Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എന്തായാലും വിവാഹം ഉടനെയുണ്ടാകില്ലെന്നും അവൾ ഒരു ആർക്കിടെക്ടാണെന്നും' രാഹുൽ വെളിപ്പെടുത്തിയിട്ട് 15 വർഷങ്ങൾ; 1999ലെ ലോകകപ്പ് വേദിയിലും ശേഷം ആൻഡമാനിലെയും കേരളത്തിലേയും ലക്ഷദ്വീപിലേയും അവധിക്കാല ആഘോഷത്തിലും ഒപ്പമുണ്ടായിരുന്ന വെറോണിക്ക എവിടെ ? സ്‌പെയിൻകാരിയായിരുന്ന 'ഗേൾഫ്രണ്ട്' ശരിക്കും കോൺഗ്രസ് അധ്യക്ഷന്റെ കാമുകിയോ? 49ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലും അവിവാഹിതനായി തുടരുന്നത് എന്തേ എന്ന് ചോദിച്ച് സമൂഹ മാധ്യമം

'എന്തായാലും വിവാഹം ഉടനെയുണ്ടാകില്ലെന്നും അവൾ ഒരു ആർക്കിടെക്ടാണെന്നും' രാഹുൽ വെളിപ്പെടുത്തിയിട്ട് 15 വർഷങ്ങൾ; 1999ലെ ലോകകപ്പ് വേദിയിലും ശേഷം ആൻഡമാനിലെയും കേരളത്തിലേയും ലക്ഷദ്വീപിലേയും അവധിക്കാല ആഘോഷത്തിലും ഒപ്പമുണ്ടായിരുന്ന വെറോണിക്ക എവിടെ ? സ്‌പെയിൻകാരിയായിരുന്ന 'ഗേൾഫ്രണ്ട്' ശരിക്കും കോൺഗ്രസ് അധ്യക്ഷന്റെ കാമുകിയോ? 49ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലും അവിവാഹിതനായി തുടരുന്നത് എന്തേ എന്ന് ചോദിച്ച് സമൂഹ മാധ്യമം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടപ്പോഴും പാർട്ടി അധ്യക്ഷനടക്കം രക്ഷാ കേന്ദ്രമായത് കേരളമാണ്. വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി 49ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ ഇപ്പോൾ ചോദ്യമുയരുന്നത് എപ്പോഴാണ് വിവാഹം എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 'ആയുരാരോഗ്യമുണ്ടാകട്ടെ' എന്ന് ട്വീറ്റ് ചെയ്തത് മുതൽ വിവിധ പാർട്ടി നേതാക്കളും രാഷ്ട്രീയ സാംസ്‌കാരിക-കലാ രംഗത്തുള്ളവരും രാഹുലിന് ജന്മദിനാശംസയുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രിയ നേതാവിന് ആശംസകൾ നേരുന്ന വീഡിയോയും പാർട്ടി പങ്കുവെച്ചിരുന്നു.

എന്നാൽ ജന്മദിനത്തിനിടയിലും മറ്റൊരു ചോദ്യമാണ് രാഹുലിന്റെ പിന്നാലെ കൂടിയിരിക്കുന്നത്. എന്താണ് ഇപ്പോഴും അവിവാഹിതനായി തുടരുന്നത്. എന്ന് വിവാഹം കഴിക്കും? ഇതിനുള്ള മറുപടി ആദ്യമൊക്കെ പറഞ്ഞെങ്കിലും ഇപ്പോൾ ഇതിൽ നിന്നും ഒഴിഞ്ഞ് മാറുകയാണ് രാഹുൽ. കോൺഗ്രസിലെ മുതിർന്ന നേതാവായ എ.കെ ആന്റണി താമസിച്ചല്ലേ വിവാഹം ചെയ്തത് എന്നാണ് ചിലർ ഈ ചോദ്യത്തിന് മറുപടിയായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അത് 45ാം വയസിലാണെന്നും രാഹുലിന് 49 ആയെന്നും സമൂഹ മാധ്യമത്തിലടക്കം പരിഭവം ഉയരുകയാണ്. രാഹുലിന്റെ വിവാഹത്തെ പറ്റി കോൺഗ്രസ് ഡിജിറ്റൽ മീഡിയാ സെൽ കൺവീനറായ അനിൽ ആന്റണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുന്നത്.

' എന്റെ പിതാവ് 45ാം വയസിലാണ് വിവാഹം ചെയ്തത്. ഒരു യൂത്ത് ഇമേജാണ് രാഹുലിന് ഇപ്പോഴുമുള്ളത്. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിലും ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ഇടപെടലും വിനയവും നാം പഠിക്കേണ്ട ഒന്നു തന്നെയാണ്. വിവാഹം എന്നത് രാഹുലിന്റെ വ്യക്തിപരമായ കാര്യമാണെന്നും അൽപം താമസിച്ച് വിവാഹം കഴിച്ചാലും കുഴപ്പമില്ല എന്നുമാണ് അനിലിന്റെ അഭിപ്രായം. എന്നാലും വയസ് 49 ആയ സ്ഥിതിക്ക് രാഹുലിന്റെ വിവാഹം ഇനിയും അധികം നീളില്ലെന്നാണ് കരുതുന്നത്.

എന്നിരുന്നാലും ഇപ്പോഴും ഉയരുന്ന ചോദ്യം രാഹുലിന് പ്രണയ നൈരാശ്യം വല്ലതും സംഭവിച്ചിട്ടുണ്ടോ എന്നാണ്. വിദേശത്ത് വിദ്യാഭ്യാസം പൂർത്തിയാക്കുകയും മൂന്ന് വർഷത്തോളം ജോലി ചെയ്യുകയും ചെയ്ത രാഹുലിന് ഒരു കാമുകി ഉണ്ടാകാതിരിക്കാനുള്ള സാധ്യത വിരളമാണെല്ലോ എന്നാണ് സമൂഹ മാധ്യമത്തിലടക്കം സംശയമുയരുന്നത്. കാരണം അന്ന് പഠനം എന്നതൊഴിച്ചാൽ രാഷ്ട്രീയ ചിന്ത അധികം ഉണ്ടാകാൻ സാധ്യതയില്ലല്ലോ എന്നും മറ്റൊരു വിഭാഗം പറയുന്നു.

എവിടെ വെറോണിക്ക? അത് രാഹുലിന്റെ കാമുകിയായിരുന്നോ? ഇപ്പോൾ അവർ എവിടെ ?

രാഹുലിന് പ്രണയമുണ്ടായിരുന്നോ എന്നറിയാൻ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം എപ്രകാരമായിരുന്നുവെന്നുള്ള ചർച്ചകളാണ് പിറന്നാൾ ദിനത്തിലും പൊടി പൊടിക്കുന്നത്. രാഹുൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നാണ് 1995ൽ എംഫിൽ നേടുന്നത്. ഇതിന് ശേഷം രാഹുലിന്റെ ചിത്രം മാധ്യമങ്ങൾ ആഘോഷിച്ചത് 1999ലെ ലോകകപ്പ് ക്രിക്കറ്റ മത്സരത്തിനിടെയുള്ളതാണ്. ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടെ രാഹുലിന് ഒപ്പമുണ്ടായിരുന്ന ആ പെൺകുട്ടി ആരാണെന്ന് അന്ന് മുതൽ ചോദ്യങ്ങൾ ഉയർന്നു. പിന്നീട് അഭ്യൂഹങ്ങളും. പിന്നീട് 1999ൽ ഇതേ പെൺകുട്ടിയോടൊപ്പം രാഹുൽ ആൻഡമാനിൽ അവധിക്കാലം ചെലവഴിച്ചതായും വാർത്തകൾ പ്രചരിച്ചിരുന്നു.

പിന്നീട് 2003ൽ രാഹുലും പ്രിയങ്കയും മറ്റും അവധിക്കാലം ആഘോഷിക്കാൻ കേരളത്തിലും ലക്ഷദ്വീപിലും എത്തിയപ്പോഴും ഇതേ പെൺകുട്ടി കൂടെ ഉണ്ടായിരുന്നു. രാഹുലിന്റെ 'ഗേൾഫ്രണ്ട്' ആണിത് എന്നായിരുന്നു അന്നത്തെ വാർത്തകൾ. കൊളംബിയക്കാരിയായ യുവാനിറ്റ എന്നായിരുന്നു ആ യുവതിയുടെ പേര് ആഘോഷിക്കപ്പെട്ടത്. എന്നാൽ രാഹുൽ ഇംഗ്ലണ്ടിൽ പഠിക്കുമ്പോൾ മുതലുള്ള പ്രണയം ആണെന്നും വാർത്തകൾ പ്രചരിച്ചു. സത്യത്തിൽ ആ യുവതിയുടെ പേര് വെറോണിക്ക എന്നായിരുന്നു. യുവാനിറ്റ എന്നത് മാധ്യമങ്ങൾ പരത്തിയ തെറ്റിദ്ധാരണ ആയിരുന്നു. ഇക്കാര്യം രാഹുൽ ഗാന്ധി തന്നെ വ്യക്തമാക്കുകയായിരുന്നു.

2004ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമേഠിയിൽ വെച്ച് ഇന്ത്യൻ എക്സ്‌പ്രസ്സിലെ മാധ്യമ പ്രവർത്തകയോടാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. വെറോണിക്ക എന്നാണ് എന്റെ ഗേൾ ഫ്രണ്ടിന്റെ പേര്. അവൾ വെനസ്വേലക്കാരിയോ കൊളംബിയക്കാരിയോ അല്ല, സ്പെയിൻകാരിയാണ്'- രാഹുൽ വ്യക്തമാക്കി. വെറോണിക്ക ഒരു ആർക്കിട്ടെക്ട് ആണെന്നും അന്ന് രാഹുൽ വെളിപ്പെടുത്തി. എന്തായാലും ഉടൻ വിവാഹം ഉണ്ടാകില്ലെന്നായിരുന്നു ആ സമയത്ത് രാഹുൽ പറഞ്ഞത്.

ഇന്ന് ഇത് 2004 അല്ല, 15 വർഷങ്ങൾ കടന്നുപോയി. പിന്നീട് ഒരിക്കൽ പോലും വെറോണിക്കയെ കുറിച്ച് രാഹുൽ പരാമർശിച്ചിട്ടില്ല. അതിന് ശേഷം വെറോണിക്കയുടെ ഒരു ചിത്രം പോലും ലോകം കണ്ടിട്ടും ഇല്ല. ഇപ്പോഴും അവിവാഹിതനായി കോൺഗ്രസ് പാർട്ടിയുടെ ദേശീയ അധ്യക്ഷനായി അദ്ദേഹം തുടരുന്നു.

രാജ്യം ഓർമ്മിക്കുന്നത് രാജീവ്- സോണിയാ വിവാഹം

സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന ആദ്യവിവാഹമായിരുന്നു 1968 ഫെബ്രുവരി 25ലേത്. സഫ്ദർജങ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ, നവവധൂവരന്മാരെ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കുമ്പോൾ ഇന്ദിരാഗാന്ധിയെന്ന ഉരുക്കുവനിതയുടെ ചിത്രം അന്ന് രാജ്യം ആഘോഷമാക്കിയ ഒന്നാണ്. വിവാഹദൃശ്യങ്ങൾ പകർത്താനെത്തിയ ഫൊട്ടോഗ്രഫറോട് ഏതോ കാരണത്തിനു കയർത്ത രാജീവിനെ ശാന്തനാക്കിയതും ഇന്ദിരയാണ്.

ജവാഹർലാൽ നെഹ്‌റു ജയിലിൽവച്ചു നെയ്തുണ്ടാക്കിയതും ഇന്ദിരാ ഗാന്ധി തന്റെ വിവാഹത്തിനണിഞ്ഞതുമായ അതേ സാരിയാണു ലളിതമായ വിവാഹച്ചടങ്ങിൽ സോണിയയും ധരിച്ചത്. തലേ ദിവസം മൈലാഞ്ചിയിടൽ ചടങ്ങു നടന്നതു ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വീട്ടിൽവച്ച്.

ബ്രിട്ടനിലെ പഠന കാലത്തു മൊട്ടിട്ട പ്രണയത്തിന്റെ ആഴം പരിശോധിക്കാനായി കമിതാക്കളെ അകറ്റാൻ നോക്കിയെന്നും നാലു വർഷം കഴിഞ്ഞിട്ടും ഇഷ്ടം പതിന്മടങ്ങു കൂടിയതല്ലാതെ കുറഞ്ഞില്ലെന്നും ഇന്ദിരാ ഗാന്ധി തന്നെ പിന്നീടു വെളിപ്പെടുത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP