Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളിയായ സ്വകാര്യ ബാങ്ക് ജീവനക്കാരന്റെ മരണത്തിന് കാരണമായ ബാങ്ക് ആക്രമണത്തിലെ രണ്ടു പ്രതികൾ പിടിയിൽ; നാസിക്കിലെ മുത്തൂറ്റ് ബാങ്കിൽ വെടിവെപ്പു നടത്തിയ ഏഴംഗ സംഘത്തിൽ രണ്ടുപേരെ അറസ്റ്റു ചെയ്തത് ഉത്തർപ്രദേശിൽ നിന്നും; സാജു സാമുവലിന്റെ കൊലപാതകത്തിൽ കലാശിച്ച ആക്രമണം നടത്തിയവരെ നാസികിൽ എത്തിക്കുന്നതിനുള്ള നടപടികളുമായി പൊലീസ്

മലയാളിയായ സ്വകാര്യ ബാങ്ക് ജീവനക്കാരന്റെ മരണത്തിന് കാരണമായ ബാങ്ക് ആക്രമണത്തിലെ രണ്ടു പ്രതികൾ പിടിയിൽ; നാസിക്കിലെ മുത്തൂറ്റ് ബാങ്കിൽ വെടിവെപ്പു നടത്തിയ ഏഴംഗ സംഘത്തിൽ രണ്ടുപേരെ അറസ്റ്റു ചെയ്തത് ഉത്തർപ്രദേശിൽ നിന്നും; സാജു സാമുവലിന്റെ കൊലപാതകത്തിൽ കലാശിച്ച ആക്രമണം നടത്തിയവരെ നാസികിൽ എത്തിക്കുന്നതിനുള്ള നടപടികളുമായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ മലയാളിയായ ബാങ്ക് ജീവനക്കാരൻ വെടിയേറ്റ് മരിച്ച് സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഉത്തർപ്രദേശിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ട്രാൻസിറ്റ് കസ്റ്റഡിയിൽ നാസിക്കിൽ എത്തിക്കും. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പ്രതികളെ കൊണ്ടുപോകുമ്പോൾ പാലിക്കുന്ന ഔദ്യോഗിക നടപടി ക്രമമാണ് ട്രാൻസിറ്റ്. സിസിടിവി ദൃശ്യങ്ങളിൽ അക്രമികളുടെ മുഖം വ്യക്തമായി പതിഞ്ഞിരിന്നു. ഏഴംഗ മോഷണസംഘമാണ് കൃത്യം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് എത്തിച്ചേർന്നിരിക്കുന്ന നിഗമനം.

തഴക്കര അറുന്നൂറ്റിമംഗലം മുറിവായ്ക്കര ബ്ലെസ് ഭവനത്തിൽ പരേതനായ രാജുവിന്റെയും (ശാമുവേൽ) സാറാമ്മയുടെയും മകൻ സാജു സാമുവൽ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച പകൽ 11 മണിക്ക് ശേഷം മുത്തൂറ്റ് ബാങ്ക് ജോർജ്ജ് ഗ്രൂപ്പിന്റെ നാസിക്കിലെ ബ്രാഞ്ചിലാണ് സംഭവം. മുത്തൂറ്റ് ബാങ്കിന്റെ ന്യൂബോംബെയിലെ ഓഫീസിൽ സോഫ്റ്റ് വെയർ എൻജിനീയറായ സാജു ഇൻസ്പക്ഷന് വേണ്ടിയാണ് നാസിക്കിലെത്തിയത്. ഈ സമയം ബാങ്കിൽ എത്തിയ കവർച്ചക്കാർ ജീവനക്കാർക്ക് നേരേ വെടിയുതിർക്കുകയായിരുന്നു.

രണ്ടരവർഷം മുമ്പ് അഹമ്മദാബാദിൽ ജോലിക്ക് കയറിയ സാജു ഒരു വർഷം മുമ്പാണ് ന്യൂബോംബേയിലെത്തിയത്. വ്യാഴാഴ്ച ബാങ്കിൽ ഇൻസ്‌പെക്ഷന് പോകേണ്ടിയിരുന്ന സാജു രാവിലെ ഉറങ്ങിപ്പോയതു കാരണം വ്യാഴാഴ്ച പോകാൻ കഴിഞ്ഞിരുന്നില്ല.

മുഖം മൂടി ധരിച്ച, ആയുധധാരികളായ ഏഴംഗ സംഘം ബാങ്കിലേക്ക് കടന്നതും ജീവനക്കാരിലാരോ സുരക്ഷ അലാം അമർത്തി. തുടർന്ന് മോഷ്ടാക്കൾ ജീവനക്കാരിൽ ചിലരെ മർദ്ദിച്ചു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് സാജുവിന് നേരെ വെടിയുതിർത്തത്. പരിക്കേറ്റ മറ്റൊരു മലയാളി കൈലാഷ് ജയൻ ചികിത്സയിലാണ്. മോഷ്ടിച്ച ബൈക്കുകളുമായാണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP