Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നീ എന്തിന് ചോർത്തണം! എന്റെ പടം ചോർത്താൻ എനിക്ക് ആരുടെയും അനുവാദം വേണ്ട; സ്വകാര്യ ചിത്രങ്ങൾ ചോർത്തുമെന്ന് ഭീക്ഷണി; ഹാക്കറിന് പണികൊടുത്ത് ഹോളിവുഡ് നടി; നഗ്ന ചിത്രങ്ങൾ സ്വന്തം ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച് ബെല്ല തോൺ  

നീ എന്തിന് ചോർത്തണം! എന്റെ പടം ചോർത്താൻ എനിക്ക് ആരുടെയും അനുവാദം വേണ്ട; സ്വകാര്യ ചിത്രങ്ങൾ ചോർത്തുമെന്ന് ഭീക്ഷണി; ഹാക്കറിന് പണികൊടുത്ത് ഹോളിവുഡ് നടി; നഗ്ന ചിത്രങ്ങൾ സ്വന്തം ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച് ബെല്ല തോൺ   

മറുനാടൻ ഡെസ്‌ക്‌

കാലിഫോർണിയ: സ്വകാര്യ ചിത്രങ്ങൾ ചോർത്തുമെന്ന് ഭീക്ഷണിപ്പെടുത്തിയ ഹാക്കറിന് ചുട്ടമറുപടി നൽകി ഹോളിവുഡ് നടി ബെല്ല തോൺ. ഹാക്കർക്ക് മുമ്പ് തന്റെ നഗ്‌നചിത്രങ്ങൾ ട്വിറ്റിലൂടെ പങ്കുവച്ചിരിക്കുകയാണ് ബെല്ല. പുറത്താക്കാൻ സാധ്യതയുള്ള തന്റെ നഗ്‌നചിത്രങ്ങൾ സ്വന്തം അക്കൗണ്ടിൽ തന്നെയാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

'ഒരു പ്രത്യേക വ്യക്തി മാത്രം കാണണം എന്ന് ഞാൻ ആഗ്രഹിച്ചത് ആരോ എന്നിൽ നിന്നും കവർന്നെടുത്തത് പോലെ തോന്നി. അയാൾ മറ്റ് സെലിബ്രേറ്റികളുടെ നഗ്‌നചിത്രങ്ങളും തനിക്ക് അയച്ചിട്ടുണ്ട്. അയാളിത് തുടർന്ന് കൊണ്ടേയിരിക്കും. കുറേ നാളായി എന്നെ മുതലെടുക്കാൻ ഞാൻ ഒരാളെ അനുവദിച്ചു. ഇനി എന്നിൽനിന്ന് ഒന്നും എടുക്കാൻ നിങ്ങളെ അനുവദിക്കില്ലെന്ന് ഞാൻ തീരുമാനിച്ചതുകൊണ്ടാണ് ഇതിവിടെ പോസ്റ്റ് ചെയ്യുന്നത്. എന്റെ ഊർജം തിരികെ ലഭിച്ചു എന്ന സമാധാനത്തിൽ എനിക്കിന്ന് ഉറങ്ങാൻ കഴിയും. എന്റെ ജീവിതത്തെ നിയന്ത്രിക്കാൻ നിങ്ങൾക്ക് ഒരിക്കലും സാധിക്കില്ല. ഉടൻതന്നെ എഫ്ബിഐ നിങ്ങളെ തേടിയെത്തും', ബെല്ല കുറിച്ചു.

കഴിഞ്ഞ ദിവസം ബെല്ലയുടെ ട്വിറ്റർ അക്കൗണ്ട് 24 മണിക്കൂർ നേരം ഹാക്ക് ചെയ്തിരുന്നു. അക്കൗണ്ടിലൂടെ ബെല്ലയുടെ നഗ്‌നചിത്രങ്ങൾ പുറത്ത് വിടുമെന്നായിരുന്നു ഹാക്കറുടെ ഭീക്ഷണി. ഹാക്കർ വാട്സ്ആപ്പിൽ ചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തിയതിന്റെ സ്‌ക്രീൻ ഷോട്ടുകൾ സഹിതമാണ് ബെല്ലയുടെ പോസ്റ്റ്. 'എന്റെ മേൽ നിങ്ങൾക്ക് അധികാരമുണ്ടെന്ന് തോന്നുന്നെങ്കിൽ, അതിനെപ്പറ്റി ഞാൻ എന്റെ അടുത്ത പുസ്തകത്തിൽ എഴുതാൻ പോവുകയാണ്', എന്ന കുറിപ്പോടെയാണ് ബെല്ല ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്.

ഹാക്കറുടെ ഭീക്ഷണിക്കെതിരെ ബെല്ലയെടുത്ത തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നിങ്ങളെ നിയന്ത്രിക്കാൻ അവരെ അനുവദിക്കരുതെന്നും കർമ്മത്തിന്റെ ഫലം അവർക്ക് ലഭിക്കുമെന്നൊക്കെ താരത്തിന്റെ പോസ്റ്റിനടിയിൽ ആരാധകർ കമന്റ് ചെയ്തു. അഭിനേയത്രി, മോഡൽ, ഗായിക, സംഗീത വീഡിയോ സംവിധായിക, എഴുത്തുകാരി എന്നീ നിലയിൽ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച താരമാണ് 21കാരിയായ ബെല്ല തോൺ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP