Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാൻസ് ബാറിലെ നർത്തകിയുടെ മാറിടത്തിലേക്ക് നോട്ട്കെട്ടുകൾ വാരിയെറിയുന്ന നവോത്ഥാനം; ബലാത്സംഗത്തിന് ഇരയായ യുവതിയുടെ പേരിൽ ഭീഷണിക്ക് കേസ് എടുക്കുന്ന സ്ത്രീ സമത്വം; സാമ്പത്തിക തിരിമറികളിൽ പ്രതിചേർക്കപ്പെടുകയും സ്വന്തം ഡാൻസ് ബാർ നടത്തുകയും അനേകം ബിനാമി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ആരോപിക്കപ്പെടുകയും ചെയ്യുന്ന മക്കളുള്ള പാർട്ടി സെക്രട്ടറി; സത്യത്തിൽ സിപിഎമ്മിന് എന്താണ് സംഭവിച്ചത് ?

ഡാൻസ് ബാറിലെ നർത്തകിയുടെ മാറിടത്തിലേക്ക് നോട്ട്കെട്ടുകൾ വാരിയെറിയുന്ന നവോത്ഥാനം; ബലാത്സംഗത്തിന് ഇരയായ യുവതിയുടെ പേരിൽ ഭീഷണിക്ക് കേസ് എടുക്കുന്ന സ്ത്രീ സമത്വം; സാമ്പത്തിക തിരിമറികളിൽ പ്രതിചേർക്കപ്പെടുകയും സ്വന്തം ഡാൻസ് ബാർ നടത്തുകയും അനേകം ബിനാമി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ആരോപിക്കപ്പെടുകയും ചെയ്യുന്ന മക്കളുള്ള പാർട്ടി സെക്രട്ടറി; സത്യത്തിൽ സിപിഎമ്മിന് എന്താണ് സംഭവിച്ചത് ?

ഷാജൻ സ്‌കറിയ

സ്തുതി പാടുക നാം മർത്യന് സ്തുതി പാടുക നാം മർത്യന് സ്തുതി പാടുക. തൻ അയൽപക്കത്തരവയർ നിറയാ പെണ്ണിന് പെരുവയർ നൽകും മർത്യന് സ്തുതി പാടുക നാം മർത്യന് സ്തുതി പാടുക നാം. ഇത് മഹാനായ അയ്യപ്പപ്പണിക്കർ എഴുതിയ ഒരു കവിതയിലെ വരികളാണ്. വളരെ സുന്ദരമായി അദ്ദേഹം പറഞ്ഞിരിക്കുന്നു മനുഷ്യവർഗം എങ്ങനെയാണ് അര വയർ നിറയാത്ത പെണ്ണിന്റെ പെരുവയർ നിറയ്ക്കാൻ അവൻ തയാറാണ് എന്ന്. ഇന്ന് ഇത് ഏറെ പ്രസക്തമായിരിക്കുന്നത് നവോത്ഥാനത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്ന സിപിഎം എന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ ഒരു മകൻ ആ കർമ്മം ഭംഗിയായി നിറവേറ്റുന്ന വാർത്തകൾ പുറത്ത് വരുന്നതുകൊണ്ടാണ്.

കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ദുബായിലെ ഒരു ഡാൻസ് ബാറിലെ ബീഹാറിയായ ഒരു യുവതിയെ പത്തു വർഷത്തോളം കൊണ്ടു നടന്ന് ലൈംഗികമായി ഉപയോഗിക്കുകയും പെരുവയർ സമ്മാനമായി നൽകുകയും ചെയ്തിരിക്കുന്നു. അങ്ങനെ പിറന്ന ഒരു കുഞ്ഞിന് ഇപ്പോൾ എട്ട് വയസ് പ്രായമായി. ആദ്യമൊക്കെ ആ കുഞ്ഞിന്റെ ചെലവ് നടത്തുകയും അമ്മയേയും കുഞ്ഞിനേയും മുംബൈയിൽ സുരക്ഷിതമായി താമസിപ്പിക്കുകയും ഒക്കെ ചെയ്ത ബിനോയ് കോടിയേരി ഒടുവിൽ അതൊക്കെ മറന്നു. സഹായങ്ങളൊക്കെ നിർത്തി, പെൺകുട്ടി പരാതി കൊടുത്തിരിക്കുന്നു, ലൈംഗിക പീഡനത്തിന് പൊലീസ് കേസെടുത്തിരിക്കുന്നു.

ശരിതെറ്റുകൾ പൊലീസ് കണ്ടെത്തി തീരുമാനിക്കട്ടെ. പക്ഷേ ഒരു യുവതി തന്റെ കുഞ്ഞിന്റെ അച്ഛൻ ഒരാളാണ് എന്ന് ആവശ്യപ്പെടണമെങ്കിൽ അതിന് പിന്നിൽ തീർച്ചയായും കാരണം വേണം. അല്ലെങ്കിൽ തന്റെ ആരോപണം വ്യാജമാണ് എന്ന് വേഗത്തിൽ തെളിയക്കാൻ പൊലീസിന് കഴിയുമെന്നറിയാം. കുടുക്കുകയാണ് ആ യുവതിയുടെ ലക്ഷ്യമെങ്കിൽ കുഞ്ഞിന്റെ കാര്യം പറയേണ്ടതില്ല. അങ്ങനെ നോക്കിയാൽ പ്രഥമ ദൃഷ്ട്യാ ആ കുറ്റം യുവാവ് പാർട്ടി സെക്രട്ടറിയുടെ മകൻ ബിനോയ് ചെയ്‌തെന്ന് വേണം അനുമാനിക്കാൻ.

എന്റെ വിഷയം അതൊന്നുമല്ല രാജ്യത്തെ ഏറ്റവും വലിയ നവോത്ഥാന സ്ത്രീ ശാക്തീകരണ, പുരോഗമന പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയുടെ മകൻ എങ്ങനെയാണ് ഇങ്ങനെയായത് എന്നതാണ്. അപ്പോൾ ചോദിക്കും മകൻ ഇങ്ങനെയായതിന് അച്ഛൻ എന്ത് പിഴച്ചു എന്ന്. അതിന് ഒരുപാട് മറു ചോദ്യങ്ങൾ ഉണ്ട്. മകൻ ആദ്യമായല്ല ഇങ്ങനെയാകുന്നത്. മകൻ ഇങ്ങനെയൊക്കെയാണെന്ന് അച്ഛൻ അറിഞ്ഞിട്ടും മകനെ സംരക്ഷിക്കുകയും കൊണ്ടു നടക്കുകയും ചെയ്യുകയാണ് ഈ അച്ഛൻ. സിപിഎം പോലൊരു വലിയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകൻ എങ്ങനെയാണ് ഇങ്ങനെയായി തീർന്നത്. പലപ്പോഴും മക്കൾ അച്ഛനെ ധിക്കരിച്ച് വേറെ രീതിയിൽ പോകാറുണ്ട്.

പക്ഷേ അത്തരം മക്കളെ അത്തരം അച്ഛന്മാർ തള്ളിപ്പറയാറുമുണ്ട്. പക്ഷേ ഇന്നും കോടിയേരിയുടെ മക്കൾ നിരന്തരമായി വിവാദങ്ങളിൽ ചെന്ന് ചാടുകയും അവരൊക്കെ കോടിയേരിയുടെ ജീവിതത്തിന്റെ ഭാഗമായി തുടരുകയും ചെയ്യുമ്പോൾ ഒരു പരിധി വരെ മക്കളുടെ ചെയ്തികൾക്ക് കോടിയേരിക്ക് ഉത്തരവാദിത്വമുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മക്കളെ കുറിച്ച് ആദ്യമല്ല ഇത്തരം ആരോപണങ്ങൾ ഉയരുന്നത്. ദുബായിൽ വച്ച് ചില സാമ്പത്തിക ഇടപാടുകളുടെ പേരിൽ അറസ്റ്റ് വാറണ്ടുണ്ടായ വാർത്ത മുൻപേ വന്നതാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP