Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർഷകരേയും ദളിതരേയും തെറിവിളിക്കുന്നതും ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതും ചോദ്യം ചെയ്തത് ശത്രുതയായി; ജാതി പറഞ്ഞുള്ള ക്രൂര വിനോദം പെറ്റമ്മയ്ക്ക് നേരെയും എത്തിയപ്പോൾ ശക്തമായി താക്കീത് നൽകി; രാത്രി നടുറോഡിൽ അമ്മയേയും മകനേയും തല്ലിച്ചതച്ച് പകവീട്ടൽ; വാദിയെ പ്രതിയാക്കി പൊലീസും; ജാതി വെറിക്കെതിരെ നിരന്തരം ശബ്ദമുയർത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ തല്ലിക്കൊന്ന് റെയിൽവേ ട്രാക്കിൽ എറിഞ്ഞ് ജാതി ഭ്രാന്തന്മാർ; കർശന നടപടി സ്വീകരിക്കും വരെ മൃതശരീരം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കളും

കർഷകരേയും ദളിതരേയും തെറിവിളിക്കുന്നതും ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതും ചോദ്യം ചെയ്തത് ശത്രുതയായി; ജാതി പറഞ്ഞുള്ള ക്രൂര വിനോദം പെറ്റമ്മയ്ക്ക് നേരെയും എത്തിയപ്പോൾ ശക്തമായി താക്കീത് നൽകി; രാത്രി നടുറോഡിൽ അമ്മയേയും മകനേയും തല്ലിച്ചതച്ച് പകവീട്ടൽ; വാദിയെ പ്രതിയാക്കി പൊലീസും; ജാതി വെറിക്കെതിരെ നിരന്തരം ശബ്ദമുയർത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ തല്ലിക്കൊന്ന് റെയിൽവേ ട്രാക്കിൽ എറിഞ്ഞ് ജാതി ഭ്രാന്തന്മാർ; കർശന നടപടി സ്വീകരിക്കും വരെ മൃതശരീരം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കളും

മറുനാടൻ മലയാളി ബ്യൂറോ

തിരുനെൽവേലി: വഴി നടക്കുന്നതിനെ ചൊല്ലി അമ്മയെ ഭീഷണിപ്പെടുത്തിയതിനെ ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ നേതാവിനെ കൊലപ്പെടുത്തി. തമിഴ്‌നാട് തിരുനെൽവേലി ജില്ലയിലാണ് സംഭവം. ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ അശോകിനെയാണ് മുന്നോക്ക ജാതിയിൽപ്പെട്ട ഒരു വിഭാഗം അക്രമിച്ച് കൊലപ്പെടുത്തിയത്.വഴിനടക്കുന്നതുമായി ബന്ധപ്പെട്ട് അശോകിന്റെ അമ്മയെ സവർണജാതിയിൽ പെട്ടവർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രത്യക്ഷ പ്രതിഷേധം നടത്തുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തതിനാണ് അശോകിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ച രാത്രിയാണ് സവർണജാതിയിൽപ്പെട്ട ആളുകൾ അശോകിനെ കൊലപ്പെടുത്തിയത്. ഡിവൈഎഫ്‌ഐയുടെ ജില്ലയിലെ എല്ലാ പ്രതിഷേധ പരിപാടികളിലും സന്നദ്ധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് അശോക്.സംഘടനയുടെ എല്ലാ സമരങ്ങൾക്കും തൊട്ടുകൂടായ്മ നിർമ്മാർജന മുന്നണിയുടെ സമരങ്ങൾക്കും എപ്പോഴും മുന്നിൽ നിന്നിരുന്ന അശോക് കഴിഞ്ഞ ദിവസം നീറ്റ് പരീക്ഷയിന്മേൽ ഡിവൈഎഫ്‌ഐ നടത്തിയ സമരങ്ങളിലും പങ്കെടുത്തിരുന്നു.

കൊലപാതകത്തിൽ പ്രതിഷേധിച്ച് അശോകിന്റെ ബന്ധുക്കളും ഡിെൈവഫ്‌ഐ പ്രവർത്തകരും തിരുന്നൽവേലി മധുരൈ ദേശീയപാത ഉപരോധിച്ചിരുന്നു. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഡിവൈഎഫ്‌ഐ ഇപ്പോൾ. ദളിത് വിഭാഗത്തിൽ പെട്ട അശോക് വ്യവസായ മേഖലയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് അക്രമികൾ അശോകിനെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം ഇയാളുടെ മൃതദേഹം സമീപത്തെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകികൾക്കെതിരെ ശക്തമായ ആക്ഷൻ സ്വീകരിക്കുന്നത്വരെ അശോകിന്റെ മൃതദേഹം കൈപ്പറ്റില്ല എന്നാണ് ബന്ധുക്കളുടെ നിലപാട്.

പ്രദേശത്തെ ദളിത് വിഭാഗത്തിൽപ്പെട്ട കർഷകർക്കും മറ്റ് തൊഴിലാളികൾക്കും പുറത്തേക്കും അത്‌പോലെ തന്നെ ജോലി സ്ഥലത്തേക്കും പോകേണ്ടത് പ്രദേശത്ത് മുന്നോക്ക ജാതിക്കാരായ മറവർ തിങ്ങി പാർക്കുന്ന പ്രദേശത്ത് കൂടിയാണ്. എന്നാൽ പിന്നോക്കജാതിക്കാർ ഇതുവഴി പോകുമ്പോൾ മറവർ ജാതിവിളിച്ചും അതോടൊപ്പം തെറി വിളിച്ചും അധിക്ഷേപിക്കുന്നത് പതിവായിരുന്നു. കൃഷിപ്പാടത്ത് പണിക്ക് പോകുന്ന സ്ത്രീകളോടും വളരെ മോശമായിട്ടാണ് മറവ സമുദായത്തിലെ ഒരു വിഭാഗം പെരുമാറിയിരുന്നത്. അശോകും പ്രദേശത്തെ മറ്റ് ചില യുവാക്കളും ഇതിൽ പ്രതിഷേധിക്കുകയും ജാതീയമായി അധിക്ഷേപിക്കുന്നവരെ താക്കീത് ചെയ്യുകയും ചെയ്തു.

അശോക് സ്ഥിരം ഇതിനെ എതിർത്തിരുന്നു. അശോകിനും അമ്മ അവുതയ് അമ്മാൾ എന്നിവർക്കും നേരെ അധിക്ഷേപം പതിവായിരുന്നു. കഴിഞ്ഞ മാസവം കന്നുകാലികൾക്കുള്ള സാധനങ്ങൾ വാങ്ങി മടങ്ങവെ ഇവരെ അക്രമിക്കുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് അശോക് പൊലീസിൽ പരാതി നൽകിയെങ്കിലും അക്രമികൾക്ക് എതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പൊലീസ് ചെയ്തത് അശോകിനെതിരെ കേസെടുക്കുകയായിരുന്നു എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP