Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

25 ലക്ഷം ലോട്ടറി അടിച്ചെന്നും ജിഎസ്ടിയായി 12,000 അടയ്ക്കണമെന്നും സന്ദേശം വന്നപ്പോൾ കടം വാങ്ങി അയച്ചു; 20,000 കൂടി അടയ്ക്കണമെന്ന് നിർദ്ദേശം വന്നപ്പോൾ പണത്തിനായി വീണ്ടും നെട്ടോട്ടം; ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടും ലോട്ടറി അടിച്ചെന്ന് വിശ്വസിച്ച് പാവം ഇതരസംസ്ഥാന തൊഴിലാളി

25 ലക്ഷം ലോട്ടറി അടിച്ചെന്നും ജിഎസ്ടിയായി 12,000 അടയ്ക്കണമെന്നും സന്ദേശം വന്നപ്പോൾ കടം വാങ്ങി അയച്ചു; 20,000 കൂടി അടയ്ക്കണമെന്ന് നിർദ്ദേശം വന്നപ്പോൾ പണത്തിനായി വീണ്ടും നെട്ടോട്ടം; ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടും ലോട്ടറി അടിച്ചെന്ന് വിശ്വസിച്ച് പാവം ഇതരസംസ്ഥാന തൊഴിലാളി

മറുനാടൻ മലയാളി ബ്യൂറോ

എടപ്പാൾ: ലോട്ടറി അടിച്ചതായുള്ള സന്ദേശം ഇതര സംസ്ഥാന തൊഴിലാളിക്ക് പന്ത്രണ്ടായിരം നഷ്ടപ്പെട്ടു. ചങ്ങരംകുളത്ത് ഫർണ്ണിച്ചർ ഷോപ്പിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് പണം നഷ്ടപ്പെട്ടത്. 25 ലക്ഷം ലോട്ടറി അടിച്ചതായാണ് സന്ദേശം വന്നത് ഇതിന്റെ ജി എസ് ടിയായി പന്ത്രണ്ടായിരം രൂപ ആദ്യം അടയ്ക്കാൻ പറയുകയായിരുന്നു.

തുടർന്ന് സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങി അടയ്ക്കുകയും സഹോദരിയുടെ അക്കൗണ്ട് നമ്പർ നൽകുകയും ചെയ്തു. തുടർന്ന് മണിക്കൂറുകളോളം ബാങ്കിൽ ചെലവഴിച്ചങ്കിലും പണമെത്തിയില്ല. തുടർന്ന് വീണ്ടും ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇരുപതിനായിരം രൂപ കൂടി അടയ്ക്കാൻ പറയുകായിരുന്നു. വീണ്ടും മലയാളികളായ സുഹൃത്തുക്കളിൽ നിന്ന് പണം ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്ത് പറഞ്ഞത്. തട്ടിപ്പാണെന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോഴും വിശ്വസിക്കാതെ പണത്തിനായി ഓടി നടക്കുകയായിരുന്നു.

അതേ സമയം ഇയാൾക്കയച്ച ബില്ലിൽ ജി എസ് ടി നമ്പറില്ല എന്നതാണ് വസ്തുത. ഇയാൾക്ക് വന്നിരിക്കുന്ന കോളുകൾ യു.പി, കാൺപൂർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് വന്നിരിക്കുന്നതെന്ന് മലയാളി സുഹൃത്തുക്കൾ പറയുന്നു. പണം നഷ്ടപ്പെട്ടിട്ടും യുവാവ് പൊലീസിൽ പരാതിപ്പെട്ടിട്ടില്ല. ഇപ്പോഴും 25000 ലോട്ടറി അടിച്ചതായി ഇയാൾ വിശ്വസിക്കുന്നതായാണ് അനുമാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP