Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ നഹീ...; ഹമാരീ രാഷ്ട്ര ഭാഷാ ഇറ്റാലിയൻ ഹേ...; 'കോൺഗ്രസ് അംഗങ്ങൾ ഇറ്റാലിയൻ ഭാഷയിൽ വേണം സത്യപ്രതിജ്ഞ ചെയ്യാൻ'; `അറിയാത്തവർ ഫ്രഞ്ചിലോ സ്പാനിഷ് ഭാഷയിലോ ആയിക്കോളൂ`; ഹിന്ദി ഒഴികൈ! ഇറ്റാലിയൻ വാഴ്‌കൈ; കൊടിക്കുന്നിലിനെ വിരട്ടിയ സോണിയ ഗാന്ധിയെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ നഹീ...; ഹമാരീ രാഷ്ട്ര ഭാഷാ ഇറ്റാലിയൻ ഹേ...; 'കോൺഗ്രസ് അംഗങ്ങൾ ഇറ്റാലിയൻ ഭാഷയിൽ വേണം സത്യപ്രതിജ്ഞ ചെയ്യാൻ'; `അറിയാത്തവർ ഫ്രഞ്ചിലോ സ്പാനിഷ് ഭാഷയിലോ ആയിക്കോളൂ`; ഹിന്ദി ഒഴികൈ! ഇറ്റാലിയൻ വാഴ്‌കൈ; കൊടിക്കുന്നിലിനെ വിരട്ടിയ സോണിയ ഗാന്ധിയെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ലോക്സഭാംഗമായി ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തതിന് കൊടിക്കുന്നിൽ സുരേഷിനെ സോണിയാ ഗാന്ധി ശകാരിച്ച സംഭവം ഇന്നലെ വലിയ ചർച്ചയായിരുന്നു. വലിയ ഹിന്ദി പ്രേമം ഒന്നും വേണ്ടെന്നും അവനവന്റെ ഭാഷയിൽ മര്യാദയ്ക്ക് സത്യപ്രതിജ്ഞ ചെയ്താൽ മതി എന്നുമായിരുന്നു സോണിയയുടെ താക്കീത്. ഇപ്പോഴിത വിഷയത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.

'കോൺഗ്രസ് അംഗങ്ങൾ ഇറ്റാലിയൻ ഭാഷയിൽ വേണം സത്യപ്രതിജ്ഞ ചെയ്യാൻ. കാരണം, നമ്മുടെ മാതൃഭാഷ ഇറ്റാലിയനാണ്. ലോകത്തെ ഏറ്റവും മനോഹരമായ ഭാഷ. ഇറ്റാലിയൻ അറിയാത്തവർ സ്പാനിഷിലോ ഫ്രഞ്ചിലോ സത്യവാചകം ചൊല്ലണം. തീരെ നിവൃത്തിയില്ലാത്തവർ ഇംഗ്ലീഷിൽ. അഹിംസാ പാർട്ടിക്ക് ഹിന്ദി ഹറാമാണ്. പ്രാകൃത ഭാഷ. ബിജെപിക്കാരുടെ ഭാഷ. നമ്മുടെ പാർട്ടിയെ തോൽപിച്ച അലവലാതികളുടെ ഭാഷ'- കുറിപ്പിൽ ജയശങ്കർ പറയുന്നു.

അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ നഹീ.. ഹമാരീ രാഷ്ട്ര ഭാഷാ ഇറ്റാലിയൻ ഹേ...

കോൺഗ്രസ് അംഗങ്ങൾ ഇറ്റാലിയൻ ഭാഷയിൽ വേണം സത്യപ്രതിജ്ഞ ചെയ്യാൻ. കാരണം, നമ്മുടെ മാതൃഭാഷ ഇറ്റാലിയനാണ്. ലോകത്തെ ഏറ്റവും മനോഹരമായ ഭാഷ. ഇറ്റാലിയൻ അറിയാത്തവർ സ്പാനിഷിലോ ഫ്രഞ്ചിലോ സത്യവാചകം ചൊല്ലണം. തീരെ നിവൃത്തിയില്ലാത്തവർ ഇംഗ്ലീഷിൽ.

അഹിംസാ പാർട്ടിക്ക് ഹിന്ദി ഹറാമാണ്. പ്രാകൃത ഭാഷ. ബിജെപിക്കാരുടെ ഭാഷ. നമ്മുടെ പാർട്ടിയെ തോല്പിച്ച അലവലാതികളുടെ ഭാഷ.

കൊടിക്കുന്നിൽജി ചെയ്തത് തെറ്റാണ്. ഒന്നുകിൽ ഡീനും ആന്റോയും ഹൈബിയും ചെയ്തപോലെ മാന്യമായി ഇംഗ്ലീഷിൽ പ്രതിജ്ഞ ചെയ്യണമായിരുന്നു. അല്ലെങ്കിൽ മലയാളത്തിൽ വേണമായിരുന്നു. ബിജെപിക്കാരുടെ കയ്യടി കിട്ടാൻ ഹിന്ദിയിൽ സത്യവാചകം ചൊല്ലിയത് അച്ചടക്ക ലംഘനമാണ്, ഗുരുതരമായ പെരുമാറ്റ ദൂഷ്യമാണ്.

ഹിന്ദി ഒഴികൈ! ഇറ്റാലിയൻ വാഴ്‌കൈ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP