Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോതമംഗലത്തെ 'പ്രഗതി' ബാലഭവനിൽ നിന്നും തുടർച്ചയായി കുട്ടികളെ കാണാതാകുന്ന സംഭവം: സമഗ്ര അന്വേഷണം നടത്തുമെന്ന് എറണാകുളം ശിശുക്ഷേമ സമിതി; രണ്ടു തവണയായി രക്ഷപെട്ട 7 കുട്ടികളെ കണ്ടെത്തിയത് പൊലീസ് ഉദ്യോഗസ്ഥർ; ബാലഭവനിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യം

കോതമംഗലത്തെ 'പ്രഗതി' ബാലഭവനിൽ നിന്നും തുടർച്ചയായി കുട്ടികളെ കാണാതാകുന്ന സംഭവം: സമഗ്ര അന്വേഷണം നടത്തുമെന്ന് എറണാകുളം ശിശുക്ഷേമ സമിതി; രണ്ടു തവണയായി രക്ഷപെട്ട 7 കുട്ടികളെ കണ്ടെത്തിയത് പൊലീസ് ഉദ്യോഗസ്ഥർ; ബാലഭവനിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കോതമംഗലം തൃക്കാരിയൂരിൽ പ്രവർത്തിക്കുന്ന ' പ്രഗതി ' ബാലഭവനിൽ നിന്നും തുടർച്ചയായി കുട്ടികളെ കാണാതാകുന്നതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു. രണ്ടു തവണയായി 7 കുട്ടികളാണ് ബാലഭവനിൽ നിന്ന് രക്ഷപെട്ടത്. രണ്ടു തവണയും കോതമംഗലം പൊലീസ് കുട്ടികളെ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച രാത്രി കാണാതായ 4 കുട്ടികളെ കണ്ടെത്തി പൊലീസ് കോതമംഗലം മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി.

തുടർന്ന് സിഡബ്ല്യുസി നിർദ്ദേശ പ്രകാരം കുട്ടികളെ പെരുമ്പാവൂർ സ്‌നേഹ ജ്യോതി ബാലഭവനിലേക്ക് മാറ്റി. 'പ്രഗതി' ബാലഭവനിൽ അടിസ്ഥാന സൗകര്യങ്ങളിൽ കുറവുണ്ടോ എന്നും കുട്ടികൾക്ക് മാനസിക-ശാരീരിക പീഡനങ്ങൾ ഉണ്ടോ എന്നും പരിശോധന നടത്തി ഗവൺമെന്റിന് റിപ്പോർട്ട് നൽകുമെന്ന് ജില്ലാ ശിശുക്ഷേമസമിതി ഉപാദ്ധ്യക്ഷൻ അഡ്വ. കെ.എസ് അരുൺകുമാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP