Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലാരിവട്ടത്ത് കയ്യിട്ട് വാരിയവരെ കാക്കാൻ ഉണർന്ന് പ്രവർത്തിച്ചത് കൂട്ട്കൃഷി രാഷ്ട്രീയം; നിശാന്ദിനി എന്ന ഐപിഎസുകാരിയെ കാക്കുന്നത് വർഗ സ്നേഹം; ചീഫ് സെക്രട്ടറിക്കെതിരെ ഉണ്ടായ അഴിമതി ആരോപണങ്ങൾക്ക് പുല്ലുവില; എന്നിട്ട് ജേക്കബ് തോമസിന് മാത്രം റെക്കോഡ് ഇട്ട ശിക്ഷാവിധി; അഴിമതി വിരുദ്ധരുടെ പ്രാക്കിൽ സിപിഎമ്മിന്റെ കുലം മുടിഞ്ഞ് പോകാതിരിക്കട്ടെ ഇൻസ്റ്റന്റ് റെസ്‌പോൺസ്

പാലാരിവട്ടത്ത് കയ്യിട്ട് വാരിയവരെ കാക്കാൻ ഉണർന്ന് പ്രവർത്തിച്ചത് കൂട്ട്കൃഷി രാഷ്ട്രീയം; നിശാന്ദിനി എന്ന ഐപിഎസുകാരിയെ കാക്കുന്നത് വർഗ സ്നേഹം; ചീഫ് സെക്രട്ടറിക്കെതിരെ ഉണ്ടായ അഴിമതി ആരോപണങ്ങൾക്ക് പുല്ലുവില; എന്നിട്ട് ജേക്കബ് തോമസിന് മാത്രം റെക്കോഡ് ഇട്ട ശിക്ഷാവിധി; അഴിമതി വിരുദ്ധരുടെ പ്രാക്കിൽ സിപിഎമ്മിന്റെ കുലം മുടിഞ്ഞ് പോകാതിരിക്കട്ടെ ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ളരെ ഏറെ സങ്കടത്തോടും നിരാശയോടും കൂടിയാണ് ഞാൻ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത്. മുൻപ് ഈ വിഷയത്തെ കുറിച്ച് ഒട്ടേറെ തവണ സംസാരിച്ചിട്ടുള്ളത്‌കൊണ്ടാണ് ഇത് വിഷമിപ്പിക്കുന്നത്. സഖാവ് പിണറായി വിജയനോടും ഇവിടെ നാട് ഭരിക്കുന്ന സിപിഎമ്മിനോടും എനിക്ക് പറയാനുള്ളത് ഇവിടെയുള്ള സാധാരണക്കാരുടെ പ്രാക്ക് ഏറ്റുവാങ്ങി നിങ്ങളുടെ കുലം മുടിഞ്ഞ് പോകാതിരിക്കാനെങ്കിലും നിങ്ങൾ ഈ മനുഷ്യനോട് സംസാരിക്കണം എന്നുള്ളതാണ്. ഈ മനുഷ്യൻ മറ്റാരുമല്ല. കേരള സംസ്ഥാനത്തെ സർവ്വീസിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് തന്നെയാണ്. കേരളത്തിന്റെ ഡിജിപി ലോക്‌നാഥ് ബഹറയെക്കാൾ സീനിയോരിറ്റിയുണ്ട് ജേക്കബ് തോമസിന്.

അഴിമതികക് എതിരെ നിരന്തരം പോരാട്ടം നടത്തുന്ന ഈ ഐപിഎസ് ഓഫീസറെ വീണ്ടും സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ഇന്ത്യൻ സിവിൽ സർവ്വീസ് ചരിത്രത്തിൽ ആദ്യമായി ഒരു ഐപിഎസ് ഓഫീസറെ തുടർച്ചയായി രണ്ട് വർഷം സസ്‌പെൻഡ് ചെയ്ത് പുറത്ത് നിർത്തുക എന്ന ക്രൂരമായ നടപടിയാണ് നവോത്ഥാന നായകൻ എന്ന് സ്വയം അവകാശപ്പെടുന്ന മനുഷ്യത്വം ലവലേശം ഇല്ലാത്ത പിണറായി വിജയൻ കൈക്കൊണ്ടിരിക്കുന്നത്. കേരളം കണ്ട് ഏറ്റവും മികച്ച ഐപിഎസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് ജേക്കബ് ജോമസ്. അഴിമതിക്കെതിരെ സത്യസന്ധമായിട്ടും ധീരമായും നിലപാടെടുത്ത അദ്ദേഹം പല രാഷ്ട്രീയക്കാർക്കും കുറ്റവാളികൾക്കും തലവേദനയായി മാറി.

വിജിലൻസ് ഡയറക്ടർ അഡീഷണൽ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുമ്പോൾ ഉറക്കം കെടുത്തിയത് സർക്കാരുകളെ തന്നെയാണ്. ഈ സ്വഭാവം കഴിഞ്ഞ സർക്കാരിന്റെ കാലത്തും തുടർന്നിരുന്നപ്പോൾ ആ സർക്കാരും അദ്ദേഹത്തിന് എതിരായിരുന്നു. ഇന്ന് പിണറായി വിജയൻ തന്റെ വ്യക്തി വിരോധം മുഴുവൻ ഈ മനുഷ്യന്റെ മേൽ അടിച്ചേൽപ്പിക്കുമ്പോൾ അത് ചോദ്യം ചെയ്യാൻ പ്രതിപക്ഷം പോലും ഇല്ല. എന്നാൽ കേരള ജനത മുഴുവൻ കണ്ണീരിലാണ്. അഴിമതിക്ക് എതിരെ വിരളുയർത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അവസ്ഥ ഇതാണെങ്കിൽ എന്തായിരിക്കും സാധാരണക്കാരന്റെ അവസ്ഥ എന്നാണ് ജനം ചോദിക്കുന്നത്. ജേക്കബ തോമസ് ാണോ സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതിക്കാരൻ. അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഏതെങ്കിലും ഒന്നിന് എന്തെങ്കിലും ഒരു ചെറിയ അടിസ്ഥാനമെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയുമോ? ഇന്നും അദ്ദേഹത്തിന് എതിരെ പറയുന്ന ആരോപണം ഡ്രഡ്ജർ അഴിമതിയിൽ അദ്ദേഹം വേണ്ടപോലെ ഉണർന്ന് പ്രവർത്തിച്ചില്ല എന്നതാണ്.

ആ അഴിമതിക്കതയുടെ പിന്നാമ്പുറം തിരക്കിയവർക്ക് അറിയാം അത് എത്തരത്തിലുള്ള സംഭവമാണ് എന്നും ജേക്കബ് തോമസ് എത്തരത്തിലാണ് വിഷയത്തിൽ ഇടപെട്ടത് എന്നും. ജേക്കബ തോമസിന്റെ കാലത്ത് അല്ലാ ഡഡ്ജർ അഴിമതിയെന്നും അദ്ദേഹത്തിന ശേഷം വന്ന ഉദ്യോഗസ്ഥന്റെ കാലത്താണ് വിഷയത്തിൽ പറയുന്ന ആരോപണങ്ങൾ ഉണ്ടായത്. ആാെ ഉദ്യോഗസ്ഥന്മാർ്‌ക്കൊന്നും ഒരു പ്രശ്‌നവും ഇല്ലാതിരിക്കുമ്പോൾ ജേക്കബ് തോമസിനെ മാത്രം വേട്ടയാടുന്നത് വ്യക്തി വിരോധമല്ലെങ്കിൽ പിന്നെ എന്താണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP