Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാവരും കൈയിട്ടു വാരി തിന്നെറിഞ്ഞ എച്ചിൽ പാത്രത്തെ കൊണ്ട് കറങ്ങാൻ ബിജൂ നിനക്ക് നാണമില്ലേ... ഇപ്പോ മുടി സ്ട്രൈറ്റ് ആക്കി, എന്നാലേ ഒരു.... ഇത്... ഉള്ളൂ.. പോലും... സരിതയുടെ ഒരു കാര്യമേ: പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ സൈബർ സഖാക്കൾ നടത്തിയ അശ്ലീല സൈബർ പോരാട്ടത്തിൽ നാണം കെട്ട് സിപിഎം; വനിതാകമ്മീഷനും ഡിജിപിക്കും പരാതി നൽകി വി.ആർ.സലൂജ; സിപിഎമ്മിനെ കുരുക്കിലാക്കി തലസ്ഥാനത്തെ ലൈംഗികാപവാദ വിവാദവും

എല്ലാവരും കൈയിട്ടു വാരി തിന്നെറിഞ്ഞ എച്ചിൽ പാത്രത്തെ കൊണ്ട് കറങ്ങാൻ ബിജൂ നിനക്ക് നാണമില്ലേ... ഇപ്പോ മുടി സ്ട്രൈറ്റ് ആക്കി, എന്നാലേ ഒരു.... ഇത്... ഉള്ളൂ.. പോലും... സരിതയുടെ ഒരു കാര്യമേ: പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ സൈബർ സഖാക്കൾ നടത്തിയ അശ്ലീല സൈബർ പോരാട്ടത്തിൽ നാണം കെട്ട് സിപിഎം; വനിതാകമ്മീഷനും ഡിജിപിക്കും പരാതി നൽകി വി.ആർ.സലൂജ; സിപിഎമ്മിനെ കുരുക്കിലാക്കി തലസ്ഥാനത്തെ ലൈംഗികാപവാദ വിവാദവും

എം മനോജ് കുമാർ

 തിരുവനന്തപുരം: സിപിഎം സൈബർ സഖാക്കൾ നടത്തിയ അശ്ലീല സോഷ്യൽ മീഡിയാ പോസ്റ്റുകൾക്കെതിരെ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ നൽകിയ പരാതി പാർട്ടിയെ പിടിച്ചു കുലുക്കുന്നു. സിപിഎം സൈബർ സഖാക്കൾ ലൈംഗിക ചുവയുള്ള കമന്റുകൾ മറയില്ലാതെ തനിക്കെതിരെ പോസ്റ്റ് ചെയ്തപ്പോഴാണ് സിപിഎമ്മിന്റെ വനിതാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാർട്ടി കോടതിയിൽ നീതി തേടാതെ വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി ബാർ ഗേളിനെ പീഡിപ്പിച്ച കേസിൽ ബിനോയ് കോടിയേരി അകപ്പെട്ടത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കെയാണ് പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയും പാർട്ടിയെ പിടിച്ചു കുലുക്കുന്നത്. രണ്ടു പ്രശ്‌നങ്ങളുടെയും അടിത്തട്ടിൽ ലൈംഗിക അപവാദങ്ങൾ പതിയിരിക്കുന്നതാണ് സിപിഎമ്മിന് തലവേദനയാകുന്നത്.

സൈബർ സഖാക്കൾ ലൈംഗിക ചുവയുള്ള കമന്റുകൾ മറയില്ലാതെ പോസ്റ്റ് ചെയ്തപ്പോൾ സിപിഎമ്മിന്റെ വനിതാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാർട്ടി കോടതിയിൽ നീതി തേടാതെ വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകിയതും ശ്രദ്ധേയം. തിരുവനന്തപുരത്തെ സിപിഎമ്മിനെ പിടിച്ചുകുലുക്കുന്ന പരാതിയായി മാറുകയാണ് സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിനെതിരെ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൽകിയ പരാതി. പരാതിയിൽ പൊലീസ് കേസ് എടുത്തപ്പോൾ അകപ്പെട്ടത് സിപിഎമ്മിന്റെ തന്നെ പഞ്ചായത്തംഗം അടക്കമുള്ള സിപിഎം സഖാക്കളും. ചെങ്കൽ പഞ്ചായത്ത് നൊച്ചിയൂർ വാർഡ് അംഗം പ്രശാന്ത്, കൃഷി വകുപ്പ് ജീവനക്കാരൻ കൂടിയായ എസ്.കെ.ഷിനു, സഹോദരൻ കെഎസ്ആർടിസി ജീവനക്കാരനായ എസ്.കെ ഷിജു എന്നിവർക്കെതിരെയാണ് ഐടി ആക്ട്, സ്ത്രീകൾക്കെതിരെ അപമാനകരമായ മോശം പരാമർശം തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. സലൂജയുടെ പരാതിയിൽ പറയുന്ന ആളുകൾക്കെതിരെ പൊലീസ് കേസ് ചാർജ് ചെയ്തപ്പോൾ മറഞ്ഞിരുന്നുള്ള സിപിഎം നേതാക്കളുടെ ഒളിയുദ്ധം തുടരുന്നതാണ് സലൂജ പ്രശ്‌നത്തിൽ പാർട്ടി നേരിടുന്ന പ്രശ്‌നം.

പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജയും ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാറും തമ്മിലാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. സലൂജയുടെ പരാതിയിൽ രാജ്കുമാറിനെതിരെ പരാമർശമില്ലെങ്കിലും യഥാർത്ഥ പോര് ഇവർ തമ്മിലാണ് എന്നതാണ് പാർട്ടിയെ അലട്ടുന്നത്. പാറശാലയിൽ ഈ പ്രശ്‌നത്തിൽ സിപിഎം രണ്ടായി തിരിഞ്ഞിട്ടുമുണ്ട്. സലൂജ സിപിഎം ആയിരുന്നില്ല സിപിഐയായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി സിപിഎം ക്ഷണിച്ചു കൊണ്ടുവന്നതാണ് സലൂജയെ. മരിയാപുരം ഡിവിഷനിൽ നിന്ന് എതിർസ്ഥാനാർത്ഥി യുഡിഎഫിന്റെ ഉഷാകുമാരിയെ പരാജയപ്പെടുത്തിയാണ് സലൂജ ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. വനിതാ സംവരണം ആയതിനാൽ സിപിഎമ്മിന്റെ സലൂജ തന്നെ പ്രസിഡന്റ് ആവുകയും ചെയ്തു. ഇത് ഇഷ്ടപ്പെടാത്തവർ സിപിഎമ്മിനകത്ത് ഒരുപാട് പേരുണ്ടായിരുന്നു.

പഞ്ചായത്തിന്റെ പ്രശ്‌നങ്ങളിൽ ചെങ്കൽ ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റ്‌റും ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും തമ്മിൽ ഉരസൽ വന്നു. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ഇവർ തമ്മിൽ നിലനിന്നത്. ഇക്കാര്യം സലൂജ മറുനാടനോട് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് എതിരായപ്പോൾ ചെങ്കൽ ഗ്രാമപഞ്ചായത്ത് തന്നെ സലൂജയ്ക്ക് എതിരെ വന്ന അവസ്ഥയിലായി. ഇതോടെയാണ് ഈ പ്രശ്‌നത്തിൽ സഖാക്കൾ ചേരി തിരിയുന്നത്. ചെങ്കലിലെ പ്രമുഖ സിപിഎം നേതാവാണ് രാജ്കുമാർ. സലൂജ വരുന്നതും ചെങ്കൽ ലോക്കൽ കമ്മറ്റിക്ക് കീഴിലാണ്. രാജ്കുമാറുമായി അകന്നതോടെ സലൂജയ്ക്ക് അപ്രഖ്യാപിത വിലക്ക് വന്ന അവസ്ഥയായി. ചെങ്കലിലെ പരിപാടികൾ പലതും സലൂജ അറിയാതെയായി. പരിപാടികളിൽ സലൂജയെ ഉൾപ്പെടുത്താതെയുമായി. ഇതോടെ പാറശാല സിപിഎമ്മിൽ ധ്രുവീകരണം വന്നു. സലൂജ, രാജ്കുമാർ അനുകൂല വിഭാഗങ്ങളായി ഇവർ മാറുകയും ചെയ്തു.

സലൂജയുടെ അനിയത്തിക്ക് മാധ്യമം പത്രം വീട് വെച്ച് നൽകിയ പ്രശ്‌നമാണ് സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കുകൾ മൂർച്ഛിപ്പിച്ചത്. കായികതാരങ്ങൾക്ക് വീട് വെച്ച് നൽകുന്ന മാധ്യമത്തിന്റെ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സലൂജയുടെ സഹോദരിക്ക് വീട് വെച്ച് നൽകിയത്. കായികതാരം ആയിരുന്നതിനാലാണ് മാധ്യമം ഇതിനു തയ്യാറായത്. എന്നാൽ ഇതിന്നെതിരെ ചെങ്കലിൽ എതിർ പ്രചാരണം വന്നു. ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയന് മണ്ണും വീടും പദ്ധതിയിൽ അനുവദിച്ച വീട് ആണെന്നും അത് സലൂജ അധികാരം ഉപയോഗിച്ച് തട്ടിയെടുത്തു എന്നുമാണ് അവിടെ അപവാദ പ്രചാരണം വന്നത്. ഈ പ്രചാരണത്തിന് പിന്നിൽ രാജ്കുമാർ ആണെന്നും പ്രചാരണം ശക്തമായിരുന്നു. യഥാർത്ഥത്തിൽ മണ്ണും വീടും പദ്ധതിയുമായി ഒരു ബന്ധവുമില്ലാത്ത വീടാണ് സലൂജയുടെ സഹോദരിക്ക് ലഭിച്ചത്. പക്ഷെ പാർട്ടിയിൽ നിലനിൽക്കുന്ന ഗ്രൂപ്പ് പോരാട്ടത്തിൽ ആയുധമായി ഈ വീട് കടന്നുവരുകയായിരുന്നു.

ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വരുന്നത്. ബാഹുലേയന് അനുവദിച്ച വീട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പോസ്റ്റ് ആയിരുന്നു ഇത്. ഈ പോസ്റ്റിൽ സലൂജ പരാതി നൽകിയവരിൽ ഒരാളായ കൃഷി വകുപ്പ് ജീവനക്കാരൻ ഷിജു പോസ്റ്റിട്ടു. ബാഹുലേയന് അനുവദിച്ച വീടല്ലേ ഇത് എന്ന കമന്റാണ് പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിനും ഈ കമന്റിനും എതിരെയാണ് സലൂജ ഡിവൈഎസ്‌പിക്ക് ആദ്യം പരാതി നൽകുന്നത്. ഡിവൈഎസ്‌പി ഈ പ്രശ്‌നത്തിൽ ചർച്ചയ്ക്ക് വിളിച്ചെങ്കിലും സലൂജ പരാതിയിൽ പറഞ്ഞവർ എത്തിയില്ല. ഇവർ പറഞ്ഞ കാര്യം സലൂജയുടെ ഗുണ്ടകൾ ഇവരെ അടിച്ചോടിച്ചു എന്നാണ്. എന്നാൽ ഇത്തരമൊരു സംഭവം ആരും അറിഞ്ഞിട്ടില്ല.

നടന്നിട്ടില്ലാത്ത ഈ ഗുണ്ടാ ആക്രമണവും ഫെയ്സ് ബുക്ക് പോസ്റ്റിനു വിഷയമായി. സിപിഎമ്മിന്റെ ചെങ്കൽ ഗ്രാമപഞ്ചായത്ത് അംഗം പ്രശാന്ത് ആണ് ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്. സലൂജയെ ഗുണ്ടാ നേതാവാക്കിയായിരുന്നു ഈ ഫെയ്സ് ബുക്ക് പോസ്റ്റിൽ ചിത്രീകരിച്ചത്. ഇതിനു അടിയിൽ ഷിജുവും പ്രത്യക്ഷപ്പെട്ടു കമന്റിട്ടു. അഭിസാരിക, പലരും കയ്യിട്ടു നക്കിയ എച്ചിൽ പാത്രം, പുത്തൻ സരിത എന്നൊക്കെയുള്ള പദപ്രയോഗങ്ങൾ ഈ കമന്റിൽ സലൂജയ്ക്ക് എതിരെ വന്നു. എല്ലാവരും കൈയിട്ടു വാരി തിന്നെറിഞ്ഞ എച്ചിൽ പാത്രത്തെ കൊണ്ട് കറങ്ങാൻ ബിജൂ നിനക്ക് നാണമില്ലേ... ഇപ്പോ മുടി സ്‌ട്രൈറ്റ് ആക്കി, എന്നാലേ ഒരു.... ഏത്... ഉള്ളൂ.. പോലും... സരിതയുടെ ഒരു കാര്യമേ.... എന്നൊക്കെയുള്ള വളരെ വൾഗർ പോസ്റ്റായിരുന്നു പ്രത്യക്ഷപ്പെട്ടത്. സലൂജ പാർട്ടിക്ക് പരാതി നൽകിയപ്പോൾ പാർട്ടി സലൂജയ്ക്ക് അനുകൂലമായി നിന്നു. നിശിത വിമർശനമാണ് പാർട്ടി യോഗത്തിൽ പ്രശാന്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനെതിരെ വന്നത്. അപ്പോൾ പ്രശാന്തിന്റെ മറ്റൊരു ഫെയ്സ് ബുക്ക് പോസ്റ്റ് വന്നു. അപ്പത്തിന്റെ പിറകെ പോകുന്ന പാർട്ടി നേതൃത്വം. എല്ലാം സലൂജയെ മോശമാക്കി ചിത്രീകരിക്കുന്ന പോസ്റ്റുകളും കമന്റുകളും ആയിരുന്നു. ഈ ഫെയ്സ് ബുക്ക് പോസ്റ്റുകളും അശ്ളീല കമന്റുകളുമാണ് സിപിഎമ്മിനെ പ്രാദേശികമായി നെടുകെ പിളർത്തുന്ന വിധത്തിൽ ഇപ്പോൾ രൂപം പ്രാപിച്ചിരിക്കുന്നത്.

പ്രശ്‌നം പരിഹരിക്കാൻ പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പങ്കെടുക്കുന്ന ലോക്കൽ കമ്മറ്റി യോഗം ഇന്നു അടിയന്തിരമായി വിളിച്ചു ചേർത്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയ സലൂജയെ തേജോവധം ചെയ്യാനുള്ള നീക്കങ്ങളാണ് പാറശാല സിപിഎമ്മിൽ ഒരു വിഭാഗം നടത്തുന്നത്. പാർട്ടിക്കുള്ളിൽ നടന്ന പ്രശ്‌നങ്ങൾ കൈവിട്ടു പോയതാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്. ഷൊർണ്ണൂർ എംഎൽഎ പി.കെ.ശശിക്ക് എതിരെ ഡിവൈഎഫ്‌ഐ പ്രവർത്തക ലൈംഗികാരോപണ പരാതി നൽകിയപ്പോൾ ആ പരാതി പ്രവർത്തക പൊലീസിന് കൈമാറിയിരുന്നില്ല. അതുകൊണ്ട് തീർപ്പ് വന്നത് പാർട്ടി കോടതിയിലാണ്. തീവ്രത കുറഞ്ഞ പീഡനം എന്നൊക്കെ വ്യാഖ്യാനം നൽകി ശശിയെ മാറ്റി നിർത്തി എന്നൊക്കെ പറഞ്ഞു പാർട്ടി തന്നെ അതൊക്കെ പരിഹരിക്കുകയും ചെയ്തു.

പക്ഷെ പാറശാല കാര്യങ്ങൾ വ്യത്യസ്തമാണ്. പാർട്ടി അംഗമായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആണ് സൈബർ സഖാക്കളും പാർട്ടി നേതാക്കളും ആയിരുന്നവർ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ലൈംഗിക അപവാദ പ്രചരണം നടത്തി എന്ന് പറഞ്ഞു മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനുമൊക്കെ പരാതി നല്കിയിരിക്കുന്നത്. പരാതി നിലനിൽക്കുന്ന അവസ്ഥയിൽ പ്രതികളും സിപിഎമ്മിന്റെ പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള അംഗങ്ങൾ അറസ്റ്റിലാകാനുള്ള സാധ്യതകൾ ഏറെയാണ്. ഇങ്ങിനെ ഒരു അറസ്റ്റ് വന്നാൽ പാറശാലയിലെ സിപിഎമ്മിലെ ഗ്രൂപ്പ് പോരുകൾ ശക്തമായ ഒരു പൊട്ടിത്തെറിയിലേക്കും നീങ്ങിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP