Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോപ്പയിൽ വീണ്ടും കാലിടറിയ അർജന്റീനയെ താങ്ങിനിർത്തി മെസി; പരഗ്വെയ് അവസരം തുലച്ചപ്പോൾ അർജന്റീന തടിതപ്പിയത് മെസിയുടെ പെനാൽറ്റി ഗോളിൽ; തോൽവിക്ക് പിന്നാലെ സമനില കുരുക്ക്; പെനാൽറ്റി തടുത്ത് അർജന്റീനയ്ക്ക ജീവൻ നൽകിയത് ഗോൾകീപ്പർ അർമാനി; പോയിന്റ് പട്ടികയിൽ ഖത്തറിനും പിന്നിൽ നാലാം സ്ഥാനത്ത്

കോപ്പയിൽ വീണ്ടും കാലിടറിയ അർജന്റീനയെ താങ്ങിനിർത്തി മെസി; പരഗ്വെയ് അവസരം തുലച്ചപ്പോൾ അർജന്റീന തടിതപ്പിയത് മെസിയുടെ പെനാൽറ്റി ഗോളിൽ; തോൽവിക്ക് പിന്നാലെ സമനില കുരുക്ക്; പെനാൽറ്റി തടുത്ത് അർജന്റീനയ്ക്ക ജീവൻ നൽകിയത് ഗോൾകീപ്പർ അർമാനി; പോയിന്റ് പട്ടികയിൽ ഖത്തറിനും പിന്നിൽ നാലാം സ്ഥാനത്ത്

മറുനാടൻ ഡെസ്‌ക്‌

മിനെയ്റോ: കോപ്പ അമേരിക്കയിലെ നിർണായക മത്സരത്തിൽ പരാഗ്വെയോട് സമനില വഴങ്ങി തടിതപ്പി അർജന്റീന. വാർ അനുവദിച്ച പെനാൽറ്റിയും ഗോൾകീപ്പർ അർമാനി രക്ഷപ്പെടുത്തിയ പെനാൽറ്റിയുമാണ് അർജന്റീനക്ക് ജീവൻ തിരികെ നൽകിയത്. ആദ്യ മത്സരത്തിൽ കൊളംബിയയോട് തോറ്റ ടീമിൽ നിന്ന് മാറ്റങ്ങളുമായാണ് അർജന്റീന കളിക്കാനിറങ്ങിയത്. അഗ്യൂറയേയും എയ്ഞ്ചൽ ഡി മരിയയേയും പുറത്തിരുത്തി കളി തുടങ്ങിയെങ്കിലും ആക്രമണം പതുക്കെയായിരുന്നു.

37ാം മിനിറ്റിൽ റിച്ചാർഡ് സാഞ്ചസ് നേടിയ ഗോളിൽ പരാഗ്വെയാണ് ആദ്യം ലീഡ് നേടിയത്. രണ്ടാം പകുതിയിൽ ആക്രമണത്തിന് മൂർച്ച കൂട്ടിയാണ് അർജന്റീന ഇറങ്ങിയത് ഇതിനുശേഷമായിരുന്നു മെസിയുടെ സമനിലഗോൾ. ലയണൽ മെസി 57-ാം മിനിറ്റിൽ നേടിയ പെനാൽറ്റിയാണ് അർജന്റീനയുടെ മുഖം രക്ഷിച്ചത്. വാൻ പൈറിസ് ഹാൻഡ് ബോൾ ആയതോടെയാണ് അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചത്.

അഞ്ചുമിനിറ്റിനകം ഗോൾ മടക്കാനുള്ള സുവർണാവസരം പരാഗ്വെ നഷ്ടമാക്കി. ഡെർലിസ് ഗോൺസാലസിനെ നിക്കോളാസ് ഓട്ടമാൻഡി പിന്നിൽനിന്ന് വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റി അദ്ദേഹം തന്നെ തുലച്ചു. പന്തടക്കത്തിലും ആക്രമണത്തിലും മുന്നിട്ടുനിന്നത് അർജന്റീനയാണെങ്കിലും ലക്ഷ്യം കാണാതെ ഉഴലിയ മുന്നേറ്റ നിരയാണ് അവർക്ക് തിരിച്ചടിയായത്.

69-ാം മിനിറ്റിൽ മാർട്ടിനെസിനെ മാറ്റി എയ്ഞ്ചൽ ഡി മരിയയെ അർജന്റീന കളത്തിലിറക്കി. പക്ഷേ ഗോൾ മാത്രം അകന്നുനിന്നു. ഇതിനിടയിൽ ടാഗ്ളിയാഫികോയ്ക്കും ഒട്ടമെന്റിക്കും മഞ്ഞക്കാർഡ് ലഭിച്ചു. 85-ാം മിനിറ്റിലായിരുന്നു ഒട്ടമെൻഡി മഞ്ഞക്കാർഡ് വാങ്ങിയത്. ഈ ഫൗളിൽ പരാഗ്വെയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചത. എന്നാൽ പെനാൽറ്റി എടുത്ത ഡെർലിസ് ഗോൺസാലസിന്റെ ശ്രമം അർജന്റീന ഗോൾകീപ്പർ അർമാനി രക്ഷപ്പെടുത്തുകയായിരുന്നു. ഏഴ് മിനിറ്റ് ഇഞ്ചുറി ടൈം ലഭിച്ചെങ്കിലും ആ അവസരവും അർജന്റീനക്കും പരാഗ്വെയ്ക്കും ഉപയോഗപ്പെടുത്താനായില്ല.

ഗ്രൂപ്പ് ബിയിൽ ഒരു പോയിന്റുമായി അവസാന സ്ഥാനത്ത് തുടരുകയാണ് അർജന്റീന. രണ്ട് പോയിന്റുള്ള പരാഗ്വെ രണ്ടാമതാണ്. ആദ്യ മത്സരത്തിൽ പരാഗ്വെ ഖത്തറുമായി സമനിലയിൽ പിരിഞ്ഞിരുന്നു. അതേസമയം കൊളംബിയയോട് തോറ്റാണ് അർജന്റീന ടൂർണമെന്റ് തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP