Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

2019 ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ടീം ടോട്ടലുമായി ഇംഗ്ലണ്ടിന്റെ കുതിപ്പ്; 397 എന്ന ഇംഗ്ലണ്ടിന്റെ റൺമല താണ്ടാനാവാതെ അഫ്ഗാൻ; 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാന് എടുക്കാൻ സാധിച്ചത് 247 റൺസ് മാത്രം; സെഞ്ചുറിയിലേക്ക് കുതിച്ച ഇംഗ്ലണ്ടിന്റെ ബെയർ‌സ്റ്റോയെ പുറത്താക്കിയത് അഫ്ഗാൻ ക്യാപ്റ്റൻ തന്നെ; ലോകകപ്പിലെ അഞ്ചാം തോൽവിയുടെ മങ്ങലുമായി അഫ്ഗാൻ

2019 ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ടീം ടോട്ടലുമായി ഇംഗ്ലണ്ടിന്റെ കുതിപ്പ്; 397 എന്ന ഇംഗ്ലണ്ടിന്റെ റൺമല താണ്ടാനാവാതെ അഫ്ഗാൻ; 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാന് എടുക്കാൻ സാധിച്ചത് 247 റൺസ് മാത്രം; സെഞ്ചുറിയിലേക്ക് കുതിച്ച ഇംഗ്ലണ്ടിന്റെ ബെയർ‌സ്റ്റോയെ പുറത്താക്കിയത് അഫ്ഗാൻ ക്യാപ്റ്റൻ തന്നെ; ലോകകപ്പിലെ അഞ്ചാം തോൽവിയുടെ മങ്ങലുമായി അഫ്ഗാൻ

മറുനാടൻ ഡെസ്‌ക്‌

മാഞ്ചെസ്റ്റർ: 2019 ലോകകപ്പ് മത്സരത്തിൽ ഇതുവരെ അസൂയാവഹമായ മുന്നേറ്റമാണ് ഇംഗ്ലണ്ട് നടത്തുന്നത്. അഫ്ഗാനുമായി നടന്ന മത്സരത്തിൽ വിജയക്കൊടി പാറിക്കുമ്പോൾ ഇക്കുറി ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലുമായാണ് ഇംഗ്ലണ്ടിന്റെ വിജയക്കുതിപ്പ്. 397 റൺസെടുത്ത ഇംഗ്ലണ്ടിന്റെ പോരാട്ട വീര്യത്തിന് മുൻപിൽ ഇംഗ്ലീഷ് പടയുടെ റൺമല മറികടക്കാൻ അഫ്ഗാൻ ടീമിന് സാധിച്ചില്ല. 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് മാത്രമാണ് അഫ്ഗാന് എടുക്കാൻ സാധിച്ചത്. ഇത് 2019 ലോകകപ്പിലെ അഫ്ഗാന്റെ അഞ്ചാം തോൽവിയാണ്. ഇംഗ്ലണ്ടിന്റെ നാലാം ജയവും.

ഹഷ്മത്തുള്ള ഷാഹിദി അഫ്ഗാനു വേണ്ടി അർധ സെഞ്ചുറി നേടി. 100 പന്തിൽ നിന്ന് 76 റൺസെടുത്ത ഷാഹിദിയെ 46-ാം ഓവറിൽ ആർച്ചറാണ് പുറത്താക്കിയത്. ക്യാപ്റ്റൻ ഗുൽബാദിൻ നയ്ബ് (37), റഹ്മത്ത് ഷാ (46), അഷ്ഗർ അഫ്ഗാൻ (44) എന്നിവർ അഫ്ഗാനിസ്താനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിനായി ആദിൽ റഷീദും ജോഫ്ര ആർച്ചറും മൂന്നു വിക്കറ്റ് വീഴ്‌ത്തി. മാർക്ക് വുഡ് രണ്ടു വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 397 റൺസെടുത്തിരുന്നു. ഈ ലോകകപ്പിൽ ഇതുവരെയുള്ള ഉയർന്ന ടീം ടോട്ടലാണിത്.

സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഓയിൻ മോർഗന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. വെറും 71 പന്തിൽ നിന്ന് 17 സിക്‌സും നാലു ബൗണ്ടറിയുമടക്കം 148 റൺസാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ അടിച്ചുകൂട്ടിയത്. ഏകദിനത്തിലെ ഒരു ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകളെന്ന റെക്കോഡും ഇതോടെ മോർഗന്റെ പേരിലായി. മോർഗന്റെ 13-ാം ഏകദിന സെഞ്ചുറിയാണിത്. അദ്ദേഹത്തിന്റെ ഉയർന്ന സ്‌കോറും ഇതുതന്നെ.

മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന്റേത്. പരിക്കേറ്റ ജോസൺ റോയ്ക്ക് പകരം ഓപ്പണറായെത്തിയ ജെയിംസ് വിൻസ് ജോണി ബെയർ‌സ്റ്റോയ്‌ക്കൊപ്പം ആദ്യ വിക്കറ്റിൽ 44 റൺസ് ചേർത്തു. 26 റൺസെടുത്ത വിൻസ് പുറത്തായ ശേഷം ജോ റൂട്ടിനൊപ്പം ബെയർ‌സ്റ്റോ രണ്ടാം വിക്കറ്റിൽ 120 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സെഞ്ചുറിയിലേക്ക് കുതിച്ച ബെയർ‌സ്റ്റോയെ അഫ്ഗാൻ ക്യാപ്റ്റൻ ഗുൽബാദിൻ നയ്ബാണ് പുറത്താക്കിയത്. 99 പന്ത് നേരിട്ട ബെയർ‌സ്റ്റോ മൂന്നു സിക്‌സും എട്ടു ബൗണ്ടറിയുമടക്കം 90 റൺസെടുത്തു.

പിന്നീടായിരുന്നു ഇംഗ്ലണ്ടിനെ കൂറ്റൻ സ്‌കോറിലെത്തിച്ച ജോ റൂട്ട് - ഓയിൻ മോർഗൻ കൂട്ടുകെട്ട്. തുടക്കം മുതൽ തന്നെ തകർത്തടിച്ച മോർഗനായിരുന്നു കൂടുതൽ അപകടകാരി. മൂന്നാം വിക്കറ്റിൽ 189 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. 82 പന്തിൽ നിന്ന് ഒരു സിക്‌സും അഞ്ചു ബൗണ്ടറികളുമടക്കം 88 റൺസെടുത്ത ജോ റൂട്ട് 47-ാം ഓവറിലാണ് പുറത്തായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP