Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓടി രക്ഷപ്പെടുമ്പോൾ വാളുകൊണ്ട് വെട്ടിവീഴ്‌ത്തിയ ശേഷം കഴുത്തിന്റെ പിന്നിൽ ഒറ്റക്കുത്ത്; രക്ഷപ്പെടില്ലെന്ന് ഉറപ്പിക്കാൻ കഴുത്തിന് മുന്നിൽ ആഞ്ഞു കുത്തി; കത്തി വലിച്ചൂരിയ ശേഷം കത്തിക്കലും; തിരുവല്ലയിലെ ക്രൂരതയ്ക്ക് ശേഷം ഏർപ്പെടുത്തിയ നിയന്ത്രണമെല്ലാം വെറുതെയായി; വള്ളിക്കുന്നത്തെ കൊലപാതകി എത്തിയത് രണ്ടുകുപ്പി പെട്രോളുമായി; സംഘടിപ്പിച്ചത് പൊലീസുകാരൻ എന്ന ലേബിലിലും; സൗമ്യയെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ തിരിച്ചറിയുന്നത് അജാസിലുള്ള ക്രൂരതയുടെ കനലുകൾ

ഓടി രക്ഷപ്പെടുമ്പോൾ വാളുകൊണ്ട് വെട്ടിവീഴ്‌ത്തിയ ശേഷം കഴുത്തിന്റെ പിന്നിൽ ഒറ്റക്കുത്ത്; രക്ഷപ്പെടില്ലെന്ന് ഉറപ്പിക്കാൻ കഴുത്തിന് മുന്നിൽ ആഞ്ഞു കുത്തി; കത്തി വലിച്ചൂരിയ ശേഷം കത്തിക്കലും; തിരുവല്ലയിലെ ക്രൂരതയ്ക്ക് ശേഷം ഏർപ്പെടുത്തിയ നിയന്ത്രണമെല്ലാം വെറുതെയായി; വള്ളിക്കുന്നത്തെ കൊലപാതകി എത്തിയത് രണ്ടുകുപ്പി പെട്രോളുമായി; സംഘടിപ്പിച്ചത് പൊലീസുകാരൻ എന്ന ലേബിലിലും; സൗമ്യയെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ തിരിച്ചറിയുന്നത് അജാസിലുള്ള ക്രൂരതയുടെ കനലുകൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വള്ളികുന്നത്ത് പൊലീസുകാരി സൗമ്യയെ കൊലപ്പെടുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രതിയായ പൊലീസുകാരൻ അജാസ് ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. ശ്വാസകോശമടക്കമുള്ള ആന്തരിക അവയവങ്ങൾക്ക് പൊള്ളലേറ്റിട്ടുണ്ടെന്ന് സംശയിക്കുന്നു. ഇതിനിടെയിലും മജിസ്‌ട്രേട്ടിനോട് മനസ്സിലെ പകയുടെ കാരണം അജാസ് തുറന്നു പറഞ്ഞു.

തിരുവല്ലയിൽ പെൺകുട്ടിയെ നടുറോഡിൽ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിനുശേഷം വാഹനങ്ങളിലല്ലാതെ പെട്രോൾ വിൽക്കുന്നതിൽ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, അജാസിന് കുപ്പികളിൽ പെട്രോൾ എവിടെ നിന്ന് ലഭിച്ചു എന്നത് പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായതിനാൽ ജീവനക്കാർ പെട്രോൾ നൽകിയതാകാമെന്നാണ് കരുതുന്നത്. അക്രമത്തിന് പ്രതി ഉപയോഗിച്ചത് അസാധാരണ വലിപ്പമുള്ള വടിവാളാണ്. ഒപ്പം ചെറിയ കത്തിയും സിഗരറ്റ് ലൈറ്ററും രണ്ടുകുപ്പി പെട്രോളും. ഈ പെട്രോൾ നൽകിയ പമ്പനെതിരെ നടപടി എടുത്തേക്കും.

സൗമ്യയെ വാളുകൊണ്ട് വെട്ടിവീഴ്‌ത്തിയശേഷം മരണം ഉറപ്പാക്കാനായിരുന്നു കത്തി പുറത്തെടുത്തത്. കഴുത്തിന്റെ പിന്നിൽ ആഴത്തിൽ മുറിവുണ്ട്. ഇത് സൗമ്യ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്നിൽ നിന്ന് വെട്ടിയതാണ്. കഴുത്തിന്റെ മുൻഭാഗത്ത് കത്തിക്കുത്തേറ്റ രണ്ടുപാടുകളുണ്ട്. ഇതിനൊപ്പം ശരീരത്തിലെ പൊള്ളലും മരണകാരണമായി. സൗമ്യയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. ഫൊറൻസിക് വിഭാഗം മേധാവി ഡോ.കെ.ശ്രീദേവിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഞായറാഴ്ച പകൽ 11-ന് ആരംഭിച്ച പോസ്റ്റുമോർട്ടം ഉച്ചയ്ക്ക് 1.30-നാണ് പൂർത്തിയായത്. ചെങ്ങന്നൂർ ഡിവൈ.എസ്‌പി. അനീഷ് വി.കോര, വള്ളികുന്നം എസ്‌ഐ. ഇ.ഷിജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റുമോർട്ടം.

അജാസിൽനിന്നുള്ള ആക്രമണം സൗമ്യ മുൻകൂട്ടിക്കണ്ടിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥരും തിരിച്ചറിയുന്നത്. ഫോൺ എടുക്കാത്തതിനെത്തുടർന്ന്, അജാസ് മുമ്പൊരിക്കൽ പെട്രോളുമായി വീട്ടിലെത്തിയതോടെയാണ് ഏതു നിമിഷവും ആക്രമണമുണ്ടാകുമെന്ന് സൗമ്യ ഉറപ്പിച്ചത്. 12 വയസ്സുള്ള മൂത്തമകൻ ഋഷികേശിനോട്, അജാസ് ശല്യം ചെയ്യുന്നതിനെപ്പറ്റി സൗമ്യ പറഞ്ഞിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അജാസാണ് ഉത്തരവാദിയെന്ന് പൊലീസ് മാമന്മരാരെ അറിയിക്കണമെന്ന് മകനോട് ആവശ്യപ്പെട്ടിരുന്നു. അമ്മയുടെ മരണമറിഞ്ഞ് കുടുംബവീട്ടിൽനിന്ന് ശനിയാഴ്ച രാത്രി വള്ളികുന്നത്തെ വീട്ടിലെത്തിയപ്പോൾ ഋഷികേശ് ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചു. ഫോണിൽ നിരന്തരം വിളിച്ചുശല്യപ്പെടുത്തിയിരുന്നതും വിളിക്കരുതെന്ന് അമ്മ താക്കീത് ചെയ്തതുമെല്ലാം കുട്ടിയുടെ മൊഴിയിലുണ്ട്.

ശനിയാഴ്ച വൈകുന്നേരം വീട്ടിൽനിന്ന് പുറത്തേക്ക് സ്‌കൂട്ടറിൽ ഇറങ്ങുന്നതിനിടെയാണ് അക്രമി സൗമ്യയുടെ മുന്നിലെത്തിയത്. കാർ സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറ്റി. അപ്പോൾത്തന്നെ സൗമ്യ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പരിചയമില്ലാത്ത കാർ വീടിനുസമീപം കണ്ടപ്പോഴേ അപകടം സൗമ്യ തിരിച്ചറിഞ്ഞിരുന്നു. സൗമ്യയുടെയും അജാസിന്റെയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിക്കും. കേസന്വേഷണത്തിന് സഹായകമാകുന്ന വിവരങ്ങൾ സൗമ്യ ഫോണിൽ സൂക്ഷിച്ചിട്ടുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.

അജാസിന് പൊള്ളലേറ്റത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തമല്ല. പെട്രോൾ ഒഴിച്ചശേഷം ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തിയപ്പോൾ അജാസിന്റെ ശരീരത്തിലും പടർന്നിരിക്കാമെന്നതാണ് ഒരു സാധ്യത. പെട്രോളിൽനിന്ന് വളരെവേഗം തീ പടരാൻ സാധ്യതയുണ്ട്. ഇതിനാൽ അജാസിന്റെ ശരീരത്തേക്കും തീ പടർന്നിട്ടുണ്ടാകം. അതിനിടെ ആത്മഹത്യാ ലക്ഷത്തോടെ കെട്ടിപുണർന്നതാണെന്ന് അദാസ് മൊഴിയും നൽകുന്നു. ആത്മഹത്യചെയ്യാനായി അജാസ് തന്റെശരീരത്തും പെട്രോൾ ഒഴിച്ചിരിക്കാം എന്നും പൊലീസ് സംശയിക്കുന്നു. അജാസിന്റെ വസ്ത്രങ്ങൾ ഏകദേശം പൂർണമായും കത്തിപ്പോയിരുന്നു. തലമുടി ഉൾപ്പെടെ കത്തി. സംഭവസ്ഥലത്തും പൊലീസ് കസ്റ്റഡിയിലും അജാസ് അക്ഷോഭ്യനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP