Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രണ്ടു പ്രാവശ്യം സ്‌കാനിങ് എടുത്ത ലാബും 4മാസം വരെ നിഷയെ ചികിൽസിച്ച ഡോക്ടറും വരുത്തിയത് ഗുരുതരവീഴ്ച; പാറശ്ശാലയിൽ ഗർഭാവസ്ഥയിൽ ഇരട്ടകുട്ടികൾ മരിക്കാനിടയായ സാഹചര്യം തെളിയിക്കുന്നത് പൊതുജനാരോഗ്യം മരുന്ന് - ലാബ് മാഫിയകളുടെ പിടിയിലെന്ന്; പാറശ്ശാലയിലെ വീനക്‌സ് ലാബ് അടച്ചുപൂട്ടണമെന്ന് യുവമോർച്ചാ വൈസ് പ്രസിഡന്റ് ആർ എസ് രാജീവ്

രണ്ടു പ്രാവശ്യം സ്‌കാനിങ് എടുത്ത ലാബും 4മാസം വരെ നിഷയെ ചികിൽസിച്ച ഡോക്ടറും വരുത്തിയത് ഗുരുതരവീഴ്ച; പാറശ്ശാലയിൽ ഗർഭാവസ്ഥയിൽ ഇരട്ടകുട്ടികൾ മരിക്കാനിടയായ സാഹചര്യം തെളിയിക്കുന്നത് പൊതുജനാരോഗ്യം മരുന്ന് - ലാബ് മാഫിയകളുടെ പിടിയിലെന്ന്; പാറശ്ശാലയിലെ വീനക്‌സ് ലാബ് അടച്ചുപൂട്ടണമെന്ന് യുവമോർച്ചാ വൈസ് പ്രസിഡന്റ് ആർ എസ് രാജീവ്

തിരുവനന്തപുരം: കേരളത്തിലെ പൊതുജനാരോഗ്യം മരുന്ന് - ലാബ് മാഫിയകളുടെ പിടിയിലെന്ന് യുവമോർച്ച . കേരളത്തിലെ പൊതു ജനാരോഗ്യമേഖല മരുന്ന് ലാബ് മാഫിയകളുടെ പിടിയിൽ അമർന്നിരിക്കുകയാണെന്നു യുവമോർച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ആർ എസ് രാജീവ് ആരോപിച്ചു. ഗർഭാവസ്ഥയിൽ ഇരട്ടകുട്ടികൾ മരിക്കാനിടയായ സാഹചര്യത്തിൽ പാറശാല ഹോസ്പിറ്റലിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.

രണ്ടു പ്രാവശ്യം സ്‌കാനിങ് എടുത്ത ലാബും 4മാസം വരെ നിഷയെ ചികിൽസിച്ച ഡോക്ടറും ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. വീഴ്ച മനസിലാക്കിയിട്ടും സ്വകാര്യ ലാബിന്റെ കരാർ മാത്രമാണ് ഹോസ്പിറ്റൽ സൂപ്രണ്ട് റദ് ചെയ്തത്. ഡിഎച്ച് എസുമായും പൊലീസമായും ബന്ധപെട്ടു നിയമനടപടികൾ എടുക്കുവാൻ തയാറാകാത്തത് ഡോക്ടർമാരും ലാബും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നു.ഇരട്ട കുട്ടികളുടെ മരണത്തിടയാക്കിയ മുഴുവൻ പേർക്കെതിരെയും നരഹത്യക്ക് കേസ് എടുക്കണമെന്നും അടിയന്തരമായി വീനക്‌സ് ലാബ് അടച്ചുപൂട്ടാൻ തയാറാകണമെന്നും രാജീവ് ആവശ്യപ്പെട്ടു

യുവമോർച്ച പാറശാല മണ്ഡലം പ്രസിഡന്റ് മാരായമുട്ടം സജിത്ത് അധ്യക്ഷതവഹിച്ചു ബിജെപി ജില്ലാ ട്രഷറർ എൻ പി ഹരി മണ്ഡലം പ്രസിഡന്റ് കൊലയിൽ അജിത്കുമാർ ജനറൽ സെക്രട്ടറി അഡ്വ .പ്രദീപ് അരുവിയോട് സജി യുവമോർച്ച നേതാക്കളായ ശ്രീരാഗ് വിപിൻ, ഷിജു ,ദിലീപ് ,മഞ്ചവിളക്കം ഹരി എന്നിവർ സംസാരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP