Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൽ പ്രവേശിച്ച എട്ടുവയസുള്ള ദളിത് ബാലന് ക്രൂരപീഡനം; 45 ഡിഗ്രി സെൽഷ്യസ് ചൂടിൽ നഗ്നനാക്കി ചുട്ടുപഴുത്ത ടൈലിൽ ഇരുത്തി പൊള്ളിച്ചു; പൊലീസിനെ സമീപിച്ചതോടെ മേൽജാതിക്കാരിൽ നിന്നും പ്രത്യാക്രമണമുണ്ടാകുമെന്ന ഭയത്തിൽ സ്വന്തം വീട്ടിലേക്ക് മടങ്ങാൻ കഴിയാതെ കുടുംബം; ഇന്ത്യയെ നാണിപ്പിക്കുന്ന ജാതിവിവേചനത്തിന്റെ ഒരു വാർത്തകൂടി പുറത്ത്

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൽ പ്രവേശിച്ച എട്ടുവയസുള്ള ദളിത് ബാലന് ക്രൂരപീഡനം; 45 ഡിഗ്രി സെൽഷ്യസ് ചൂടിൽ നഗ്നനാക്കി ചുട്ടുപഴുത്ത ടൈലിൽ ഇരുത്തി പൊള്ളിച്ചു; പൊലീസിനെ സമീപിച്ചതോടെ മേൽജാതിക്കാരിൽ നിന്നും പ്രത്യാക്രമണമുണ്ടാകുമെന്ന ഭയത്തിൽ സ്വന്തം വീട്ടിലേക്ക് മടങ്ങാൻ കഴിയാതെ കുടുംബം; ഇന്ത്യയെ നാണിപ്പിക്കുന്ന ജാതിവിവേചനത്തിന്റെ ഒരു വാർത്തകൂടി പുറത്ത്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ജാതിയുടെ പേരിൽ ആരാധാനാലയങ്ങളിൽ പ്രവേശിക്കുന്നത് തടയുന്നത് വർഷങ്ങൾക്ക് മുമ്പേ തന്നെ ഇന്ത്യയിൽ നിരോധിക്കപ്പെട്ടതാണെങ്കിലും ഇക്കാലത്തും ഉത്തരേന്ത്യയിൽ ജാതിവിവേചനം തുടരുകയാണ്. ക്ഷേത്രത്തിൽ പ്രവേശിച്ചതിന് മഹാരാഷ്ട്രയിലെ വാർധയിൽ ഒരു ബാലനെ ക്രൂരമായി പൊള്ളിച്ചതാണ് ഏറ്റവും ഒടുവിലായി ഇത്തരത്തിൽ പുറത്തുവന്ന വാർത്ത. കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം പൊലീസ് സവർണരുടെ പക്ഷത്താണ് നിന്നത്. മേൽജാതിക്കാർ സംഘടിച്ചതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങാൻപോലും കഴിയാതിരിക്കയാണ് ഈ കുടുംബം.

മഹാരാഷ്ട്രയിലെ വാർധയിൽ ക്ഷേത്രത്തിൽ പ്രവേശിച്ച എട്ടുവയസുള്ള ദളിത് ബാലനെയാണ് നഗ്നനാക്കിയ ശേഷം ഉച്ചവെയിലിൽ ചുട്ടുപഴുത്ത ടൈലിൽ ഇരുത്തി പൊള്ളിച്ചത്. ശനിയാഴ്ചയാണ് സംഭവം. 45 ഡിഗ്രി സെൽഷ്യസാണ് വാർധയിലെ ചൂട്. കുട്ടിയുടെ പിൻഭാഗത്ത് സാരമായി പൊള്ളലേറ്റിട്ടുണ്ട്. സവർണ വിഭാഗത്തിൽ നിന്നുള്ള അമോൽ ധോറെ എന്നയാളാണ് അക്രമത്തിനുപിന്നിൽ. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അർവി പട്ടണത്തിലെ ദളിത് തെരുവിലാണ് പീഡനത്തിനിരയായ കുട്ടി താമസിക്കുന്നത്. അടുത്തുള്ള ക്ഷേത്ര പരിസരത്ത് കളിക്കാനെത്തിയപ്പോഴായിരുന്നു അതിക്രമം. ക്ഷേത്ര പരിസരത്ത് പ്രവേശിച്ചപ്പോൾ തന്നെ അമോൽ ധോറെ കുട്ടിയെ തടഞ്ഞതായി സാക്ഷികൾ പറയുന്നു. തുടർന്നായിരുന്നു ക്രൂരമായ പീഡനം. നഗ്നനാക്കിയ ശേഷം ബലമായി ചുട്ടുപൊള്ളുന്ന ടൈലിൽ ഇരുത്തുകയായിരുന്നു. ഉപദ്രവിക്കരുതെന്ന് കുട്ടി കരഞ്ഞുപറഞ്ഞെങ്കിലും ഇയാൾ ചെവിക്കൊണ്ടില്ല. പൊള്ളലേറ്റ കുട്ടി വാർധ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടന്നയുടൻ കുട്ടിയുടെ പിതാവ് അർവി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിനെ സമീപിച്ചതിന് മേൽജാതി വിഭാഗങ്ങളിൽ നിന്നും പ്രത്യാക്രമണമുണ്ടാകുമെന്ന ഭയത്തിൽ കഴിയുന്ന കുടുംബം ഇനിയും സ്വന്തം വീട്ടിലേക്ക് മടങ്ങിയിട്ടില്ല. ആദ്യം പൊലീസ് മേൽജാതിക്കാർക്ക് അനുകുലമായ സമീപനമാണ് സ്വീകരിച്ചത്. പിന്നീട് സമ്മർദം ശക്തമായതോടെയാണ് കേസ് എടുത്തത്.

പട്ടിക ജാതി/പട്ടിക വർഗ പീഡന നിരോധന നിയമം, പോക്‌സോ വകുപ്പുകളടക്കം പ്രതി അമോൽ ധോറെയ്ക്കുമേൽ ചുമത്തിയിട്ടുണ്ട്. എന്നാൽ, ക്ഷേത്രത്തിൽ പ്രവേശിച്ചതിനല്ല, ക്ഷേത്രത്തിൽ നിന്ന് കുട്ടി പണവും പ്രസാദവും മോഷ്ടിക്കാൻ ശ്രമിച്ചതാണ് അക്രമത്തിനിടയാക്കിയതെന്നാണ് പൊലീസിന്റെ വാദം. എന്നാൽ കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാട്ടാനായി പിന്നീട് കെട്ടിച്ചമച്ച കഥയാണിതെന്ന് കുട്ടിയുടെ കുടുംബത്തിന് നിയമസഹായം നൽകുന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ ധൻരാജ് വാൻജാരി പറഞ്ഞു. പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം പരാതിപ്പെട്ടതിനെ തുടർന്ന് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP