Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാസ്റ്റർകാർഡും പേപാലും ഊബറുമായും കൈകോർക്കുന്നു; ഫേസ്‌ബുക്കിന്റെ ക്രിപ്‌റ്റോകറൻസി അടുത്തയാഴ്ച പുറത്തിറക്കും; ഡിജിറ്റൽ കറൻസി രംഗത്ത് പുത്തൻ വിപ്ലവം നയിക്കാൻ സുക്കർബർഗിന്റെ കമ്പനി എത്തുമ്പോൾ

മാസ്റ്റർകാർഡും പേപാലും ഊബറുമായും കൈകോർക്കുന്നു; ഫേസ്‌ബുക്കിന്റെ ക്രിപ്‌റ്റോകറൻസി അടുത്തയാഴ്ച പുറത്തിറക്കും; ഡിജിറ്റൽ കറൻസി രംഗത്ത് പുത്തൻ വിപ്ലവം നയിക്കാൻ സുക്കർബർഗിന്റെ കമ്പനി എത്തുമ്പോൾ

നിക്ഷേപരംഗത്ത് വലിയ വിപ്ലവമുണ്ടാക്കുകയും പിന്നീട് അതേപോലെ വിലയിടിഞ്ഞ് കൂപ്പുകുത്തുകയും ചെയ്ത ക്രിപ്‌റ്റോകറൻസിയുടെ ലോകത്തേക്ക് സധൈര്യം കാലുവെക്കാനൊരുങ്ങുകയാണ് സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്‌ബുക്ക്. ബിറ്റ്‌കോയിൻ അടക്കമുള്ളവ കൂപ്പുകുത്തിയ സാങ്കല്പിക കറൻസിയുടെ ലോകത്തേക്ക് മാർക്ക് സുക്കർബർഗിന്റെ ഫേസ്‌ബുക്ക് എത്തുന്നത് ലിബ്ര എന്ന ക്രിപ്‌റ്റോ കറൻസിയുമായാണ്. 2020-ൽ ഈ കറൻസി വിപണിയിലിറക്കുമെന്നാണ് സൂചന.

സ്വന്തമായി ക്രിപ്‌റ്റോ കറൻസി അധിഷ്ഠിത ഇടപാട് വികസിപ്പിക്കാനൊരുങ്ങുന്ന സുക്കർബർഗ്, സ്വന്തമായൊരു വിപണി സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നും വിലയിരുത്തുന്നു. ക്രിപ്‌റ്റോ കറൻസിയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനായി സുരക്ഷിതത്വം പരമാവധി ഉറപ്പുവരുത്തുവാനും സുക്കർബർഗ് ശ്രദ്ധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിസ, പേപാൽ, മാസ്റ്റർകാർഡ്, ഊബർ തുടങ്ങിയവയുടെ കൺസോർഷ്യവുമായി ഫേസ്‌ബുക്ക് കരാറിലെത്തി.

മൂല്യസ്ഥിരത ഉറപ്പുവരുത്തുന്നതിനാണ് വലിയ സാമ്പത്തിക സ്ഥാപനങ്ങളുമായി ഫേസ്‌ബുക്ക് കരാറിലേർപ്പെട്ടത്. കൺസോർഷ്യത്തിലെ ഓരോ കമ്പനിയും 10 മില്യൺ ഡോളർ വീതം നിക്ഷേപിക്കും. ഈ പണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ക്രിപ്‌റ്റോ കറൻസി ഫേസ്‌ബുക്ക് അവതരിപ്പിക്കുക. ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോകറൻസികളുമായി മത്സരിക്കാനാകുമെന്നാണ് ഫേസ്‌ബുക്കിന്റെ കണക്കുകൂട്ടൽ.
അർജന്റീനയിൽനിന്നുള്ള ഇ-വ്യാപാര സ്ഥാപനമായ മെർക്കാഡോലിബ്ര, ഹോട്ടൽ ബുക്കിങ് വെബ്‌സൈറ്റായ ബുക്കിങ് ഡോട്ട് കോം, ഫിൻടെക് കമ്പനി സ്‌ട്രൈപ്പ് എന്നിവരുമായും ഫേസ്‌ബുക്ക് കരാറിലെത്തി. ഓരോ മേഖലയിലെയും വൻകിട സ്ഥാപനങ്ങളുമായി കൂട്ടുചേരുന്നതിലൂടെ, ലിബ്രയ്ക്ക് അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യത നേടുകയാണ് ഫേസ്‌ബുക്കിന്റെ ലക്ഷ്യം.

ആദ്യ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ പുറത്തിറങ്ങി 12 വർഷം കഴിഞ്ഞാകും ഫേസ്‌ബുക്കിന്റെ ലിബ്ര രംഗപ്രവേശം ചെയ്യുക. ബിറ്റ്‌കോയിൻ 2008-ലാണ് പുറത്തുവന്നത്. സോഷ്യൽ മീഡിയയിലൂടെ ലോകമെങ്ങും നേടിയ പ്രചാരവും സ്വീകാര്യതയും മറ്റൊരു തലത്തിലേക്ക് പ്രയോജനപ്പെടുത്താനാണ് ഫേസ്‌ബുക്കിന്റെ ലക്ഷ്യമെന്നും വിലയിരുത്തപ്പെടുന്നു.

വിപണി വില കുതിച്ചുയരുകയും പിന്നീട് തകർന്നടിയുകയും ചെയ്തതോടെ ക്രിപ്‌റ്റോകറൻസിയോടുള്ള ആഭുമുഖ്യം ആളുകൾക്ക കുറഞ്ഞിരുന്നു. ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങൾ ക്രിപ്‌റ്റോകറൻസിയിലൂടെയുള്ള ഇടപാടുകൾ നിരോധിക്കുകയും ചെയ്തു. എന്നാൽ, കുതിച്ചുയരുന്ന ക്രിപ്‌റ്റോകറൻസിയാകില്ല ഫേസ്‌ബുക്കിന്റെ ലിബ്രയെന്നാണ് സൂചന.

ലോകത്തേറ്റവും കൂടുതൽപേർ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയെന്ന നിലയിൽ ഫേസ്‌ബുക്കിന്റെ പ്രചാരം തന്നെയാകും ലിബ്രയുടെ ഏറ്റവും വലിയ പരസ്യവും. ഒട്ടേറെ പരസ്യദാതാക്കൾ ഫേസ്‌ബു്ക്കിനുണ്ട്. മൂല്യം കുതിച്ചുകയറുകയോ ഇടിഞ്ഞുപോവുകയോ ചെയ്യാത്ത സ്ഥിരതയുള്ള ക്രിപ്‌റ്റോ കറൻസിയിലൂടെ ഉപയോക്താക്കൾക്ക് പ്രതിഫലം നൽകുന്നതുൾപ്പെടെ ഫേസ്‌ബുക്ക് ആലോചിക്കുന്നുണ്ട്. എന്നാൽ, ക്രിപ്‌റ്റോകറൻസിക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ എങ്ങനെ നേരിടുമെന്നതാകും ലിബ്ര നേരിടുന്ന വെല്ലുവിളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP