Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൺവൻഷൻ സെന്ററിന് നഗരസഭ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയില്ല; മനോവിഷമത്തിൽ പ്രവാസി വ്യവസായി ജീവനൊടുക്കി; വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് കണ്ണൂർ നെല്ലിയോട്ടെ കൺവൻഷൻ സെന്റർ ഉടമ സാജൻ

കൺവൻഷൻ സെന്ററിന് നഗരസഭ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയില്ല; മനോവിഷമത്തിൽ പ്രവാസി വ്യവസായി ജീവനൊടുക്കി; വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് കണ്ണൂർ നെല്ലിയോട്ടെ കൺവൻഷൻ സെന്റർ ഉടമ സാജൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: പുതുതായി നിർമ്മിച്ച കൺവെൻഷൻ സെന്ററിന് നഗരസഭ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്നുള്ള മാനസിക പ്രയാസത്തിൽ പ്രവാസി വ്യവസായി തൂങ്ങിമരിച്ചു. ആന്തൂർ നഗരസഭാ അധികൃതർ കുറ്റിക്കോൽ നെല്ലിയോട്ട് നിർമ്മിച്ച കൺവെൻഷൻ സെന്ററിന് അനുമതി നൽകിയില്ലെന്നാണ് ആരോപണം. കൺവെൻഷൻ സെന്റർ ഉടമ കൊറ്റാളി അരയമ്പേത്തെ പാറയിൽ സാജൻ (49) യാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് നിർമ്മാണം പൂർത്തീകരിച്ച കൺവെൻഷൻ സെന്ററിന് നിസ്സാര കാരണങ്ങൾ പറഞ്ഞ് ആന്തൂർ നഗരസഭാ അധികൃതർ കംപ്ലീഷൻ സർട്ടിഫക്കറ്റും കെട്ടിട നമ്പറും നിഷേധിക്കുകയായിരുന്നുവെന്ന് മരിച്ച സാജന്റെ ബന്ധുക്കൾ ആരോപിക്കുന്നു.

വർഷങ്ങളായി നൈജീരിയയിൽ ജോലി ചെയ്തു വരികയായിരുന്ന സാജൻ തന്റെ സമ്പാദ്യത്തിന്റെ മുഴുവൻ ഭാഗവും ഉപയോഗപ്പെടുത്തി കൺവെൻഷൻ സെന്റർ നിർമ്മിക്കുകയായിരുന്നു. 15 കോടിയോളം രൂപ ഇതിനായി ചിലവഴിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. ആന്തൂർ നഗരസഭാ ചെയർപേഴ്ൻ, സെക്രട്ടറി, നഗരസഭാ എഞ്ചിനീയർ എന്നിവരെ ലൈസൻസ് ആവശ്യത്തിനായി നിരന്തരം സമീപിച്ചെങ്കിലും നീതി ലഭിക്കാത്തതിനാൽ ഏറെ ദു;ഖിതനായിരുന്നു പ്രവാസിയായ സാജൻ. ഇതിൽ മനം നൊന്താണ് സാജൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും ജീവനക്കാരും ഒരു പോലെ പറയുന്നു. സാജന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. കൊറ്റാളിയിലെ പരേതരായ ലക്ഷ്മണൻ, മൈഥിലി എന്നിവരാണ് സാജന്റെ മാതാപിതാക്കൾ. ഭാര്യ ബീന, മക്കൾ പാർഥീവ്, അർപ്പിത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP