Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഫുട്‌ബോൾ ഇതിഹാസം വി.പി സത്യനെ നമുക്ക് സമ്മാനിച്ച ജയസൂര്യ സത്യൻ മാസ്റ്ററേയും അവിസ്മരണീയമാക്കും എന്നതിൽ സംശയമില്ല'; അനശ്വര നടൻ സത്യന്റെ ജീവിതം സിനിമയാക്കുന്നുവെന്ന സന്തോഷം ജയസൂര്യ പങ്കുവെച്ചപ്പോൾ ആരാധകരുടെ വക ആശംസാ കമന്റ്; വിജയ് ബാബു നിർമ്മിച്ച് ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഫാൻ മെയ്‌ഡ് പോസ്റ്റർ കണ്ട് അന്തംവിട്ട് ആരാധകർ

'ഫുട്‌ബോൾ ഇതിഹാസം വി.പി സത്യനെ നമുക്ക് സമ്മാനിച്ച ജയസൂര്യ സത്യൻ മാസ്റ്ററേയും അവിസ്മരണീയമാക്കും എന്നതിൽ സംശയമില്ല'; അനശ്വര നടൻ സത്യന്റെ ജീവിതം സിനിമയാക്കുന്നുവെന്ന സന്തോഷം ജയസൂര്യ പങ്കുവെച്ചപ്പോൾ ആരാധകരുടെ വക ആശംസാ കമന്റ്; വിജയ് ബാബു നിർമ്മിച്ച് ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഫാൻ മെയ്‌ഡ് പോസ്റ്റർ കണ്ട് അന്തംവിട്ട് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമയിൽ ഒരുകാലത്ത് അരങ്ങു വാണ ചക്രവർത്തിമാരായിരുന്നു പ്രേംനസീറും സത്യനും. അഭിനയത്തികവ് കൊണ്ട് മലയാള സിനിമയിൽ വിസ്മയം തീർത്ത അനശ്വര നടൻ സത്യൻ 'വീണ്ടും' വെള്ളിത്തിരയിലേക്കെത്തുകയാണ്. താരത്തിന്റെ ജീവിതം വരച്ചു കാട്ടുന്ന ചിത്രത്തിൽ നടൻ ജയസൂര്യയാണ് സത്യന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതനായ രതീഷ് രഘു നന്ദൻ ഒരുക്കുന്ന ചിത്രം വിജയ് ബാബുവാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഇറങ്ങാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്ന വേളയിൽ തന്നെയാണ് ചിത്രത്തിന്റെ ഫാൻ മെയ്ഡ് പോസ്റ്റർ ജയസൂര്യ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. ജൂൺ 15ന് ജയസൂര്യയുടെ 48ാം ചരമ വാർഷികമായിരുന്നു.

അതുകൊണ്ട് വെള്ളിയാഴ്‌ച്ച തന്നെ ജയസൂര്യ ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചു. ചിത്രം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജയസൂര്യ, വിജയ് ബാബു, നടി ആൻ അഗസ്റ്റിൻ എന്നിവർ എൽ.എം.എസ് പള്ളിവളപ്പിലെ സത്യന്റെ സ്മൃതികുടീരത്തിൽ പൂക്കളർപ്പിച്ച് പ്രാർത്ഥിച്ചിരുന്നു. സത്യൻ ലുക്കിൽ ജയസൂര്യ എത്തിയത് കണ്ട് ആരാധകരിൽ നിന്നും ആശംസാ കമന്റുകളുടെ പ്രളയമാണ് വന്നത്. ഫുട്‌ബോൾ ഇതിഹാസം വി.പി സത്യനെ അവതരിപ്പിച്ച ജയസൂര്യ നടൻ സത്യനേയും അവിസ്മരണീയമാക്കും എന്നതിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടെന്ന് ആരാധകർ ഉറപ്പ് പറയുന്നു.

മലയാള സിനിമയിൽ മറ്റൊരാളായി മാറാൻ മമ്മൂക്ക കഴിഞ്ഞാൻ ജയേട്ടനാണെന്ന് കമന്റ് വന്നപ്പോൾ 'ജയേട്ടാ നിങ്ങൾ മലയാള സിനിമയിലെ ഒടിയനാണെന്നും ഏതു കഥാപാത്രങ്ങിലേക്ക് ചേക്കേറാനുള്ള നിങ്ങളുടെ കഴിവ് അപാരമാണെന്നും' മറ്റൊരാൾ പറയുന്നു.

ഫേസ്‌ബുക്കിൽ ജയസൂര്യ എഴുതിയ വാക്കുകളിങ്ങനെ:

'സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യൻ മാഷ് -ന്റെ ജീവിതം സിനിമയാകുന്നു.എനിക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്. നവാഗതനതായ 'രതീഷ് രഘു നന്ദൻ' ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ബി.ടി അനിൽ കുമാർ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിർവഹിക്കുന്നത് .എന്റെ സുഹൃത്ത് വിജയ് ബാബു-വിന്റെ നിർമ്മാണ കമ്പനി ആയ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. കൂടുതൽ വിശേഷങ്ങൾ പിന്നീട് പറയാം. എല്ലാവരുടെയും പ്രാർത്ഥനകൾ പ്രതീക്ഷിച്ചുകൊണ്ട് ..സ്വന്തം ജയസൂര്യ...ഫാന്മെയ്ഡ് പോസ്റ്റർ തമീർ മാംഗോ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP