Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

15 കോടി മുടക്കി പണിത കെട്ടിടത്തിന് അനുമതി നൽകാതെ അയാളെ കാലപുരിക്കയച്ച സിപിഎം നവോത്ഥാനം മുടിഞ്ഞില്ലെങ്കിൽ അല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ.. പാർട്ടി ഗ്രാമത്തിലെ ഒരു പാർട്ടിക്കാരന്റെ ഗതി ഇതാണെങ്കിൽ നിങ്ങൾ എങ്ങനെയാണ് സഖാക്കളേ ഈ നാട് നന്നാക്കുന്നത്? അന്തൂരിൽ തൂങ്ങി മരിച്ച സഖാവിന്റെ ആത്മാവ് പിണറായി വിജയന്മാരെ വെട്ടാതിരിക്കുന്നത് എങ്ങനെ?

15 കോടി മുടക്കി പണിത കെട്ടിടത്തിന് അനുമതി നൽകാതെ അയാളെ കാലപുരിക്കയച്ച സിപിഎം നവോത്ഥാനം മുടിഞ്ഞില്ലെങ്കിൽ അല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ.. പാർട്ടി ഗ്രാമത്തിലെ ഒരു പാർട്ടിക്കാരന്റെ ഗതി ഇതാണെങ്കിൽ നിങ്ങൾ എങ്ങനെയാണ് സഖാക്കളേ ഈ നാട് നന്നാക്കുന്നത്? അന്തൂരിൽ തൂങ്ങി മരിച്ച സഖാവിന്റെ ആത്മാവ് പിണറായി വിജയന്മാരെ വെട്ടാതിരിക്കുന്നത് എങ്ങനെ?

ഷാജൻ സ്‌കറിയ

ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ നൽകിയിട്ടുള്ള സംഭാവന ആര് മറന്നാലും കേരളീയർ മറക്കുകയില്ല. 1957ൽ ആദ്യത്തെ കേരള മന്ത്രിസഭ ഇഎംഎസ് നമ്പൂതിരിപ്പാട് ആയതു തന്നെയാണ് ഒരു പക്ഷേ ഈ നാടിന്റെ സാംസാകരികവും വിദ്യാഭ്യാസ പരവുമായ അഭിവൃദ്ധിക്ക് കാരണമായത്. ഈ നാട്ടിലെ സാമൂഹിക സമത്വവും സോഷ്യലിസ്റ്റ് ചിന്താഗതിയും വിദ്യാഭ്യാസ പുരോഗതിയും ഒക്കെ പരിഗണിക്കുമ്പോൾ അതിന് ആദ്യം നന്ദി പറയേണ്ടത് സിപിഎമ്മുകാർക്ക് തന്നെയാണ്. എന്നാൽ ഈ പാർട്ടിക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന അപജയം എല്ലാ മലയാളികളുടേയും ഹൃദയം തകർക്കുന്നതിന് തുല്യമാണ്.

ബംഗാളിലും തൃപുരയിലും ഈ പാർട്ടി ഒലിച്ച് മണ്ണടിഞ്ഞപ്പോൾ പോലും മലയാളികൾ ഇതിനെ നെഞ്ചോട് ചേർത്ത് വെച്ചത് ഈ നാടിന്റെ സമഗ്രമായ പുരോഗതിക്കും ഈ നാടിന്റെ സമത്വത്തിനും വർഗീയ വിഷപ്പാമ്പുകൾ ഈ നാടിനെ കടിച്ചു തിന്നാതിരിക്കുന്നതിനും ഈ പാർട്ടിക്ക് ഒരു പങ്കുണ്ട് എന്ന ഉറച്ച വിശ്വാസംകൊണ്ടായിരുന്നു. നിർഭാഗ്യവശാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ പാർട്ടിയും അതിലെ നേതാക്കന്മാരും ഈ സമൂഹത്തിൽ ഒരു കാൻസർ രോഗം പോലെ പടരുന്ന ഭീകരമായ കാഴ്‌ച്ചയാണ് കാണുന്നത്. തല്ലുക കൊല്ലുക വെട്ടി നുറുക്കുക, അടിച്ചമർത്തുക തുടങ്ങിയ അധോലോക രീതികളിലേക്ക് ഈ പാർട്ടി മാറിപ്പോയിരിക്കുന്നു.

അതി സമ്പന്നർക്കും പീഡകന്മാർക്കും, മുതലാളിമാർക്കും കുട പിടിക്കുകയും കൂട്ടു കച്ചവടം നടത്തുകയും ചെയ്യുന്ന പ്രസ്ഥാനമായി ഇത് മാറിക്കൊണ്ടിരിക്കുന്നു. നവോത്ഥാനത്തിന്റെയും പുരോഗമനത്തിന്റെയും പേര് പറഞ്ഞ് പിണറായി വിജയൻ അധികാരത്തിലെത്തിയ അന്ന് മുതൽ അതി സമ്പന്നർക്കും മുതലാളിമാർക്കും കുട പിടിക്കുന്നതും സാധാരണക്കാരന്റെ വികാരങ്ങൾ അടിച്ചമർത്തുന്നതുമായ ഞെട്ടിക്കുന്ന കാഴ്‌ച്ചകളാണ് ദിവസവും അരങ്ങേറുന്നത്. ടിപി മുതൽ കൃപേഷും ശരത് ലാലും വരെയുള്ളവരെ നിഷ്ഠൂരം വെട്ടിക്കൊന്ന സിപിഎമ്മിന്റെ കാപാലികത ഈ നാട്ടിലെ അമ്മമാരുടേയും പെങ്ങന്മാരുടേയും കണ്ഠമിടറിക്കുന്നെങ്കിൽ അതിന് അവരെ കുറ്റം പറയരുത്.

ഈ പാർട്ടിയുടെ ദാർഷ്ട്യത്തെയും അഹങ്കാരത്തേയും മാത്രം കുറ്റം പറയണം. ഇന്നിതാ പാർട്ടി ഗ്രാമത്തിൽ ജനിച്ച് വളർന്ന് ആ സംവിധാനത്തിൽ വിശ്വസിച്ചിരുന്ന സാധാരണക്കാരനായ പ്രവാസി തന്റെ ജീവിത സ്വപ്നങ്ങൾ ഈ പാർട്ടി തല്ലിയുടയ്ക്കുന്നത് കണ്ട് സഹിക്കാതെ ഒരു മുഴം കയറിന്മേൽ കെട്ടിത്തൂങ്ങി ചത്ത് അവന്റെ ജീവിതം ഒടുക്കിയിരിക്കുന്നു. 15 വർഷക്കാലം ആഫ്രിക്കയിലെ ഇരുണ്ട ഭൂമിയിൽ പണിയെടുത്ത് കാശുണ്ടാക്കി സ്വന്തം സഖാക്കളുടെ ഇടയിലേക്ക് വന്ന് ഒരു പ്രസ്ഥാനം കെട്ടിപ്പടക്കുമ്പോൾ അവൻ കരുതിയിരുന്നത് പാർട്ടി സഖാക്കളുടെ പിന്തുണയോടു കൂടി സുന്ദരമായ ജീവിതമായിരുന്നു.

ആന്തൂർ നഗരസഭ ഭരിക്കുന്ന അന്ധന്മാരായ സിപിഎം നേതാക്കന്മാർ നവോത്ഥാന നായിക വേഷം കെട്ടിയ എം.വി ഗോവിന്ദന്റെ ഭാര്യയടങ്ങുന്ന ആശയാന്ധത ബാധിച്ച കാപാലികരായ ഒരു കൂട്ടം നേതാക്കന്മാർ ആ പാവപ്പെട്ട സഖാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയിരിക്കുന്നു. ഒരായുസ്സിൽ ഒരാൾ പണിയെടുത്താൽ 15 കോടി രൂപയുണ്ടാക്കുക അസാധ്യമാണ്. ഉണ്ടാക്കിയതൊക്കെ സ്വരൂപിച്ച് അതിനൊപ്പം ബാങ്കുകളിൽ നിന്നും പണം കടം മേടിച്ച് ഒരു മനുഷ്യൻ ഒരു സ്ഥാപനം കെട്ടിപ്പടുക്കുമ്പോൾ ഒരു ദിവസം അത് വൈകിയാൽ അവന്റെ ഹൃദയവും ആത്മാവും ഒരുപോലെ തകർന്ന് പോകും. ബാങ്കുകളിൽ കൊടുക്കാനുള്ള പണം ഒരു പ്രേതത്തെ പോലെ അവനെ ആട്ടിയോടിച്ചുകൊണ്ടിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP