Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയലനിസ്റ്റ് ബാലഭാസ്‌കർ മരണപ്പെട്ട അപകട നിമിഷങ്ങൾ പുനസൃഷ്ടിച്ച് ക്രൈം ബ്രാഞ്ച്; ടൊയോട്ട കമ്പനി നൽകിയ ഇന്നോവ കാർ ഉപയോഗിച്ച് പള്ളിമുക്കിൽ ട്രയൽ റൺ; പരീക്ഷണം നടത്തിയത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഇന്നോവ സർവീസ് എഞ്ചിനിയേഴ്‌സും ഫോറൻസിക്ക് വിദഗ്ധരും ചേർന്ന്; വാഹനത്തിനുള്ളിലിരുന്നവർക്ക് ഏതൊക്കെ രീതിയിൽ പരിക്ക് സംഭവിച്ചിരിക്കാമെന്നും പരിശോധിച്ച് അന്വേഷണ സംഘം

വയലനിസ്റ്റ് ബാലഭാസ്‌കർ മരണപ്പെട്ട അപകട നിമിഷങ്ങൾ പുനസൃഷ്ടിച്ച് ക്രൈം ബ്രാഞ്ച്; ടൊയോട്ട കമ്പനി നൽകിയ ഇന്നോവ കാർ ഉപയോഗിച്ച് പള്ളിമുക്കിൽ ട്രയൽ റൺ; പരീക്ഷണം നടത്തിയത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഇന്നോവ സർവീസ് എഞ്ചിനിയേഴ്‌സും ഫോറൻസിക്ക് വിദഗ്ധരും ചേർന്ന്; വാഹനത്തിനുള്ളിലിരുന്നവർക്ക് ഏതൊക്കെ രീതിയിൽ പരിക്ക് സംഭവിച്ചിരിക്കാമെന്നും പരിശോധിച്ച് അന്വേഷണ സംഘം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച അപകട മരണങ്ങളിൽ ഒന്നായിരുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള പ്രശ്‌നം നിലനിൽക്കുന്ന വേളയിൽ അപകടത്തിന്റെ കൂടുതൽ ആഴമേറിയ ഭാഗത്തേക്ക് അന്വേഷണവുമായി നീങ്ങുകയാണ് ക്രൈം ബ്രാഞ്ച്. അതിന്റെ ഭാഗമായിട്ടാണ് ബാലഭാസ്‌കർ മരണപ്പെട്ട അപകടം ക്രൈം ബ്രാഞ്ച് പുനസൃഷ്ടിച്ചിരിക്കുന്നത്. ബാലഭാസ്‌കറും ഭാര്യയും കുഞ്ഞും ഡ്രൈവറും ഇന്നോവ കാറിൽ യാത്ര ചെയ്യുന്നതിനിടെ പള്ളിമുക്കിൽ വച്ചാണ് അപടകമുണ്ടായത്.

ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം നടത്തിയായിരുന്നു അന്വേഷണ സംഘം ട്രയൽ റൺ നടത്തിയത്. ഇതിനായി ടൊയോട്ട കമ്പനി നൽകിയ ഇന്നോവ് കാറാണ് ഉപയോഗിച്ചത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഇന്നോവ സർവീസ് എഞ്ചിനീയേഴ്‌സ്, ഫോറൻസിക് എക്‌സ്‌പേർട്ട്, എന്നിവരും ചേർന്നാണ് ട്രയൽ റൺ നടത്തിയത്. കേസിന്റെ അന്വേഷണ ചുമതലയുള്ള ഡി.വൈ.എസ്‌പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ട്രയൽ റൺ വീക്ഷിച്ച് കാര്യങ്ങൾ വിലയിരുത്തി.

മംഗലാപുരം ഭാഗത്തു നിന്നും വേഗത്തിൽ ഓടിച്ചുകൊണ്ടുവന്ന വാഹനം, ബാലഭാസ്‌ക്കറിന്റെ കാർ ഇടിച്ചു കയറിയ മരത്തിന് ഒരുമീറ്റർ അകലെ നിർത്തി. വാഹനം ഇടിച്ചു കയറിയാലുള്ള സാഹചര്യം ഉദ്യോഗസ്ഥർ വിലയിരുത്തി. അപകടം നടന്നപ്പോൾ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവർക്ക് ഏതൊക്കെ രീതിയിൽ പരിക്ക് സംഭവിച്ചിരുന്നിരിക്കാം എന്ന കാര്യവും അന്വേഷണ സംഘം പരിശോധിച്ചു. ട്രയൽ റൺ നടന്ന സമയത്ത് പ്രദേശത്തെ വാഹന ഗതാഗതം ഹൈവേ പൊലീസ് നിയന്ത്രിച്ചിരുന്നു. ഫോറൻസിക് പരിശോധനാ ഫലം വന്നതിനു ശേഷം നിഗമനത്തിൽ എത്തിച്ചേരുമെന്ന് ഡി.വൈ.എസ്‌പി ഹരികൃഷ്ണൻ പറഞ്ഞു.

ബാലഭാസ്‌കറിന്റെ അപകടം: രാത്രി യാത്ര ആരുടേയും പ്രേരണയിലല്ലെന്ന് സ്ഥിരീകരണം

ബാലഭാസ്‌കറും കുടുംബവും തൃശൂരിൽ മുറിയെടുത്തിട്ടും രാത്രി തങ്ങാതെ തിരിച്ചുവന്നത് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയാകുന്നു. രാത്രിയാത്ര ആരുടെയെങ്കിലും പ്രേരണയിൽ പെട്ടെന്ന് തീരുമാനിച്ചതല്ലെന്ന് സ്ഥിരീകരിച്ചു. ഹോട്ടലിൽ മുറി ബുക്ക് ചെയ്തപ്പോൾ തന്നെ രാത്രി താമസിക്കില്ലെന്ന് ബാലഭാസ്‌കർ പറഞ്ഞിരുന്നതായി ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു. തൃശൂരിൽ നടത്തിയ പൂജ ബുക്ക് ചെയ്തത് ബാലഭാസ്‌കർ തന്നെയാണെന്നും കണ്ടെത്തി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ പൂജയ്ക്കുശേഷം മടങ്ങുംവഴിയാണു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്.

രാത്രി ഏറെ വൈകിയുള്ള യാത്ര പെട്ടെന്ന് തീരുമാനിച്ചതാണെന്നും അതിൽ ദുരൂഹതയുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഈ ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തി. തൃശൂരിലേക്ക് പോകുമ്പോൾ തന്നെ താമസിക്കാനുള്ള ഹോട്ടൽ ബാലഭാസ്‌കർ ബുക്ക് ചെയ്തിരുന്നു. പകൽ മാത്രമേ റൂമിലുണ്ടാവുവെന്നും രാത്രി തിരികെ പോകുമെന്നും ബുക്ക് ചെയ്തപ്പോൾ തന്നെ പറഞ്ഞതായി ഹോട്ടലിലുള്ളവർ മൊഴി നൽകി. അതിനാൽ ഒരു ദിവസത്തെ വാടകയിൽ ഇളവ് ചെയ്താണ് ബില്ലടച്ചതെന്നും കണ്ടെത്തി.

അതുകൊണ്ട് തന്നെ തൃശൂരിൽ താമസിക്കാനുള്ള തീരുമാനം ഒഴിവാക്കി രാത്രിയാത്ര പെട്ടെന്നു തീരുമാനിച്ചതാണെന്ന സംശയം നിലനിൽക്കില്ല. അതോടൊപ്പം പാലക്കാട് പൂന്തോട്ടം കുടുംബത്തിന് വേണ്ടി നടത്തിയ പൂജയിലാണ് ഇവർ പങ്കെടുത്തതെന്നും സംശയമുണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ പേരിൽ ബാലഭാസ്‌കർ ബുക്ക് ചെയ്തതായിരുന്നു പൂജ. മൂന്ന് ദിവസത്തെ പൂജയാണങ്കിലും അവസാനദിവസം മാത്രമാണ് ബാലഭാസ്‌കറും കുടുംബവും പങ്കെടുത്തത്.

പൂന്തോട്ടം ആയുർവേദാശ്രമത്തിലെ ഡോക്ടറും ഭാര്യയും കൂടെയുണ്ടായിരുന്നു. യാത്ര സംബന്ധിച്ച ദുരൂഹതകൾ നീക്കുന്നതിന്റെ ഭാഗമായിട്ടാണു ഡിവൈഎസ്‌പി കെ.ഹരികൃഷ്ണന്റെ നേതൃത്തിലുള്ള തെളിവെടുപ്പിലെ നിർണായക കണ്ടെത്തലുകൾ.

ചേട്ടനെ പോലെയാണ് കരുതിയത്: പ്രകാശ് തമ്പി

ഇതിനിടെ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ പ്രതികരണവുമായി പ്രകാശ് തമ്പി രംഗത്തെത്തിയിരുന്നു. ചേട്ടനെ പോലെ കരുതിയ ഒരാൾക്ക് അപകടം പറ്റിയപ്പോൾ കൂടെനിൽക്കുകയായിരുന്നു. അതിൽ വലിയ തെറ്റുകാണുന്നില്ലെന്നും പ്രകാശ് തമ്പി വ്യക്തമാക്കിയിരുന്നു. സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ പ്രകാശ് തമ്പിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികരണം.

സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതി പ്രകാശ് തമ്പിയെ 14 ദിവസത്തേക്കു കൂടി റിമാൻഡ് ചെയ്തു. ബാലഭാസ്‌കറിന്റെ അപകടത്തിൽ അസ്വാഭാവികതയില്ലെന്നും അതൊരു അപകടമരണമാണെന്ന നിലപാടുമാണ് പ്രകാശൻ തമ്പി സ്വീകരിച്ചത്. അതേസമയം ബാലഭാസ്‌കറിന്റെ മരണത്തിലെ ദൃക്സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുണ്ട്. സാക്ഷിമൊഴികളിലെ വൈരുദ്ധ്യം പരിഗണിച്ചാണ് ഈ നീക്കം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP