Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ് ബി ഐ ഉൾപ്പെടെയുള്ള ബാങ്കുകളിൽ നിന്ന് 10000 കോടിയെങ്കിലും ലോൺ എടുത്ത് മറ്റൊരു നീരവ് മോദിയാകാനുള്ള തയ്യാറെടുപ്പിലാണോ കല്യാൺ ജ്യൂലറി? മുൻ തെഹൽകാ മാനേജിങ് എഡിറ്റർ മാത്യു സാമുവലിന്റെ വെളിപ്പെടുത്തൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒടിയൻ സിനിമാ സംവിധായകൻ ശ്രീകുമാർ മേനോനെതിരേയും മാത്യു സാമുവലിനെതിരേയും കേസ് കൊടുത്ത് കല്യാണ രാമൻ; കേരളത്തിലെ സ്വർണ്ണ വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന ദൗർബല്യങ്ങൾ ചർച്ചയാക്കിയ പുതിയ വിവാദത്തിന്റെ പശ്ചാത്തലം ഇങ്ങനെ

എസ് ബി ഐ ഉൾപ്പെടെയുള്ള ബാങ്കുകളിൽ നിന്ന് 10000 കോടിയെങ്കിലും ലോൺ എടുത്ത് മറ്റൊരു നീരവ് മോദിയാകാനുള്ള തയ്യാറെടുപ്പിലാണോ കല്യാൺ ജ്യൂലറി? മുൻ തെഹൽകാ മാനേജിങ് എഡിറ്റർ മാത്യു സാമുവലിന്റെ വെളിപ്പെടുത്തൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒടിയൻ സിനിമാ സംവിധായകൻ ശ്രീകുമാർ മേനോനെതിരേയും മാത്യു സാമുവലിനെതിരേയും കേസ് കൊടുത്ത് കല്യാണ രാമൻ; കേരളത്തിലെ സ്വർണ്ണ വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന ദൗർബല്യങ്ങൾ ചർച്ചയാക്കിയ പുതിയ വിവാദത്തിന്റെ പശ്ചാത്തലം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: എസ് ബി ഐ ഉൾപ്പെടെയുള്ള ബാങ്കുകളിൽ നിന്ന് 1000 കോടിയെങ്കിലും ലോൺ എടുത്ത് മറ്റൊരു നീരവ് മോദിയാകാനുള്ള തയ്യാറെടുപ്പിലാണോ കല്യാൺ ജ്യൂലറി? മുൻ തെഹൽകാ മാനേജിങ് എഡിറ്റർ മാത്യു സാമുവലിന്റെ വെളിപ്പെടുത്തൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ ചർച്ച തുടരുകാണ്. ഈടില്ലാതെ ലോൺ എടുത്ത് മുങ്ങിയ വിജയ് മല്യയേയും നീരവ് മോദിയേയും ഓർമ്മപ്പെടുത്തിയാണ് ആരോപണങ്ങളുമായി മാത്യു സാമുവൽ എത്തുന്നത്. എല്ലാം വ്യാജമാണെന്ന് കല്യാൺ പറയുന്നു. എന്നാൽ മുതലാളിമാർക്ക് എത്രവേണമെങ്കിലും ലോൺ കൊടുത്തുകൊള്ള ലാഭം കൊയ്യാനുള്ള ബാങ്കുകളുടെ ശ്രമങ്ങളിലേക്ക് കൂടി വിരൽ ചൂണ്ടുന്നതാണ് ഈ വീഡിയോ.

ഒടിയൻ സിനിമാ സംവിധായകൻ ശ്രീകുമാർ മേനോനെതിരേയും മാത്യു സാമുവലിനെതിരേയും കേസ് കൊടുത്ത് കല്യാൺ ജ്യൂലറി ഉടമ കല്യാണ രാമൻ വിവാദങ്ങളിലേക്ക് സിനിമാ ഗൂഢാലോചനയും എത്തിക്കുന്നു. കേരളത്തിലെ സ്വർണ്ണ വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന ദൗർബല്യങ്ങൾ വ്യക്തമാക്കുന്ന സംഭവമായി മാറുകയാണ് പുതിയ വിവാദം. കല്യാണിന്റെ കരുത്തും ദൗർബല്യങ്ങളും അറിയാവുന്ന സംവിധായകനാണ് ശ്രീകുമാർ മേനോൻ. ഇതിനെ ബ്രാൻഡ് ആക്കി മാറ്റിയതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തി. ശ്രീകുമാർ മേനോന്റെ പുഷ് എന്ന പരസ്യ കമ്പനിക്ക് ഇപ്പോൾ പറയാനുള്ളത് നഷ്ടങ്ങളുടെ കഥയാണ്. ഒടിയനും നേട്ടമുണ്ടാക്കിയില്ല. ഇതിനിടെയാണ് കല്യാണും ശ്രീകുമാർ മേനോനെതിരെ രംഗത്ത് വരുന്നത്. അതും കല്യാണിനെതിരെ മാത്യു സാമുവൽ ഉയർത്തുന്ന ആരോപണങ്ങൾക്കൊപ്പം ചർച്ചയാവുകയാണ്.

ലോൺ എടുത്തതായി കല്യാൺ ജ്യൂലേഴ്സും സമ്മതിക്കുന്നുണ്ട്. 2300 കോടിയുടെ കടം തന്നിരുന്നു. ഇത് പിന്നീട് പുതുക്കി 2700 കോടിയാക്കി. ഇക്കാര്യം ബാങ്കിന്റെ വെബ് സൈറ്റിലുണ്ട്. ഇത് കൂട്ടി വായിക്കുമ്പോൾ ലോൺ തുക 5000 കടന്നുവെന്ന തോന്നൽ ഉണ്ടാകുന്നുവെന്ന് കല്യാൺ പറയുന്നു. വിവാദമായതോടെ വെബ് സൈറ്റിലെ തെറ്റ് തിരുത്തണമെന്ന് കാട്ടി കല്യാൺ ബാങ്കിന് കത്തും നൽകി. അങ്ങനെ കോടികളുടെ ലോൺ കിട്ടയ കാര്യം കല്യാണും സമ്മതിക്കുന്നുണ്ട്. ഇതിനിടെ വീഡിയോ അതിവേഗം വൈറലാവുകായണ്. ഈ സാഹചര്യത്തിലാണ് കല്യാൺ കോടതിയെ സമീപിക്കുന്നത്. കല്യാണിനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തുന്നവർക്കെതിരെ കേസ് കൊടുക്കുന്നത് മുമ്പും കമ്പനിയുടെ പതിവ് രീതിയാണ്. മറുനാടൻ നൽകിയ സത്യസന്ധമായ വാർത്ത ഷെയർ ചെയ്ത യുവാക്കളെ കള്ളക്കേസിൽ കുടുക്കാൻ കല്യാൺ ശ്രമിച്ചിരുന്നു. പിന്നീട് ഈ കേസ് കോടതി റദ്ദാക്കി.

പത്തായിരം കോടി രൂപയുടെ ലോൺ കിട്ടിയെന്നാണ് മാത്യു സാമുവൽ ആരോപിക്കുന്നത്. ഒരു ജാമ്യ വസ്തുവും ഇല്ലാതെ ഇത്രയധികം ലോൺ എങ്ങനെ കല്യാൺ ജ്യൂലേഴ്‌സിന് കിട്ടിയെന്നാണ് ജോൺ സാമുവൽ പറയുന്നത്. ഇതിനെ നീരവ് മോദിയുടേയും വിജയ് മല്യയുടെ തട്ടിപ്പുമായാണ് മാത്യു സാമുവൽ കൂട്ടി വായിക്കുന്നത്. എസ് ബി ഐ ബാങ്കിന് ഈട് നൽകാതെയാണ് കല്യാൺ ലോൺ എടുത്തത്. അതുകൊണ്ട് തന്നെ തിരിച്ചട് വരുത്തിയാൽ എങ്ങനെ പണം ബാങ്കിന് തിരിച്ചെടുക്കാനാകുമെന്നാണ് മാത്യുസാമുവൽ ഉയർത്തുന്ന ചോദ്യം. രേഖകൾ സഹിതമാണ് താൻ ഈ ആരോപണം ഉന്നയിക്കുന്നതെന്ന് മാത്യു സാമുവൽ പറയുന്നു. സത്യം ഇൻഫോ ടെക്കും മറ്റും നടത്തിയ അതേ സാമ്പത്തിക തട്ടിപ്പാണ് നടക്കാൻ പോകുന്നതെന്ന വിലയിരുത്തലാണ് മാത്യു സാമുവൽ നടത്തുന്നത്. വിദ്യാഭ്യാസ ലോണിനും മറ്റുമുള്ള നൂലാമാലകൾ വൻ ബ്രാൻഡുകൾക്കില്ലെന്ന ചർച്ചയാണ് മാത്യു സാമുവൽ നടത്തുന്നത്.

സ്വർണ്ണ കച്ചവടത്തിന്റെ കണക്കുകളുടെ പേരിലാണ് എസ് ബി ഐയിൽ നിന്നും മറ്റുമായി ലോൺ എടുത്തിരിക്കുന്നത്. 900ത്തിൽ അധികം ലോണാണ് എടുത്തിരിക്കുന്നത്. ഇതിൽ അധികവും എസ് ബി ഐയിൽ നിന്നും. സ്വർണ്ണക്കച്ചവടം തകർച്ചയുടെ കാലത്തിലൂടെയാണ് പോകുന്നത്. അതുകൊണ്ട് തന്നെ സ്വർണ്ണ കച്ചവടത്തിന്റെ ഭാവിയെ കുറിച്ച് സംശയങ്ങൾ നിലനിൽക്കുന്നു. ഈ വ്യവസായം തകർന്നാൽ കല്യാണിന് എങ്ങനെ പണം തിരിച്ചടയ്ക്കാൻ കഴിയും? ഇതെല്ലാം മനസ്സിലാക്കാതെ എങ്ങനെ ബാങ്ക് കല്യാണിന് വായ്പ നൽകിയെന്നതാണ് ഉയർത്തുന്ന ചോദ്യം. കണക്കുകളിൽ മാത്രം വിശ്വസിച്ചുള്ള ഈ ലോൺ കൊടുക്കലാണ് ചോദ്യം ഉയർത്തുന്നത്. കല്യാണിന്റെ മൊത്തം ആസ്തികൾ വിറ്റാലും ലോൺ തുക തിരിച്ചു കിട്ടില്ലെന്നും മാത്യു സാമുവൽ പറയുന്നു. ബാങ്കിലെ പണമെന്നത് പൊജു ജനങ്ങളുടേതാണ്. അതുകൊണ്ട് തന്നെ ഈ പണമാണ് നഷ്ടമാകുന്നതെന്ന് മാത്യു സാമുവൽ വിവരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

കല്യാണിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചെല്ലാം സംശയം ഉയർത്തുന്നു. അമിതാഭ് ബച്ചനെ പോലുള്ള വിവിഐപികളെ ബ്രാൻഡ് അംബാസിഡറാക്കുന്നു. ഇതിനെല്ലാം പണം കണ്ടെത്തുന്നത് ലോണിലൂടേയും. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് ദീപാവലി പാർട്ടികൾ നടത്തുന്നു. കച്ചവടം നഷ്ടമായാൽ ഈ കൊടുത്ത പണം എങ്ങനെ തിരിച്ചു പിടിക്കാൻ ബാങ്കിന് കഴിയുമെന്നാണ് ഉയരുന്ന ചോദ്യം. ഏറെ ദുരൂഹമാണ് കച്ചവടെന്നും മാത്യു സാമുവൽ പറയുന്നു. തെഹൽക്കയുടെ മുൻ മാനേജിങ് എഡിറ്റർ ചൂണ്ടിക്കാട്ടുന്നത് സ്വർണ്ണ വ്യാപാരത്തിലെ ദൗർബല്യങ്ങളാണ്. അതുകൊണ്ട് തന്നെ സ്വർണ്ണ കച്ചവട സ്ഥാപനങ്ങൾക്ക് ബാങ്ക് ഈടില്ലാത്തെ കടം നൽകുന്നതിലെ പ്രശ്‌നങ്ങളാണ് ചർച്ചയാക്കുന്നത്. കല്യാണ രാമന്റെ ആഡംബ ജീവിതവും ചർച്ചയാക്കുന്നു. പുറംരാജ്യത്ത് നിന്ന് വരുന്ന പണത്തെ കുറിച്ചും മാത്യു സാമുവൽ ചർച്ചയാക്കുന്നുണ്ട്. ഈ വീടിയോ വൈറലായതോടെയാണ് പരാതിയുമായി കല്യാൺ എത്തിയത്.

പരാതി കിട്ടിയപ്പോൾ തന്നെ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. കല്യാൺ ജൂവലേഴ്‌സിനെതിരെ സമൂഹമാധ്യമങ്ങളിൽ അപവാദപ്രചാരണം നടത്തിയെന്നാണ് പരാതി. സിനിമാ- പരസ്യചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ, മാധ്യമപ്രവർത്തകൻ എറണാകുളം പൊന്നുരുന്നി കുടിലിൽപറമ്പിൽ മാത്യു സാമുവൽ, റെഡ്പിക്‌സ് 24 സെവൻ യുട്യൂബ് ചാനൽ എന്നിവർക്കെതിരെയാണു കേസ്. ജൂവലറി വേണ്ടത്ര ആസ്തി ഈടു നൽകാതെ ബാങ്കുകളിൽ നിന്നു 10,000 കോടി രൂപ വായ്പയെടുത്തിട്ടുണ്ടെന്നു പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും ഇതിനായി വ്യാജരേഖ ചമച്ചെന്നുമാണു പരാതി. ഇതുമൂലം ജൂവലറിക്കു രണ്ടുകോടി രൂപയുടെ നഷ്ടമുണ്ടായെന്നും ജൂവലറിയുടെ ചീഫ് ജനറൽ മാനേജർ ഷൈജു തോമസ് നൽകിയ പരാതിയിൽ പറയുന്നു. ജൂവലറിയുടെ പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിരുന്ന ശ്രീകുമാർ മേനോനെ അതിൽനിന്ന് ഒഴിവാക്കിയതിലുള്ള വൈരാഗ്യം മൂലമാണു പ്രചാരണമെന്നും പരാതിയിലുണ്ട്. ഇതോടെ വിവാദങ്ങൾക്ക് പുതിയ തലം എത്തുകയാണ്.

സംവിധായകന്റെ ഒത്താശയോടെ ഇപ്പോൾ തമിഴിൽ ഓൺലൈൻ മീഡിയ രംഗത്ത് പ്രവർത്തിക്കുന്ന ഒരു മാത്യു സാമുവൽ യൂട്യൂബ് വീഡിയോയിലൂടെ പുറത്തുവിട്ട കല്യാൺ ജൂവല്ലേഴ്സിനെതിരായ ആരോപണങ്ങൾ യാതൊരു അടിസ്ഥാനമില്ലാത്തതും വ്യക്തമായ മൂന്നാം കിട താല്പര്യം ഉള്ളതാണെന്നും കല്യാൺ ആരോപിക്കുന്നു. 108 വർഷത്തെ സ്വർണ വ്യാപാര പാരമ്പര്യമുള്ള കല്യാൺ ഇപ്പോൾ ബാങ്കിൽ നിന്ന് വായ്പയെടുത്ത ശേഷം ആ കാശ് എന്തുചെയ്തുവെന്നാണ് വിഡിയോയിൽ മാത്യു സാമുവൽ ചോദിക്കുന്നത് . ഇടപാടുകാർ ജാഗ്രത പാലിക്കണമെന്നും യാതൊരു ഈടും വയ്ക്കാതെയാണ് ബാങ്ക് വായ്പ നൽകിയതെന്നും വീഡിയോയിൽ പറയുന്നുണ്ട്.

ശ്രീകുമാർ നായരെ കുറ്റപ്പെടുത്തുന്നത് വിചിത്ര നായങ്ങളുമായി

പിന്നിൽ നിന്ന് ഒരാൾ പ്രോമിറ്റ് ചെയ്തിട്ടാണ് ഇതൊക്കെ മാത്യു സാമുവൽ പറയുന്നതെന്ന് സംശയിക്കാൻ തക്ക കാരണങ്ങളുണ്ട്. കല്യാൺ ഉടമ കല്യാണരാമന്റെ വീട്ടിലെ ടൈൽസിനെ കുറിച്ചും ചില അർദ്ധ സത്യങ്ങൾ വിളിച്ചു പറയുന്നുണ്ട് . സ്ഥിരം വീട്ടിലെ സന്ദർശകനും ആശ്രിതനും ആയിരുന്ന പരസ്യ സംവിധായകൻ തനിക്ക് മാത്രം അറിയാവുന്ന കാര്യങ്ങൾ എന്ന രീതിയിൽ പലതും പലരോടും പറയുന്ന രീതിയിൽ വെള്ളം ചേർത്ത് അവതരിപ്പിച്ചതാണെന്ന് വ്യക്തമാണിതിൽ. മാത്രമല്ല ഈ സംവിധായകനും മാത്യു സാമുവലും തമ്മിൽ ചില പുതിയ വ്യാപാര ബന്ധങ്ങൾ തുടങ്ങാൻ പോകുന്നതിന്റെ സൂചനകളും ഇപ്പോൾ പുറത്തുവരുന്നുവെന്നാണ് കല്യാണിനെ അനുകൂലിക്കുന്നവർ പറയുന്നത്.

ഇത്തരം ആരോപണങ്ങൾ പുറത്തുവരുന്നതിന് പിന്നിൽ അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാക്കാവുന്ന ചില തിരക്കഥകളുണ്ടെന്ന് ഇന്ത്യക്കകത്തും പുറത്തുമുള്ള മുഖ്യധാരാ മാധ്യമ പ്രവർത്തകർ വിശ്വസിക്കുന്നു. അടുത്തിടെ ഒരു പ്രത്യേക സാഹചര്യത്തിൽ കല്യാൺ പുറത്താക്കിയ പ്രമുഖ പരസ്യ ചിത്ര സംവിധായകൻ , തുടർച്ചയായി തനിക്ക് ഏറ്റുകൊണ്ടിരിക്കുന്ന പരാജയങ്ങളെ തുടർന്ന് വീണ്ടും കല്യാണിലേക്ക് മടങ്ങാൻ ആഗ്രഹിച്ചതും അത് നടക്കാതെ പോയതുമാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ പ്രേരണ നൽകുന്നതെന്നാണ് കല്യാണിന്റെ ആരോപണം. ഇതിനകം കല്യാൺ മറ്റു പല പ്രമുഖ അന്താരാഷ്ട്ര ഏജൻസികളെയും ഉപയോഗിച്ചുകൊണ്ട് പുതിയ കരാറുകൾ ഒപ്പിട്ട് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് കല്യാൺ ജുവല്ലറി കുടുംബത്തെ ക്ഷണിതാക്കളായി ഉൾപ്പെടുത്തിയതിനെയും മാത്യു സാമുവൽ വിമർശിച്ചു. ഇതൊക്കെ ഉയർത്തിക്കാട്ടിയാവും വായ്പ തരപ്പെടുത്തുന്നത് എന്ന തരത്തിലേക്കാണ് ആരോപണങ്ങൾ.രാജ്യത്തെ നിബന്ധനകൾക്കും നിയമങ്ങൾക്കും വിധേയമായ ബാങ്ക് വായ്പകളാണ് തങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്ന് കല്യാൺ കുടുംബത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ലക്ഷക്കണക്കിന് കച്ചവടക്കാർ ബാങ്കുകളെ ആശ്രയിക്കുന്നുണ്ട്. അതിനപ്പുറമുള്ള കാര്യങ്ങളൊന്നും തന്നെ ഇല്ലെന്ന് കല്യാണും പറയുന്നു. ഇക്കാര്യത്തിലെ ഗൂഢാലോചന സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും അതിന്റെ പിൻബലത്തിലാണ് കേസ് മുന്നോട്ട് നീങ്ങുന്നതെന്നും കല്യാണും വിശദീകരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP