Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് ഗ്രൗണ്ടിലെ ഡ്രില്ലിൽ തുടങ്ങിയ പരിചയം; പണമിടപാടുകളോടെ ബന്ധം സൗഹൃദമായി; ഇടപാടുകൾ അറിയാമായിരുന്നത് ചുരുക്കം സഹപ്രവർത്തകർക്കും; മലപ്പുറത്തെ പഴയ കണ്ടക്ടർ നാട്ടുകാർക്കും വീട്ടുകാർക്കും സുഹൃത്തുക്കൾക്കും പിടികൊടുക്കാത്ത വ്യക്തി; എ ആർ ക്യാമ്പിൽ നിന്ന് ലോക്കലിലേക്ക് മാറി ട്രാഫിക്കിൽ; തമാശകളിലോ ചർച്ചകളിലോ പങ്കുചേരാത്ത പ്രകൃതവും; സൗമ്യയെ ചുട്ടെരിച്ച് കൊന്നത് ആർക്കും പിടികിട്ടാത്ത ക്രിമിനൽ പൊലീസുകാരൻ

പൊലീസ് ഗ്രൗണ്ടിലെ ഡ്രില്ലിൽ തുടങ്ങിയ പരിചയം; പണമിടപാടുകളോടെ ബന്ധം സൗഹൃദമായി; ഇടപാടുകൾ അറിയാമായിരുന്നത് ചുരുക്കം സഹപ്രവർത്തകർക്കും; മലപ്പുറത്തെ പഴയ കണ്ടക്ടർ നാട്ടുകാർക്കും വീട്ടുകാർക്കും സുഹൃത്തുക്കൾക്കും പിടികൊടുക്കാത്ത വ്യക്തി; എ ആർ ക്യാമ്പിൽ നിന്ന് ലോക്കലിലേക്ക് മാറി ട്രാഫിക്കിൽ; തമാശകളിലോ ചർച്ചകളിലോ പങ്കുചേരാത്ത പ്രകൃതവും; സൗമ്യയെ ചുട്ടെരിച്ച് കൊന്നത് ആർക്കും പിടികിട്ടാത്ത ക്രിമിനൽ പൊലീസുകാരൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാവേലിക്കര വള്ളികുന്നത്ത് വനിതാ സിപിഒ സൗമ്യ പുഷ്പാകരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാക്കനാട് സൗത്ത് വാഴക്കാല മൂലേപ്പാടം റോഡ് നെയ്‌തേലിൽ എൻ.എ.അജാസിനെ കുറിച്ച് നാട്ടുകാർക്കും സുഹൃത്തുക്കൾക്കും സഹ പൊലീസുകാർക്കുമുള്ളത് രണ്ടഭിപ്രായം. കൊല്ലപ്പെട്ട സൗമ്യയെ തൃശൂരിലെ പരിശീലനകാലത്തു ഗ്രൗണ്ടിൽ ഡ്രിൽ ചെയ്യിച്ചിരുന്നത് അജാസാണെന്നു പറയുന്നു. വിവാഹം വൈകുന്നതിനെക്കുറിച്ചു ചോദിച്ചവരോടു സഹോദരിയുടെ പുനർ വിവാഹം നടത്താനുണ്ടെന്ന കാരണമാണ് അജാസ് പറഞ്ഞിരുന്നത്. ഇതും കളവായിരുന്നു. ഇത്രയും ക്രൂരമായി പ്രതികാരം ചെയ്യാവുന്നത്ര പ്രശ്‌നങ്ങൾ അജാസിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നുവെന്നു കാക്കനാട്ടെ അയൽക്കാർക്കും നാട്ടുകാർക്കും ബന്ധുക്കൾക്കുമറിയില്ലായിരുന്നു. 

2018 ജൂലൈ ഒന്നിനാണ് ടൗൺ ട്രാഫിക് സ്റ്റേഷനിൽ എത്തിയത്. കളമശേരി എആർ ക്യാംപിൽ നിന്നു ലോക്കലിലേക്കു മാറുകയായിരുന്നു. ഒരാഴ്ച മുൻപു വീടുപണിയാണെന്നു പറഞ്ഞ് 15 ദിവസത്തെ അവധിയെടുത്തു. സ്റ്റേഷനിലെ സഹപ്രവർത്തകരുമായി അടുപ്പം കുറവാണ്. തമാശകളിലോ ചർച്ചകളിലോ പങ്കുചേരാറില്ല. 2014-ൽ പൊലീസിൽ ചേർന്ന സൗമ്യ തൃശൂർ കെ.എ.പി. ബറ്റാലിയനിൽ ട്രെയിനിയായിരിക്കേ അജാസ് പരിശീലകനായിരുന്നു. അജാസ് വനിതാ സിവിൽ പൊലീസ് ഓഫിസറുമായുള്ള സൗഹൃദത്തെ കുറിച്ചുള്ള വിവരങ്ങൾ സുഹൃത്തുക്കളോടും പങ്കുവച്ചിട്ടില്ല. അജാസിന്റെ ക്രൂരകൃത്യത്തെക്കുറിച്ചറിയുമ്പോൾ പിതാവും മാതാവും സഹോദരിയും മാത്രമാണ് വാഴക്കാല മൂലേപ്പാടം റോഡിലെ വീട്ടിലുണ്ടായിരുന്നത്.

സൗമ്യയും അജാസും തമ്മിൽ പണമിടപാടുകൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. സുഹൃത്തുക്കളായ ചില സഹപ്രവർത്തകർക്കു മാത്രമേ ഇവരുടെ സൗഹൃദം അറിയാമായിരുന്നുള്ളൂ. മലപ്പുറം സ്വദേശിയായ ഇയാൾ എറണാകുളം കാക്കനാട് വാഴക്കാലായിലാണു താമസിക്കുന്നത്. വാഴക്കാലായിൽ സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒമ്പതു മുതൽ അടുത്ത 25 വരെ അവധിയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഔദ്യോഗികാവശ്യത്തിന് തിരുവനന്തപുരം വരെ പോകുന്നെന്നു പറഞ്ഞാണ് അജാസ് വീട്ടിൽനിന്നിറങ്ങിയത്. പൊലീസിൽ ജോലി കിട്ടും വരം നാട്ടിൽ സ്വകാര്യബസിൽ കണ്ടക്ടറായിരുന്നു.

അവിവാഹിതനായ അജാസിനൊപ്പമുള്ള ഇരട്ട സഹോദരൻ ഡ്രൈവറാണ്. ഏതോ പരീക്ഷയ്ക്കു അജാസ് തയ്യാറെടുത്തിരുന്നതായി സമീപത്തെ കടക്കാരൻ പറഞ്ഞു. കടയിൽ നിന്നു എല്ലാ ആഴ്ചയിലും പൊതുവിജ്ഞാന വാരിക വാങ്ങിയിരുന്ന അജാസ് തന്നെയാണ് പരീക്ഷയുടെ കാര്യം പറഞ്ഞിരുന്നതത്രെ. സാമ്പത്തിക ചുറ്റുപാടുള്ള കുടുംബമാണ് അജാസിന്റേത്. സിവിൽ ലൈൻ റോഡിലെ വാഴക്കാല ജംക്ഷനിൽ നിന്നു 100 മീറ്റർ മാത്രം മാറിയാണ് മൂലേപ്പാടം റോഡിൽ അജാസിന്റെ വീട്. വീടിനോടു ചേർന്നു റോഡരികിൽ കടമുറികൾ നിർമ്മിച്ചു വാടകയ്ക്കു നൽകിയിട്ടുണ്ട്.

വട്ടയ്ക്കാട്ട് ഇലിപ്പക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലക കൂടിയായ സൗമ്യ ഇന്നലെ രാവിലെ സ്‌കൂളിലെത്തി പത്തരയോടെ മടങ്ങി. തുടർന്ന് ഉച്ചയ്ക്ക് തഴവയിൽ പി.എസ്.സി. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയെഴുതാൻ പോയിരുന്നതായി പറയപ്പെടുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ വീട്ടിൽനിന്നിറങ്ങിയ സൗമ്യയെ അജാസ് കാറിടിപ്പിച്ച് വീഴ്‌ത്തി. വടിവാൾ ഉപയോഗിച്ച് കഴുത്തിൽ വെട്ടിയശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വ്യക്തിവൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറയുന്നു.

ആക്രമണത്തിനിടെ തീപടർന്ന് പൊള്ളലേറ്റ അജാസിനെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. 50% പൊള്ളലേറ്റ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP