ വേലയ്ക്ക് കുടുംബസമേതം ഇറങ്ങിത്തിരിച്ചവരും ഇപ്പോൾ പെട്ടുപോയ അവസ്ഥയിലാണ്.ചെറിയ പള്ളികളിലെ സുവിശേഷം, വീടുകൾ കേന്ദ്രീകരിച്ചുള്ള സുവിശേഷം, പൊതുസ്ഥലങ്ങളിലും റോഡരികുകളിലുമുള്ള പരസ്യമായ മതപ്രചാരണ പ്രസംഗങ്ങൾ തുടങ്ങിയവയാണ് ഇവർ താൽക്കാലികമായി നിർത്തിയത്. പ്രചാരവേല സമയത്ത് മാസം തോറും ലഭിച്ചിരുന്ന ശമ്പളം ലഭിക്കാതായതോടെ വരുമാനം പ്രതീക്ഷിച്ച് നിർമ്മിച്ച വീടിന്റെയും, വാങ്ങിയ വാഹനങ്ങളുടെയും അടക്കമുള്ള വായ്പകൾ തിരിച്ചടക്കാനാവാതെ മിക്ക പാസ്റ്റർമാരും ഇതോടെ നെട്ടോട്ടത്തിലാണ്.

നേരത്തെ പൊതുസ്ഥലങ്ങളിലും ആശുപത്രികളിലും പാർക്കുകളിലുമെല്ലാം തന്നെ വലിയ സ്റ്റേജ് പ്രോഗ്രാം ആയും പാവപ്പെട്ടവരെ അവരുടെ ചുറ്റുപാട് നോക്കി സഹായമെത്തിച്ചും ഒപ്പം കൂട്ടുമ്പോൾ വലിയ അളവിൽ ലഭിക്കുമായിരുന്ന ഫണ്ടാണ് ഇപ്പോൾ ആളെകിട്ടാനില്ലാത്ത കാരണം വരവ് നിലച്ച അവസ്ഥയിലായി മാറിയത്. ഒപ്പം തന്നെ കൂടുതലും മറ്റ് കൃസ്ത്യൻ സഭാംഗങ്ങളുടെ വീട്ടിൽ കയറി അവരെ ഈ സഭയിലോട്ട് ആകർഷിക്കലും പതിവ് കാഴ്ചയാണ്,അതും ഇപ്പോൾ കാര്യമായി നടക്കുന്നില്ല, പോയ പലരും ഇപ്പോൾ മാതൃ സഭയിലോട്ട് മടങ്ങുന്നുമുണ്ട് എന്നതാണ് അവസ്ഥ.

കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി നൂറിലധികം പെന്തക്കോസത് മിഷനുകളാണ് സുവിശേഷ വേലകൾക്കായി പ്രവർത്തിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നാണ് മതപ്രചാരണം നടത്താൻ ഇവർക്ക് ഫണ്ട് എത്തിയത്. എൻജിഒകളുടെ ഫണ്ട് വരവിന് കേന്ദ്രം കൃത്യമായ കണക്ക് ശേഖരിക്കുകയും അനധികൃതമായി പ്രവർത്തിച്ചവയുടെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്തതാണ് സുവിശേഷ പ്രചാരകർക്ക് തിരിച്ചടിയായത്.

സുവിശേഷകരിൽ പലരും ഇപ്പോൾ മറ്റു ജോലികൾ ചെയ്താണ് പണം സമ്ബാദിക്കുന്നത്. 2014 വരെ പെന്തക്കോസത് മിഷനുകൾക്കായി പ്രതിവർഷം നൂറുകോടിയിൽ അധികം രൂപയാണ് കേരളത്തിലേക്ക് എത്തിയിരുന്നത്. ഈ തുകകൾക്ക് കണക്ക് മോദി സർക്കാർ ആവശ്യപ്പെട്ടതോടെ ഫണ്ട് വരവ് പെട്ടന്ന് നിലയ്ക്കുകയായിരുന്നു. ഇതോടെയാണ് സുവിശേഷ പ്രചാരകർക്ക് ശമ്ബളം പോലും കൊടുക്കാൻ പെന്തക്കോസത് മിഷനുകൾക്ക് സാധിക്കാതെ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP