Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർട്ടി അധ്യക്ഷപദവി ഒഴിയാൻ നിൽക്കുന്ന രാഹുൽ ഗാന്ധിക്ക് പാർലമെന്റിലും 'കുട്ടിക്കളി'; രാഷ്ട്രപതിയുടെ നയപ്രഖ്യാപനം നടക്കവെ മൊബൈലിൽ കളിച്ചും സെൽഫി എടുത്തും സമയം കളഞ്ഞ് വയനാട് എംപി; അച്ചടക്കത്തോടെ ഇരിക്കാൻ കണ്ണുരുട്ടിക്കാണിച്ച് സോണിയാ ഗാന്ധി; പുതിയ പാർട്ടി അധ്യക്ഷനെ തീരുമാനിക്കുന്ന പ്രക്രിയയിൽ പങ്കാളിയാകില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ

പാർട്ടി അധ്യക്ഷപദവി ഒഴിയാൻ നിൽക്കുന്ന രാഹുൽ ഗാന്ധിക്ക് പാർലമെന്റിലും 'കുട്ടിക്കളി'; രാഷ്ട്രപതിയുടെ നയപ്രഖ്യാപനം നടക്കവെ മൊബൈലിൽ കളിച്ചും സെൽഫി എടുത്തും സമയം കളഞ്ഞ് വയനാട് എംപി; അച്ചടക്കത്തോടെ ഇരിക്കാൻ കണ്ണുരുട്ടിക്കാണിച്ച് സോണിയാ ഗാന്ധി; പുതിയ പാർട്ടി അധ്യക്ഷനെ തീരുമാനിക്കുന്ന പ്രക്രിയയിൽ പങ്കാളിയാകില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പാർലമെന്റിൽ രാഷ്ട്രപതി നയപ്രഖ്യാപനം നടത്തുമ്പോൾ മൊബൈലിൽ കളിച്ച് സമയം കളഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ. പ്രസിഡന്റ് നയപ്രസംഗം നടത്തുമ്പോൾ രാഹുൽഗാന്ധി സെൽഫി എടുത്തും ഫോണിൽ പലവിധ പണികൾ ചെയ്തും സമയം കളഞ്ഞുകൊണ്ട് മുൻനിരയിൽ തന്നെ ഇരുന്നു. ഒടുവിൽ തൊട്ടടുത്തിരുന്ന അമ്മ സോണിയാ ഗാന്ധി കണ്ണുരുട്ടിയതിന് ശേഷമാണ് വയനാട് എംപി ഫോണിലെ കളികൾ അവസാനിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

രാഷട്രപതിയുടെ ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിനിടെ പകുതിയിലധികം നേരം മൊബൈൽ ഫോണിൽ കുത്തിയും ഫോട്ടോകളെടുത്തും അമ്മയോട് സംസാരിച്ചുമാണ് രാഹുൽ ചെലവഴിച്ചത്. പുതിയ ഇന്ത്യ ശ്രീനാരായണ ഗുരുവിന്റെ ആശയത്തിലൂടെ കെട്ടിപ്പടുക്കുമെന്ന് പറഞ്ഞ രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ പലപ്പോഴും പാർലമെന്റിൽ കരഘോഷം മുഴങ്ങി. എന്നാൽ, അതിലൊന്നും രാഹുൽ ശ്രദ്ധിച്ചതേയില്ല. മോദി സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ നേട്ടങ്ങളെക്കുറിച്ച് രാഷ്ട്രപതി പറഞ്ഞപ്പോഴും രാഹുൽ ശ്രദ്ധിച്ചതേയില്ല.

ഉറി, ബലാക്കോട്ട് മിന്നലാക്രമണങ്ങളെക്കുറിച്ച് പരാമർശിച്ചപ്പോൾ സമീപത്തിരുന്ന സോണിയാ ഗാന്ധി പോലും അനുകൂലമായാണ് പ്രതികരിച്ചത്. അപ്പോഴും രാഹുലിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ല. ഇതിന് ശേഷമാണ് സോണിയാ ഗാന്ധി രൂക്ഷഭാവത്തിൽ രാഹുലിനെ നോക്കിയത്. അതേസമയം, പാർട്ടി അധ്യക്ഷ പദവി ഒഴിയാനുള്ള തീരുമാനത്തിൽ മാറ്റമില്ലാതെ നിൽക്കുകയാണ് രാഹുൽ ഗാന്ധി. അധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കയ അദ്ദേഹം പുതിയ പ്രസിഡന്റിനെ തീരുമാനിക്കുക താനായിരിക്കില്ലെന്നും പറഞ്ഞു. പുതിയ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ പങ്കാളിയാകില്ല. അങ്ങനെ ചെയ്താൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. അതുകൊണ്ടുതന്നെ പുതിയ അധ്യക്ഷൻ ആരെന്ന് പാർട്ടി തീരുമാനിക്കും- രാഹുൽഗാന്ധി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തോൽവി നേരിട്ടതിന് ശേഷം പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയുന്നതിനായി രാഹുൽ സന്നദ്ധത അറിയിക്കുകയായിരുന്നു. തുടർന്ന് ലോക്സഭാ കക്ഷിനേതൃസ്ഥാനവും രാഹുൽ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയതോടെ മുതിർന്ന നേതാവ് ആധിർ രഞ്ജൻ ചൗധരിയെ പാർട്ടി തിരഞ്ഞെടുത്തിരുന്നു. മെയ് 25 ന് നടന്ന പ്രവർത്തക സമിതിയിലായിരുന്നു രാഹുൽഗാന്ധി രാജി സന്നദ്ധത അറിയിച്ചത്. യോഗം രാഹുലിന്റെ രാജി ആവശ്യം തള്ളിയിരുന്നു. തുടർന്ന് തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ രാഹുലിനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP