Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇത് ലജ്ജാവഹമാണ്; സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിലേറിയ സർക്കാർ പീഡനക്കേസ് പ്രതികൾക്ക് സുരക്ഷ ഒരുക്കുകയാണ്; കേരളത്തിലെ പട്ടിണിപാവങ്ങൾ അധ്വാനിച്ചുണ്ടാക്കിയ ദിവസക്കൂലിയിൽ നിന്നും പാർട്ടിയെ വളർത്താൻ ഫണ്ടിലേക്ക് വന്ന തുകയാണ് ഡാൻസ് ബാറുകളിൽ വാരി വിതറുന്നത്'; ബിനോയ് കോടിയേരിക്കെതിരെ വിമർശന വർഷവുമായി ബിന്ദു കൃഷ്ണ

'ഇത് ലജ്ജാവഹമാണ്; സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിലേറിയ സർക്കാർ പീഡനക്കേസ് പ്രതികൾക്ക് സുരക്ഷ ഒരുക്കുകയാണ്; കേരളത്തിലെ പട്ടിണിപാവങ്ങൾ അധ്വാനിച്ചുണ്ടാക്കിയ ദിവസക്കൂലിയിൽ നിന്നും പാർട്ടിയെ വളർത്താൻ ഫണ്ടിലേക്ക് വന്ന തുകയാണ് ഡാൻസ് ബാറുകളിൽ വാരി വിതറുന്നത്'; ബിനോയ് കോടിയേരിക്കെതിരെ വിമർശന വർഷവുമായി ബിന്ദു കൃഷ്ണ

മറുനാടൻ ഡെസ്‌ക്‌

സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗികാരോപണം. സമൂഹ മാധ്യമത്തിലടക്കം ഇപ്പോൾ പാർട്ടിക്കും കോടിയേരിക്കും മകനും എതിരെ വിമർശന പോസ്റ്റുകളാണ് ഉയരുന്നത്. തന്നെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും വിവാഹ വാഗ്ദാനം നൽകിയ ശേഷം ഇപ്പോൾ ഒഴിഞ്ഞ് മാറുകയാണെന്നുമാണ് ബിഹാർ സ്വദേശിനിയായ യുവതി പരാതി നൽകിയിരിക്കുന്നത്. ഈ വേളയിലാണ് ബിനോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും രംഗത്തെത്തിയത്.

ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ബിന്ദു കൃ്്ഷണ പ്രതികരിച്ചത്. കേരളത്തിലെ പാവങ്ങൾ കൂലിപ്പണി ചെയ്ത് മിച്ചം വെച്ച പണത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്താൻ പാർട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുമ്പോൾ ആ പണം ഇപ്പോൾ ഡാൻസ് ബാറുകളിൽ വാരി വിതറുകയാണെന്നുമാണ് ബിന്ദു കൃഷ്ണ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. സ്ത്രീ സംരക്ഷണത്തിന്റെയും സുരക്ഷയുടെയും പേരിൽ അധികാരത്തിലേറിയ സർക്കാർ പീഡനക്കേസ് പ്രതികൾക്ക് സുരക്ഷ ഒരുക്കുകയാണെന്നും ഇത് ലജ്ജാവഹമായിരുന്നുവെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.


ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീ.കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ തെളിവുകൾ നിരത്തിയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. നോട്ടുകൾ തനിക്ക് നേരെ വാരിയെറിഞ്ഞാണ് ബിനോയ് പരിചയപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. കേരളത്തിലെ പട്ടിണി പാവങ്ങൾ അധ്വാനിച്ച് സമ്പാദിക്കുന്ന ദിവസക്കൂലിയിൽ നിന്നും മിച്ചം പിടിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്താൻ പാർട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന തുകയാണ് ഡാൻസ് ബാറുകളിൽ മക്കൾ വാരി വിതറുന്നത്. കഴിഞ്ഞ വർഷം ശ്രീ.കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി വന്നപ്പോൾ സംരക്ഷിച്ചത് സംസ്ഥാന സർക്കാരാണ്.

തട്ടിപ്പുകളും പീഡനങ്ങളും മാത്രമാണ് ഈ സർക്കാരിന്റെ മുഖമുദ്ര. തട്ടിപ്പ് നടത്തുന്ന സംസ്ഥാന മന്ത്രിസഭയിലുള്ള മന്ത്രിമാർ, എംഎൽഎ മാർ, പാർട്ടി സെക്രട്ടറി, അവരുടെ മക്കൾ, ബന്ധുക്കൾ എന്നിവരെയൊക്കെ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് ഇടതുപക്ഷ സർക്കാർ ഭരിക്കുന്നത്.ഇത് ലജ്ജാകരമാണ്. സ്ത്രീ സംരക്ഷണത്തിന്റെയും സുരക്ഷയുടെയും പേരിൽ അധികാരത്തിലേറിയ സർക്കാർ പീഡനക്കേസ് പ്രതികൾക്ക് സുരക്ഷ ഒരുക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP