Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറം ജില്ലാ വിഭജിച്ച് പുതിയജില്ല രൂപീകരിക്കണം എന്ന ആവശ്യത്തിലെ ശ്രദ്ധ ക്ഷണിക്കലിൽ നിന്നും കെഎൻഎ ഖാദർ പിന്മാറിയത് മുസ്ലിംലീഗ് നേതൃത്വം കണ്ണുരുട്ടിയതോടെ; ലീഗിന്റെ മനം മാറ്റം കോൺഗ്രസ് ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ; എസ്ഡിപിഐ തുടങ്ങിവെച്ച ആശയപ്രചരണം മുസ്ലിംലീഗ് ഏറ്റെടുക്കുന്നതിലെ അനൗചിത്യവും ചർച്ചയായി

മലപ്പുറം ജില്ലാ വിഭജിച്ച് പുതിയജില്ല രൂപീകരിക്കണം എന്ന ആവശ്യത്തിലെ ശ്രദ്ധ ക്ഷണിക്കലിൽ നിന്നും കെഎൻഎ ഖാദർ പിന്മാറിയത് മുസ്ലിംലീഗ് നേതൃത്വം കണ്ണുരുട്ടിയതോടെ; ലീഗിന്റെ മനം മാറ്റം കോൺഗ്രസ് ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ; എസ്ഡിപിഐ തുടങ്ങിവെച്ച ആശയപ്രചരണം മുസ്ലിംലീഗ് ഏറ്റെടുക്കുന്നതിലെ അനൗചിത്യവും ചർച്ചയായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ലാ രൂപീകരിക്കണമെന്ന ആവശ്യം ഉയർത്തിക്കൊണ്ടു വന്നത് എസ്ഡിപിഐയാണ്. കേരളത്തിൽ ഏറ്റവു ജനസംഖ്യയുള്ള ജില്ല എന്ന നിലയിലാണ് ഈ ആലോചനയിലേക്കുള്ള ചർച്ചകൾ ഉയർന്നു കേട്ടത്. എസ്ഡിപിഐ തുടങ്ങിവെച്ച ഈ ആശയപ്രചരണം മുസ്ലിംലീഗ് അടുത്തകാലത്ത് ഏറ്റെടുത്തിരുന്നു. ഇതോടെ പുതിയ ജില്ല രൂപവത്കരിക്കണം എന്നാവശ്യപ്പെട്ടുള്ള മുസ്ലിംലീഗ് അംഗം കെ.എൻ.എ. ഖാദറിന്റെ നിയമസഭയിലെ ശ്രദ്ധക്ഷണിക്കൽ പ്രമേയം നടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ, ഈ വിഷയം സഭയിൽ ഉന്നയിക്കും മുമ്പ് തന്നെ അതിന് യുഡിഎഫ് നേതൃത്വ തടയിട്ടു. യു.ഡി.എഫിൽ ചർച്ച ചെയ്യാത്തതിനെത്തുടർന്നുള്ള എതിർപ്പുമൂലമാണിത്. കോൺഗ്രസാണ് ഈ വിഷയത്തിൽ ശക്തമായ എതിർപ്പ് ഉന്നയിച്ചത്.

ചൊവ്വാഴ്ച ശൂന്യവേളയിൽ ശ്രദ്ധക്ഷണിക്കലിൽ രണ്ടാമത്തേതായിരുന്നു ഖാദറിന്റെ പ്രമേയം. മുന്നണിയിൽ ചർച്ചചെയ്യാതെയുള്ള നീക്കത്തിൽ കോൺഗ്രസും പ്രതിഷേധിച്ചതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയേണ്ടിയിരുന്ന ശ്രദ്ധക്ഷണിക്കൽ ഉപേക്ഷിച്ചത്. നസംഖ്യാടിസ്ഥാനത്തിൽ പുതിയ ജില്ല വേണമെന്നായിരുന്നു ഖാദറിന്റെ ആവശ്യം. കോൺഗ്രസ് എതിർത്തതോടെ നിയമസഭയിൽ തത്കാലം ഉന്നയിക്കേണ്ടതില്ലെന്നും മുന്നണിയിൽ ചർച്ചചെയ്തശേഷം തീരുമാനിക്കാമെന്നും കെ.എൻഎ. ഖാദറിനെ ലീഗ് അറിയിച്ചതായാണു വിവരം. പ്രമേയാവതരണത്തിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പേരുവിളിച്ചപ്പോൾ ഖാദർ സഭയിലുണ്ടായിരുന്നില്ല.

ജില്ലാ രൂപീകരണം പോലെ നയപരമായി തീരുമാനമെടുക്കേണ്ട സുപ്രധാന വിഷയങ്ങൾ മുന്നണിയിൽ ആലോചിക്കാതെ നിയമസഭയിൽ ഉന്നയിക്കുന്നതിലെ അനൗചിത്യം യുഡിഎഫ് നേതൃത്വം മുസ്ലിംലീഗ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇതിൽ കോൺഗ്രസ് നേതൃത്വം അതൃപ്തിയും അറിയിച്ചു. തുടർന്ന് പ്രമേയം അവതരിപ്പിക്കുന്ന സമയം കെ എൻ എ ഖാദർ സഭയിൽ നിന്ന് മുങ്ങുകയായിരുന്നു. തുടർന്ന് ലീഗ് നേതൃത്വം പ്രമേയം അവതരിപ്പിക്കേണ്ടായെന്ന് ആവശ്യപ്പെട്ടു. അതേസമയം, അവതാരകൻ സഭയിൽ ഹാജരില്ലാതിരുന്നതിനാലാണ് വിഷയം ഉന്നയിക്കാതിരുന്നതെന്ന് ചില കോൺഗ്രസ് നേതാക്കൾ ന്യായീകരിച്ചു.

അതേസമയം എസ്ഡിപിഐ തുടങ്ങിയ പ്രചരണം ലീഗ് ഏറ്റെടുക്കുന്നതിലെ അനൗചിത്യവും ഏറെ ശ്രദ്ധേയമായിരുന്നു. ജില്ല രൂപീകരിക്കപ്പെട്ട് 50 വർഷം എത്തിയിട്ടും വികസന കാര്യത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിൽ നിൽക്കുന്ന മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കണം എന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ രൂപീകരണ ദിനമായ ജൂൺ 16 മുതൽ 30 വരെ മലപ്പുറം ജില്ലയിലെ ജനങ്ങൾ മുഖ്യമന്ത്രിക്ക് കൂട്ട ഇമെയിൽ ഹരജി നൽകാൻ എസ്ഡിപിഐ നേതൃത്വം തീരുമാനിച്ചിരുന്നു.

നിലവിലുള്ള ഭരണ നിർവ്വഹണ സംവിധാനം ഉപയോഗിച്ച് 50 ലക്ഷത്തിലേറെ ജനങ്ങൾ അധിവസിക്കുന്ന മലപ്പുറം ജില്ലയുടെ സമ്പൂർണ്ണ വികസനം യാഥാർഥ്യമാക്കുക സാധ്യമല്ല. 2010 മുതൽ മാറിവന്ന സർക്കാരുകൾക്ക് മുമ്പിൽ എസ്ഡിപിഐ ഇത് ബോധിപ്പിച്ചതാണെന്നും ജില്ലയുടെ വികസന പുരോഗതിക്ക് വേണ്ടി എല്ലാ വിഭാഗം ജനങ്ങളും ഇതിൽ പങ്കാളികളാകണമെന്നുമാണ് എസ്ഡിപിഐയുടെ വാദം.

മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ 51 മത്തെ വർഷം പിന്നിടുമ്പോഴും മലപ്പുറത്തിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാൻ കഴിയാത്തതിന്റെ ഉത്തരവാദിത്വം മുസ്ലിം ലീഗാണ് എന്നു പറഞ്ഞ് അവരെ പ്രതിരോധത്തിൽ ആക്കാനാണ് എസ്ഡിപിഐയുടെ നീക്കം. രൂപീകരണ ഘട്ടം മുതൽ ജില്ലയിൽ നിന്ന് ഏറെ ജനപ്രതിനിധികളും മന്ത്രിമാരുമുൾപ്പെടെയുണ്ടായിട്ടും മലപ്പുറത്തിന്റെ സമഗ്ര വികസനം പൂർത്തീകരിക്കാൻ കഴിയാത്തതിന്റെ കാരണം ജനപ്രധിനിധികളുടെ കഴിവില്ലായ്മയാണെന്നും ക്രിയാത്മകമായി വികസന നയം രൂപീകരിക്കാത്തതിന്റെ ദുരിതമാണ് പ്രതിവർഷം കാൽ ലക്ഷത്തിലേറെ വിദ്യാർത്ഥികൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

മലപ്പുറത്ത് ജില്ല വിഭജിച്ച്പുതിയ ജില്ല രൂപീകരിക്കാൻ മുസ്ലിം ലീഗ് തടസം നിൽക്കുന്നതിന്റെ കാരണം ഇടതു പക്ഷത്തിന് ആധിപത്യം ലഭിക്കുമെന്ന് ഭയപ്പാടു കൊണ്ടും ലീഗിന്റെ പ്രതാപം നഷ്ടപ്പെടുമെന്ന ആശങ്ക കൊണ്ടു മാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. മലപ്പുറം ജില്ല രൂപീകരിക്കാൻ ആർജവം കാണിച്ച അന്നത്തെ ഇടതുപക്ഷത്തിന്റെ വീക്ഷണം ഇന്ന് ഇടതു സർക്കാർ ഏറ്റെടുത്ത് തിരൂർ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കാൻ മലപ്പുറത്തിന്റെ അൻപത്തൊന്നാമത്തെ പിറവി ദിനത്തിൽ തയ്യാറാകണമെന്ന് എസ്.ഡി.പി.ഐ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP