Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നടിയും എംപിയുമായ നുസ്രത്ത് ജഹാന് സത്യപ്രതിജ്ഞയേക്കാൾ പ്രധാനം വിവാഹം; നിഖിൽ ജെയിനുമായുള്ള വിവാഹത്തിന് തുർക്കിയിലേക്ക് പറന്നത് ലോക്‌സഭയുടെ ആദ്യ സമ്മേളന സമയത്ത്; വരനുമൊത്ത് നിൽക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെ വിമർശന പൊങ്കാല; കൂട്ടുകാരി ഇല്ലാത്തതിനാൽ സത്യപ്രതിജ്ഞയിൽ നിന്ന് വിട്ടു നിന്ന് മിമി ചക്രവർത്തിയും

നടിയും എംപിയുമായ നുസ്രത്ത് ജഹാന് സത്യപ്രതിജ്ഞയേക്കാൾ പ്രധാനം വിവാഹം; നിഖിൽ ജെയിനുമായുള്ള വിവാഹത്തിന് തുർക്കിയിലേക്ക് പറന്നത് ലോക്‌സഭയുടെ ആദ്യ സമ്മേളന സമയത്ത്; വരനുമൊത്ത് നിൽക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെ വിമർശന പൊങ്കാല; കൂട്ടുകാരി ഇല്ലാത്തതിനാൽ സത്യപ്രതിജ്ഞയിൽ നിന്ന് വിട്ടു നിന്ന് മിമി ചക്രവർത്തിയും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ശ്രദ്ധയാകർഷിച്ചതും സമൂഹ മാധ്യമത്തിൽ തരംഗമായതുമായ രണ്ടു പേരായിരുന്നു നുസ്രത്ത് ജഹാനും മിമി ചക്രവർത്തിയും. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇരുവർക്ക് നേരെയും സമൂഹ മാധ്യമത്തിലൂടെ അക്രമം അരങ്ങേറിയിരുന്നുവെങ്കിലും അത് അധികം നീണ്ടു നിന്നില്ല. എന്നാൽ ബിജെപി വിജയക്കൊടി പാറിച്ച് രണ്ടാമത് ഭരണത്തിലേറി ഏതാനും ആഴ്‌ച്ചകൾ പിന്നിടുമ്പോഴേയ്ക്കും നുസ്രത്ത് ജഹാന് നേരെ വൻ വിമർശനമാണ് ഉയരുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിന് കാത്തു നിൽക്കാതെ തന്റെ വിവാഹത്തിനായി തുർക്കിയിലേക്ക് പറന്നതാണ് നുസ്രത്തിനെ ഇപ്പോൾ വെട്ടിലാക്കിയത്. വ്യവസായിയായ നിഖിൽ ജെയ്‌നുമായുള്ള വിവാഹം ബുധനാഴ്ച തുർക്കിയിലെ ബോഡ്രമിൽ വച്ചായിരുന്നു. വ്യാഴാഴ്ച രാവിലെ നുസ്രത്ത് തന്നെയാണ് വിവാഹക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നുസ്രത്തിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 'നിഖിൽ ജെയ്‌നുമായി എക്കാലത്തേക്കുമുള്ള സന്തോഷത്തിലേക്ക്' വിവാഹചിത്രം പങ്കുവച്ച് നുസ്രത്ത് ട്വിറ്ററിൽ കുറിച്ചു.

ബംഗാളി സിനിമയിലെ പ്രമുഖ നടിയായ നുസ്രത്ത് ജഹാൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ കുത്തക മണ്ഡലങ്ങളിലൊന്നായ ബസീർഹട്ടിൽ നിന്നു മൂന്നരലക്ഷം വോട്ടുകൾക്കാണ് ജയിച്ചത്. ഇത്തവണ സംസ്ഥാനത്ത് ഏറ്റവുമധികം ഭൂരിപക്ഷം നേടിയ രണ്ടാമത്തെ വ്യക്തിയാണ് നുസ്രത്ത്. 17ാം ലോക്‌സഭയുടെ ആദ്യ സമ്മേളന സമയത്തു തന്നെയാണ് കന്നി അംഗത്തിന്റെ വിവാഹവുമെന്നത് കൗതുകമായി. എന്നാൽ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ വിവാഹത്തിനായി പോയതിനു പല കോണിൽ നിന്നു വിമർശനവും ഉയരുന്നുണ്ട്.

വിവാഹത്തിനു പങ്കെടുക്കാൻ തുർക്കിയിലേക്ക് പോയതിനാൽ നുസ്രത്തിന്റെ സുഹൃത്തും ജാദവ്പുരിൽ നിന്നുള്ള എംപിയുമായ മിമി ചക്രവർത്തിയും സത്യപ്രതിജ്ഞ ചെയ്തില്ല. ഏതാനും ദിവസങ്ങൾക്കു ശേഷം നാട്ടിൽ തിരിച്ചെത്തുന്ന നവദമ്പതികൾ ജൂലൈ നാലിന് കൊൽക്കത്തിൽ വിവാഹസൽക്കാരം ഒരുക്കിയിട്ടുണ്ട്. പ്രമുഖ ചലച്ചിത്ര പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും സൽക്കാരത്തിൽ പങ്കെടുക്കുമെന്നാണു വിവരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP