Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരുരാജ്യം ഒരുതിരഞ്ഞെടുപ്പ്: എങ്ങനെ നടത്തുമെന്ന് സംശയിച്ച് സിപിഎമ്മും സിപിഐയും; ഭൂരിപക്ഷം പാർട്ടികളും ആശയത്തെ പിന്തുണച്ചെന്ന് അവകാശപ്പെട്ട് കേന്ദ്രസർക്കാർ; ആശയം നടപ്പാക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ സർവകക്ഷിയോഗത്തിൽ തീരുമാനം

ഒരുരാജ്യം ഒരുതിരഞ്ഞെടുപ്പ്: എങ്ങനെ നടത്തുമെന്ന് സംശയിച്ച് സിപിഎമ്മും സിപിഐയും; ഭൂരിപക്ഷം പാർട്ടികളും ആശയത്തെ പിന്തുണച്ചെന്ന് അവകാശപ്പെട്ട് കേന്ദ്രസർക്കാർ; ആശയം നടപ്പാക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ സർവകക്ഷിയോഗത്തിൽ തീരുമാനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമിതിയുണ്ടാക്കും. സർവകക്ഷി യോഗത്തിലാണ് തീരുമാനമെടുത്തത്. ഈ സമിതി വിവിധ രാഷ്ട്രീയകക്ഷികളുമായി ചർച്ച നടത്തും.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് കേന്ദ്രസർക്കാരിന്റെ അജൻഡയല്ല, രാജ്യത്തിന്റെ അജൻഡയാണെന്ന് യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് അടക്കം വിവിധ പ്രതിപക്ഷ കക്ഷികൾ യോഗം ബഹിഷ്‌കരിച്ചു. 40 പാർട്ടികളെ ക്ഷണിച്ചതിൽ, 21 കക്ഷികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തതായി യോഗതീരുമാനങ്ങൾ അറിയിച്ച കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. മൂന്നു കക്ഷികൾ അഭിപ്രായങ്ങൾ എഴുതി അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മിക്ക പാർട്ടികളും ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ പിന്തുണച്ചതായി രാജ്‌നാഥ് സിങ് പറഞ്ഞു. ഈ ആശയത്തോട് എതിർപ്പില്ലെങ്കിലും ലോക്‌സഭാ -നിയമസഭാ തിരഞ്ഞെടുപ്പുകൾ സംയുക്തമായി നടപ്പാക്കുമെന്ന കാര്യത്തിൽ സിപിഐക്കും സിപിഎമ്മിനും അഭിപ്രായ വ്യത്യാസമുണ്ട്. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളെ ഉൾപ്പെടുത്തിയായിരിക്കും സമിതി രൂപീകരിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP