Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വക്കച്ചൻ മറ്റത്തിൽ എക്സ് എംപി.ക്ക് ഡാളസ്സിൽ സ്വീകരണം നൽകി

വക്കച്ചൻ മറ്റത്തിൽ എക്സ് എംപി.ക്ക് ഡാളസ്സിൽ സ്വീകരണം നൽകി

പി.പി. ചെറിയാൻ

ഗാർലന്റ്(ഡാളസ്) : മുൻ രാജ്യസഭാംഗവും, വ്യവസായിയുമായ വക്കച്ചൻ മറ്റത്തിലിനു ഡാളസ് കേരള അസ്സോസിയേഷൻ സ്വീകരണം നൽകി.തിങ്കളാഴ്ച വൈകീട്ട് 6 മണിക്ക് അസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് റോയ് കൊടുവത്ത് അദ്ധ്യക്ഷത വഹിച്ചു. അസ്സോസിയേഷൻ ട്രഷറർ പ്രസാദ് നാഗന്തലിൽ മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി. കേരളരാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു വക്കച്ചൻ മറ്റത്തിലെന്ന് പ്രസാദ് പറഞ്ഞു.

തുടർന്ന് പ്രസിഡന്റ് റോയ് കൊടുവത്ത് അദ്ധ്യക്ഷ പ്രസംഗം നടത്തി. കേരള അസ്സോസിയേഷന്റെ വിവിധ പ്രവർത്തനങ്ങളെ കുറിച്ചു വിശദീകരിക്കുകയും, കേരള അസ്സോസിയേഷൻ ഓഫീസ് സന്ദർശിക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ച മുൻ എംപി.യെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

അമ്പതു വർഷങ്ങൾക്കു മുമ്പ് അമേരിക്കയിൽ ഉപരിപഠനത്തിനായി എത്തിയിരുന്നുവെന്നും, അമേരിക്കൻ മലയാളികളുടെ ജീവിതരീതിയെ കുറിച്ചു പഠിക്കുവാൻ അവസരം ലഭിച്ചിരുന്നതായും എംപി. പറഞ്ഞു. കേരള അസ്സോസിയേഷന്റെ പ്രവർത്തനങ്ങൾ സമൂഹത്തിനു പ്രയോജനകരമായി തീരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. അസ്സോസിയേഷൻ സെക്രട്ടറി ഡാനിയേൽ കുന്നേൽ നന്ദിപറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP