Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാത്രിയും പകലുമെന്നില്ലാതെ ഓടിനടക്കുകയായിരുന്നു..ആരുടെയെല്ലാം കാല് പിടിച്ചിട്ടാണെന്ന് അറിയോ..ഇതിന്റെ വല്ല ആവശ്യമുണ്ടോ? സ്വന്തം പാർട്ടിയായിട്ടും ചെയർപേഴ്‌സൺ സഹകരിച്ചില്ല; ഈ പാർട്ടിക്ക് വേണ്ടി ജീവിക്കുന്ന വ്യക്തിയാണ് സാജേട്ടൻ; പി.ജയരാജേട്ടൻ സഹകരിച്ചെങ്കിലും പാർട്ടിക്ക് ഉള്ളില് എന്തൊക്കെയോ ഇഷ്യൂസ് ഉണ്ടായി; പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കൺവൻഷൻ സെന്റർ അനുമതിക്കായി സിപിഎം നേതാക്കളുടെ പിന്നാലെ നടന്ന് മടുത്തിട്ടെന്ന് ഭാര്യ ബീന; ഉദ്യോഗസ്ഥരെ പഴിച്ച് ചെയർപേഴ്‌സൺ പി.കെ.ശ്യാമള

രാത്രിയും പകലുമെന്നില്ലാതെ ഓടിനടക്കുകയായിരുന്നു..ആരുടെയെല്ലാം കാല് പിടിച്ചിട്ടാണെന്ന് അറിയോ..ഇതിന്റെ വല്ല ആവശ്യമുണ്ടോ? സ്വന്തം പാർട്ടിയായിട്ടും ചെയർപേഴ്‌സൺ സഹകരിച്ചില്ല; ഈ പാർട്ടിക്ക് വേണ്ടി ജീവിക്കുന്ന വ്യക്തിയാണ് സാജേട്ടൻ; പി.ജയരാജേട്ടൻ സഹകരിച്ചെങ്കിലും പാർട്ടിക്ക് ഉള്ളില് എന്തൊക്കെയോ ഇഷ്യൂസ് ഉണ്ടായി; പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കൺവൻഷൻ സെന്റർ അനുമതിക്കായി സിപിഎം നേതാക്കളുടെ പിന്നാലെ നടന്ന് മടുത്തിട്ടെന്ന് ഭാര്യ ബീന; ഉദ്യോഗസ്ഥരെ പഴിച്ച് ചെയർപേഴ്‌സൺ പി.കെ.ശ്യാമള

രഞ്ജിത്ത് ബാബു

 കണ്ണൂർ: ആന്തൂർ സിപിഎമ്മിന്റെ ഉരുക്കു കോട്ടയാണ്. ഒരു കാലത്ത് മോസ്‌കോ എന്ന് വിശേഷിപ്പിച്ച ഈ ഗ്രാമപഞ്ചായത്ത് 2015 ലാണ് ആന്തൂർ നഗരസഭയായത്. സിപിഎം. അല്ലാതെ മറ്റൊരു രാഷ്ട്രീയപാർട്ടിയും പ്രവർത്തന സജ്ജമല്ലാത്ത ഇവിടെ കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് മത്സരിക്കാൻ പോലും ആളില്ലാത്ത അവസ്ഥയായിരുന്നു. ആകെയുള്ള 28 അംഗ കൗൺസിലിൽ 27 ഉം സിപിഎം. ഒരാൾ സിപിഐ. സംസ്ഥാനത്തെ ഒരു നഗരസഭയിലും ഇങ്ങിനെ ഒരവസ്ഥയില്ല. സിപിഎം. പറയുന്നതേ നടക്കൂ എന്ന അവസ്ഥയാണ് ഇവിടെ. അവിടെയാണ് പാർട്ടി കുടംബത്തിൽപെട്ട ഒരു പ്രവാസിക്ക് ജീവൻ ഹോമിക്കേണ്ടിവന്നത്.

സിപിഎം. ലെ കടുത്ത വിഭാഗീയതയാണ് പ്രശ്നത്തിനെല്ലാം കാരണമായത്. സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം. വി. ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയാണ് നഗരസഭാ അദ്ധ്യക്ഷയായ പി.കെ. ശ്യമാള. 16 കോടി രൂപ ചിലവഴിച്ച് ദേശീയ പാതയ്ക്കരിൽ നിർമ്മിച്ച കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതിൽ മനം നൊന്താണ് പ്രവാസി വ്യവസായി പാറയിൽ സാജൻ ആത്മഹത്യ ചെയ്തത്. ഈ സംഭവത്തോടെ പാർട്ടി കോട്ടയിൽ വിള്ളൽ വിണുകഴിഞ്ഞു.

കഴിഞ്ഞ ഏപ്രിൽ 12 നാണ് നിർമ്മാണം പൂർത്തിയാക്കിയ പാർത്ഥ കൺവെൻഷൻ സെന്ററിന് കെട്ടിട പെർമിറ്റിന് വേണ്ടി അനുമതിക്കായി അപേക്ഷിച്ചത്. എന്നാൽ ഓരോ കാരണം പറഞ്ഞ് നഗരസഭാ അധികൃതർ പെർമിറ്റ് നിഷേധിക്കുകയായിരുന്നു. അതിൽ മനം നൊന്താണ് പ്രവാസിയായ സാജൻ ആത്മഹത്യ ചെയ്തത്. എന്നാൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൻ പി.കെ. ശ്യാമള പറയുന്നത് ഇങ്ങിനെ:

'പെർമിറ്റ് അനുസരിച്ച് നിർമ്മാണം നടത്തിയാൽ കെട്ടിടത്തിനുള്ള അനുമതി നൽകേണ്ടത് ഉദ്യോഗസ്ഥരാണ്. ആദ്യം നൽകിയ അപേക്ഷയിൽ ചില പാകപ്പിഴകളുള്ളതിനാൽ പ്ലാനിൽ അത് മാറ്റി അപേക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതാണ് പെർമിറ്റ് നൽകുന്നത് മാറ്റി വെച്ചത്. ഏപ്രിൽ 20 നും മെയ് 20 നും പാർത്ഥ കൺവെൻഷൻ സെന്ററിൽ നടന്ന കല്ല്യാണത്തിന് താൻ പങ്കെടുത്തതായി ചെയർപേഴ്സൻ പറഞ്ഞു. ഇതൊന്നും നഗരസഭ തടഞ്ഞിട്ടില്ല. പെർമിറ്റ് നൽകുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്കാണ് ഉത്തരവാദിത്തം. അവർ പറഞ്ഞു.

എന്നാൽ സാജന്റെ ഭാര്യ ബീനയും സഹോദരൻ ശ്രീജിത്തും ചെയർപേഴ്സനെതിരെയാണ് ആരോപണമുന്നയിക്കുന്നത്. രാപ്പകലില്ലാതെ ഓടി നടന്നാണ് സാജൻ ചേട്ടൻ കൺവെൻഷൻ സെന്ററിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പെർമിറ്റിനു വേണ്ടി ആരെയെല്ലാം കാലുപിടിച്ചു. എന്നിട്ടും ആ ചെയർപേഴ്സൻ സഹകരിച്ചില്ല. അവർക്കിത് നൽകിക്കൂടെ. പാർട്ടിക്ക് വേണ്ടി ജീവിച്ചിരുന്ന സാജൻചേട്ടൻ പി.ജയരാജനെ കണ്ടിരുന്നു. സ്വന്തം പാർട്ടിയായിട്ടും അതിന്റെ ഉള്ളിൽ എന്തൊക്കെയോ ഉണ്ടായിരുന്നു. അതല്ലാം സാജൻ ചേട്ടനറിയാം. ബീന പറഞ്ഞു നിർത്തി.'രാത്രിയും പകലുമെന്നില്ലാതെ ഓടിനടക്കുകയായിരുന്നു..ആരെയെല്ലാം സ്‌ന്തോഷിപ്പിക്കണം..ആരുടെയെല്ലാം കാല് പിടിച്ചിട്ടാണെന്ന് അറിയോ..ഇതിന്റെ വല്ല ആവശ്യമുണ്ടോ? അവർക്ക് ആ ചെയർപേഴ്‌സണ് ഒന്നുസഹകരിച്ചുകൊടുത്തുകൂടേ? അവര് സ്വന്തം ആൾക്കാരല്ലേ? സ്വന്തം പാർട്ടി അല്ലേ അവര്? ഈ പാർട്ടിക്ക് വേണ്ടി ജീവിക്കുന്ന വ്യക്തിയാണ് സാജേട്ടൻ. പി.ജയരാജേട്ടന്റെ അടുത്ത് പോയിട്ടുണ്ടായിരുന്നു. അവര് ഇവരുടെ അടുത്ത് സഹകരിച്ചിട്ടുണ്ടായിരുന്നു. പക്ഷേ അതിനും ഉള്ളില് എന്തൊക്കൊയോ ഇഷ്യൂസ്. അതെന്തെന്ന് അവർക്ക് മാത്രമേ അറിയൂ.'

നഗരസഭാ ഉദ്യോഗസ്ഥരിൽ പെർമിറ്റ് നൽകാതിരിക്കാൻ കടുത്ത സമ്മർദ്ദവും ചെയർപേഴ്സനിൽ നിന്നും ഉണ്ടായതായി ആരോപണമുണ്ട്. പാർട്ടിക്കാർ തന്നെ 15 ഓളം വിവരാവകാശ ഹർജി ഈ പാർത്ഥാ കൺവെൻഷൻ സെന്ററർ നിർമ്മാണത്തെക്കുറിച്ച് അറിയാൻ നഗരസഭക്ക് നൽകിയിരുന്നു. ഇതിനെല്ലാം പിന്നിൽ ചെയർപേഴ്സന്റെ കയ്യുണ്ടെന്നാണ് ആരോപണം. ഉദ്യോഗസ്ഥരിൽ ചിലർക്ക് പെർമിറ്റ് നൽകണമെന്ന അഭിപ്രായമുണ്ടായിരുന്നു. എന്നാൽ അതിന്റെ പേരിൽ സർവ്വീസ് സംബന്ധമായ പ്രശ്നം നേരിടേണ്ടി വരുമോ എന്ന ഭയം അവരെ ഗ്രസിച്ചിരുന്നു. ഈ കൺവെൻഷൻ സെന്ററിന് അനുമതി നിഷേധിക്കാനുള്ള ഗൂഢാലോചന നഗരസഭാ ഭരണതലത്തിൽ നിന്ന് ഉണ്ടെന്നത് വ്യക്തമാണ്.

പ്രവാസിയുടെ ആത്മഹത്യയിലൂടെ ആന്തൂറിലെ പാർട്ടിക്കകത്ത് പൊട്ടിത്തെറിക്ക് കാരണമായിരിക്കയാണ്. പാർട്ടി കുടുംബത്തിൽപെട്ട വ്യക്തിയായിട്ടും നഗരസഭയുടെ ക്രൂരതയാണ് മരണത്തിനിടയാക്കിയതെന്ന് പാർട്ടി പ്രവർത്തകർ തന്നെ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. പാർട്ടി അനുഭാവികളും പ്രധാന പ്രവർത്തകരും അംഗങ്ങളായ ആന്തൂരിലെ പല വാട്സാപ്പ് ഗ്രൂപ്പുകളിലും ചേരിതിരിഞ്ഞ് വാഗ്വാദം നടക്കുകയാണ്. സാധാരണക്കാർക്ക് നഗരസഭാ ഓഫീസിലെത്തിയാൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ അങ്ങാടിപാട്ടാവുകയാണ്. ചട്ടങ്ങൾ പാലിച്ച് വീടുപണി പൂർത്തിയാക്കിയാൽ പോലും നമ്പർ ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ട ഗതികേടാണ് ഉള്ളത്. സ്വാധീനമുള്ള പ്രമാണിമാർക്ക് നിയമങ്ങളൊന്നും പ്രശ്നമല്ല. നഗരസഭാ ഓഫീസിന് സമീപം തന്നെ ചട്ടങ്ങൾ ലംഘിച്ച് പെർമിറ്റ് നൽകിയ കെട്ടിടങ്ങളുണ്ട്. വരും ദിവസങ്ങളിൽ നഗരസഭാ ചെയർപേഴ്സനെതിരെ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാവുന്നതിന്റെ സൂചനയും പുറത്ത് വരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP