Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് പിടിക്കുന്നെങ്കിൽ പിടിക്കട്ടെ, ജയിലിൽ കിടക്കണോ? എനിക്കെന്താ; കേസിനെ നിയമപരമായി തന്നെ നേരിടും; യുവതിയുടെ പരാതിയിൽ നടൻ വിനായകന്റെ പ്രതികരണം

പൊലീസ് പിടിക്കുന്നെങ്കിൽ പിടിക്കട്ടെ, ജയിലിൽ കിടക്കണോ? എനിക്കെന്താ; കേസിനെ നിയമപരമായി തന്നെ നേരിടും; യുവതിയുടെ പരാതിയിൽ നടൻ വിനായകന്റെ പ്രതികരണം

മറുനാടൻ ഡെസ്‌ക്‌

ഫോണിൽ കൂടി ദളിത് ആക്ടിവിസ്റ്റ് യുവതിയോട് അശ്ലീല സംഭാഷണം നടത്തിയെന്ന പരാതിയിൽ നടൻ വിനായകനെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം വാർത്തകളോട് നടൻ വിനായകന്റെ പ്രതീകരണം ഇങ്ങനെ... കേസുമായി മുന്നോട്ടു പോകുകയാണെങ്കിൽ അതിനെ നിയമപരമായി തന്നെ നേരിടുമെന്ന് വിനായകൻ പറയുന്നു. അതേസമയം, കേസ് രജിസ്റ്റർ ചെയ്തുവെന്ന അറിയിപ്പൊന്നും ഇതുവരെ പൊലീസിന്റെ ഭാഗത്ത് നിന്നും തനിക്കുണ്ടായിട്ടില്ലെന്നും വിനായകൻ പറയുന്നു.

'എന്താണ് ഇവർ പറയുന്നത്, പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നോ? 'പിടിച്ചോട്ടെ,' ജയിലിൽ കിടക്കണോ? 'എനിക്കെന്താ,' എന്നിങ്ങനെ സ്വതസിദ്ധമായ ശൈലിയിലാണ് വിനായകൻ കേസിനെ കുറിച്ച് പറഞ്ഞതെന്ന് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അപമര്യാദയായി ഒരാൾ തന്നോട് സംസാരിച്ചപ്പോൾ മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും വിനായകൻ കൂട്ടിച്ചേർത്തു.

ദളിത് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൽപ്പറ്റ പൊലീസാണ് കേസെടുത്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏപ്രിൽ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു ചടങ്ങിനായി വയനാട്ടിലെത്തിയതായിരുന്നു യുവതി. ചടങ്ങിൽ ക്ഷണിക്കാൻ വയനാട്ടിൽ നിന്ന് ഫോണിൽ വിളിച്ചപ്പോൾ വിനായകൻ അപമര്യാദയായി പെരുമാറിയെന്നതാണ് പരാതി.നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.

എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീവിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല-എന്നായിരുന്നു യുവതി കുറിച്ചത്. വിനായകനുമായുള്ള സംഭാഷണം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP