Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വമ്പൻ ബഹിരാകാശ പദ്ധതികളുമായി ഇന്ത്യ; ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുക 2022ലെ സ്വാതന്ത്ര്യ ദിനത്തിലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്ര സിങ്; ഗഗൻയാന് പുറമേ ചന്ദ്രയാൻ രണ്ടും ആദിത്യ മിഷനും വീനസ് മിഷനും യാതാർത്ഥ്യമാകുന്നതോടെ ഐഎസ്ആർഒ കൈവരിക്കുക അപൂർവ നേട്ടം; ബഹിരാകാശ യാത്രികരെ ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുക്കുക വായു സേന

വമ്പൻ ബഹിരാകാശ പദ്ധതികളുമായി ഇന്ത്യ; ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുക 2022ലെ സ്വാതന്ത്ര്യ ദിനത്തിലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്ര സിങ്; ഗഗൻയാന് പുറമേ ചന്ദ്രയാൻ രണ്ടും ആദിത്യ മിഷനും വീനസ് മിഷനും യാതാർത്ഥ്യമാകുന്നതോടെ ഐഎസ്ആർഒ കൈവരിക്കുക അപൂർവ നേട്ടം; ബഹിരാകാശ യാത്രികരെ ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുക്കുക വായു സേന

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ബഹിരാകാശത്തേക്ക് ഇന്ത്യയിൽ നിന്നും മനുഷ്യർ പുറപ്പെടുക 2022ലെ സ്വാതന്ത്ര്യ ദിനത്തിൽ. ഐഎസ്ആർഒയുടെ നാല് സുപ്രധാന ദൗത്യങ്ങൾ പ്രഖ്യാപിക്കവെ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്ര സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രയാൻ രണ്ട് ദൗത്യം, ഗഗൻയാൻ ദൗത്യം, ആദിത്യ മിഷൻ, വീനസ് മിഷൻ എന്നീ നാല് വിക്ഷേപണ ദൗത്യങ്ങൾക്കാണ് ഐഎസ്ആർഒ തയ്യാറെടുക്കുന്നത്. സൂര്യനെക്കുറിച്ച് പഠിക്കാൻ ഉപഗ്രഹം വിക്ഷേപിക്കാനുള്ള പദ്ധതിയാണ് ആദിത്യ മിഷൻ, ശുക്രനെക്കുറിച്ച് പഠിക്കുന്നതിനുള്ള ദൗത്യത്തിന്റെ പേര് വീനസ് മിഷൻ എന്നായിരിക്കും.

രണ്ടോ മൂന്നോ പേരായിരിക്കും പ്രഥമ ഗഗൻയാൻ ദൗത്യത്തിലുണ്ടാകുക. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രികർക്കുള്ള പരിശീലനം നൽകുക ഇന്ത്യയിൽ തന്നെയായിരിക്കും. പതിനായിരം കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. ഗഗൻയാൻ പദ്ധതിക്കായി പ്രത്യേക സെൽ രൂപവത്കരിക്കും. ഗഗൻയാൻ ദേശീയ ഉപദേശക കൗൺസിലായിരിക്കും പദ്ധതിയുടെ മേൽനോട്ടം നിർവഹിക്കുക.

ആറ് മാസത്തിനുള്ളിൽ ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കും. ഐഎസ്ആർഒ ചെയർമാന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞന്മാർ ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കാനുള്ള നടപടികളിലേക്ക് കടന്നു. ഗഗൻയാന് വേണ്ടിയുള്ള ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കാനും അവർക്ക് പരിശീലനം നൽകുന്നതിനുമായുള്ള ചുമതല വ്യോമസേന ഏറ്റെടുത്തിരുന്നു. ഇത് സംബന്ധിച്ചുള്ള കരാറിൽ വ്യോമസേനയും ഐഎസ്ആർഒയും കഴിഞ്ഞ മാസമാണ് ഒപ്പ് വച്ചത്. ഗഗൻയാന് വേണ്ടി യോജ്യരായ 10 അംഗങ്ങളെ രണ്ട് മാസത്തിനുള്ളിൽ വ്യോമസേന തെരഞ്ഞെടുക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ ഇന്നലെ അറിയിച്ചിരുന്നു. ഈ പത്ത് പേരിൽ നിന്നാകും ചരിത്രദൗത്യത്തിന് വേണ്ടിയുള്ള മൂന്ന് പേരെ തെരഞ്ഞെടുക്കുക.

ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള നാഷണൽ അഡൈ്വസറി കൗൺസിൽ മീറ്റിങ് കഴിഞ്ഞ ദിവസം നടന്നതായും അദ്ദേഹം വ്യക്തമാക്കി. എയർ വൈസ് മാർഷൽ ആർ ജി കെ കപൂർ (അസി. ചീഫ് ഓഫ് എയർ സ്റ്റാഫ് ഓപ്പറേഷൻസ് (സ്പെയ്സ്)), അഡ്‌മിറൽ ഡി എസ് ഗുജാർ (അസി. ചീഫ് ഓഫ് നേവൽ സ്റ്റാഫ്), ഡിആർഡിഒ ഡയറക്ടർ സതീഷ് റെഡ്ഡി, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആർ മാധവൻ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഈ ഏജൻസികൾക്കെല്ലാം ഗഗൻയാൻ മിഷനിൽ നിർണായകമായ സ്ഥാനമുണ്ട്. യാത്രികരെ തെരഞ്ഞെടുക്കാനും പരിശീലിപ്പിക്കുന്നതിനുള്ള ചുമതല വ്യോമസേനക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ മുൻ ബഹിരാകാശ യാത്രികനായ രാകേഷ് ശർമ്മയുമായി ദൗത്യ വിവരങ്ങൾ പങ്കു വച്ചതായും, തെരഞ്ഞെടുക്കപ്പെടുന്നവർക്കവുള്ള പരിശീലന പരിപാടികളെ കുറിച്ച് സംസാരിച്ചതായും കെ.ശിവൻ വ്യക്തമാക്കി. എല്ലാ ആറ് മാസത്തിലൊരിക്കലും നാഷണൽ അഡൈ്വസറി കൗൺസിൽ മീറ്റിങ് ചേരും. മൂന്നു മാസത്തിലൊരിക്കൽ ദൗത്യത്തിന്റെ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്താനും തീരുമാനമായിട്ടുണ്ട്. ഇതിന് പുറമെ വിദേശത്ത് നിന്നുള്ള വിദഗ്ധരുടെ സഹായവും ഉപയോഗിക്കുമെന്നും ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP