Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെൽഫി എടുക്കുമ്പോൾ കുരങ്ങൻ ഉയർത്തിക്കാട്ടിയത് നടുവിരൽ; 37കാരിയായ ജൂഡിക്കും കുടുംബത്തിനും എന്നെന്നും ചിരിക്കാനാകുന്ന ചിത്രം സമ്മാനിച്ചത് ബാലിയിലെ കുരങ്ങ് സങ്കേതത്തിലെ വാനരൻ; സെൽഫി പ്രേമികളായ ബാലിയിലെ കുരങ്ങന്മാർക്ക് ഇത്തവണ ഇത്തിരി 'കുരുത്തക്കേടും'

സെൽഫി എടുക്കുമ്പോൾ കുരങ്ങൻ ഉയർത്തിക്കാട്ടിയത് നടുവിരൽ; 37കാരിയായ ജൂഡിക്കും കുടുംബത്തിനും എന്നെന്നും ചിരിക്കാനാകുന്ന ചിത്രം സമ്മാനിച്ചത് ബാലിയിലെ കുരങ്ങ് സങ്കേതത്തിലെ വാനരൻ; സെൽഫി പ്രേമികളായ ബാലിയിലെ കുരങ്ങന്മാർക്ക് ഇത്തവണ ഇത്തിരി 'കുരുത്തക്കേടും'

മറുനാടൻ മലയാളി ബ്യൂറോ

കാൻബെറ: ആസ്‌ട്രേലിയയിലെ ക്യൂൻസ് ലാൻഡിൽ നിന്നും ഇന്തോനേഷ്യയിലേക്ക് വിനോദയാത്ര പുറപ്പെടുമ്പോൾ 37കാരിയായ ജൂഡിയും അവളുടെ കുടുംബവും ഒരിക്കലും കരുതിയിരുന്നില്ല ഈ യാത്ര ഇത്രത്തോളം പ്രസിദ്ധമാകുമെന്ന്. ജൂഡി ഹിക്‌സും അവളുടെ ഭർത്താവ് സൈമണും മക്കളായ എലീജയും ജിമ്മിയും കൈലയും ബാലിയിൽ എത്തിയപ്പോൾ അവർക്ക് കിട്ടിയത് ഒരുഗ്രൻ സമ്മാനമായിരുന്നു. സമ്മാനം നൽകിയതാകട്ടെ ഒരു കുരങ്ങനും. കുടുംബത്തിന്റെ പശ്ചാത്തലത്തിൽ സെൽഫി എടുത്ത കുരങ്ങൻ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് നടുവിരൽ ഉയർത്തിക്കാട്ടാനും മറന്നില്ല.

ഒരു ആഴ്‌ച്ചലത്തെ കറക്കത്തിനായിരുന്നു കുടുംബം ബാലിയിൽ എത്തിയത്. അതിനിടയിലാണ് അവർ ഉബുദ് കുരങ്ങ് സങ്കേതത്തിൽ എത്തിയത്. ഒരു ദിവസം അവിടെ ചെലവിടാനായിരുന്നു സംഘത്തിന്റെ തീരുമാനം. മനുഷ്യരുമായി വളരെ അടുപ്പം പുലർത്തുന്ന കുരങ്ങുകളാണ് സങ്കേതത്തിലുള്ളത്. ഇതിനിടയിൽ തങ്ങളുടെ പ്രാദേശിക ഗൈഡിനോട് കുറച്ചു ഫോട്ടോ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഗൈഡ് ക്യാമറ കയ്യിലെടുത്തതോടെ എവിടെ നിന്നോ ഒരു കുരങ്ങും ഓടിയെത്തി.

ഗൈഡ് തന്റെ കയ്യിലുണ്ടായിരുന്ന കപ്പലണ്ടി കുരങ്ങന് നൽകാൻ തുടങ്ങി. ഇതിനിടയിൽ കുരങ്ങന്റെ ഫോട്ടോ കുടുംബത്തിന്റെ പശ്ചാത്തലത്തിൽ എടുക്കുകയും ചെയ്തു. തിരികെ വീട്ടിലെത്തി ഫോട്ടോ പരിശോധിച്ച ജൂഡിയും കുടുംബവും ചിരി നിർത്താനാകാത്ത അവസ്ഥയിലായി. ഫോട്ടോ ക്ലിക്ക് ചെയ്യുന്ന നിമിഷം കുരങ്ങൻ തന്റെ നടുവിരൽ ഉയർത്തിക്കാട്ടി നിൽക്കുന്നു. ചിരിയടക്കാനാകതെ ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഫോട്ടോ പങ്കുവെച്ചതോടെ ഫോട്ടോയുടെ രഹസ്യം തേടി കൂട്ടുകാരും എത്തി. ഏതായാലും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് നടുവിരൽ ഉയർത്തി സെൽഫി എടുക്കുന്ന കുരങ്ങൻ.

ബാലിയിലെ വാനരന്മാരുടെ സെൽഫി പ്രേമം നേരത്തേയും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. 2011ൽ ഡ്വിഡ് സ്ലേറ്റർ എന്ന ഫൊട്ടോഗ്രാഫറുടെ ഇന്തോനേഷ്യൻ യാത്രയിൽ കുരങ്ങന്മാർക്കു ക്യാമറ നൽകുകയും അവ തനിയെ അവയുടെ അനവധി ചിത്രങ്ങളെടുക്കുകയും ചെയ്തത് വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP