Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സോഷ്യൽ മീഡിയയിൽ വേണു ബാലകൃഷ്ണനെതിരെ വ്യാജ പ്രചരണം നടത്തിയവർ മാതൃഭൂമിയിൽ തന്നെയോ? ക്ഷുഭിതനായ വേണു രാജി പിൻവലിച്ചത് ശ്രേയംസ്‌കുമാർ കാലുപിടിച്ചപ്പോൾ

സോഷ്യൽ മീഡിയയിൽ വേണു ബാലകൃഷ്ണനെതിരെ വ്യാജ പ്രചരണം നടത്തിയവർ മാതൃഭൂമിയിൽ തന്നെയോ? ക്ഷുഭിതനായ വേണു രാജി പിൻവലിച്ചത് ശ്രേയംസ്‌കുമാർ കാലുപിടിച്ചപ്പോൾ

തിരുവനന്തപുരം: അപമര്യാദയായി പെരുമാറി എന്ന പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് വേണു ബാലകൃഷ്ണൻ മാതൃഭൂമി ചാനലിൽ നിന്നും രാജി വച്ചു എന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന്റെ പിന്നിൽ മാതൃഭൂമി ചാനലിലെ ഗ്രൂപ്പ് വഴക്കുകൾ തന്നെയാണെന്ന് സൂചന. ഏറെ നാളായി മാതൃഭൂമി ന്യൂസിൽ തുടരുന്ന ശീതസമരത്തിന്റെ ഭാഗമായി വേണുവിനെതിരെ ചിലർ ബോധപൂർവ്വം നടത്തിയ പ്രചാരത്തിൽ മനം നൊന്ത് ക്ഷുഭിതനായ വേണു രാജി സമർപ്പിച്ചിരുന്നതായും എന്നാൽ ചാനൽ റേറ്റിങ് താഴേയ്ക്ക് പോകുമെന്ന് ഭയന്ന ഉടമ എം വി ശ്രേയംസ് കുമാർ  കാലിൽ പിടിച്ചാണ് രാജി പിൻവലിപ്പിച്ചതെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

നഷ്ടത്തിലോടു മാതൃഭൂമി ന്യൂസ് ചാനലിന്റെ നെടുംതൂണാണ് വേണു ബാലകൃഷ്ണൻ. അദ്ദേഹം ചാനലിൽനിന്നു രാജിവച്ചു എ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ അദ്ദേഹം ഇപ്പോഴും മാതൃഭൂമി ചാനലിന്റെ തലപ്പത്ത് തന്നെയുണ്ട്. ചാനലിലെ ഒരു വനിതാ ജീവനക്കാരിയോട് വേണു മോശമായി പെരുമാറിയെന്നും ഈ വനിത ചാനൽ എംഡി ശ്രേയാംസ് കുമാറിനു പരാതി നൽകിയെന്നും തുടർന്ന് വേണു രാജിവച്ചു എന്നുമാണ് ചില ഓൺലൈൻ മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് സോഷ്യൽ മീഡിയകളിൽ ചർച്ച നടക്കന്നത്. പക്ഷേ ഈ വാർത്ത വുന്ന് തുടങ്ങിയ അന്ന് വൈകിട്ടു തന്നെ ചാനലിൽ തന്റെ പതിവു പരിപാടിയിൽ വേണു പ്രത്യക്ഷപ്പെട്ടതോടെ അദ്ദേഹത്തിന്റെ ചോര കൊതിച്ചവരൊക്കെ ഇളിഭ്യരായി.

ധിം തരികിട തോമിന്റെ വാർഷിക പതിപ്പിൽ അകംപുറത്തമ്മയെന്ന കളിയാക്കൽ ഏറെ വിവാദമായി. അകം പുറം പരിപാടിയുടെ അവതാരക ഇതിനെ ചോദ്യം ചെയ്തു. ഇതോടെ ശ്രേയംസ് കുമാർ ഇടപെട്ട് ധിം തരികിട തോമിൽ മാറ്റം വരുത്തി. അതിനു പിന്നാലെ വാട്‌സ്അപ്പിൽ ചാനലിലെ ചിലരുടെ അസ്ലീല ചിത്രങ്ങൾ വ്യാജമായി പ്രചരിച്ചു. ഇതോടെ ജീവനക്കാർ തമ്മിലെ ബന്ധം വഷളായി. മാതൃഭൂമിയുടെ ഉന്നത തലത്തിലെ ജീവനക്കാർക്കിടയിൽ കടുത്ത ഭിന്നതകളാണ് ഈ സമയത്തുള്ളത്. വേണുവിനെതിരായ പ്രചരങ്ങൾക്ക് ഇവയും കാരണമായിട്ടുണ്ട്.

അതുകൊണ്ട് തന്നെ വേണുവിന്റെ രാജിക്കഥകളൊക്കെ അവസാനിച്ചുവെങ്കിലും സംശയങ്ങൾ ഇപ്പോഴും ബാക്കി തന്നെ. ഏഷ്യാനെറ്റ്, മനോരമ, റിപ്പോർട്ടർ തുടങ്ങി മലയാളത്തിലെ എല്ലാ ന്യൂസ് ചാനലുകളുടെയും അവിഭാജ്യഘടകമായി വേണു പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യാവിഷൻ വിട്ടിറങ്ങിയ നികേഷ് കുമാർ സ്വന്തമായി റിപ്പോർട്ടർ ചാനൽ തുടങ്ങിയപ്പോൾ ആദ്യം കൊണ്ടുപോയത് വേണുവിനെയൊണ്. ചെയ്യുന്ന ജോലിയോട് ആവശ്യമായതിനേക്കോൾ ആത്മാർപ്പണം നടത്തു ജേണലിസ്റ്റാണ് വേണു. വേണുവിന്റെ ജ്യേഷ്ഠൻ ഉണ്ണി ബാലകൃഷ്ണൻ തലവനായി മാതൃഭൂമി ന്യൂസ് ചാനൽ തുടങ്ങുതുവരെ റിപ്പോർട്ടർ ചാനലിന്റെ നട്ടെല്ലായിരുന്നു വേണു. മാതൃഭൂമി തുടങ്ങിയപ്പോൾ ചാനലിന്റെ പത്രാധിപരിൽ പ്രമുഖനായി വേണുവിനെയും ജ്യേഷ്ഠൻ ഉണ്ണി ബാലകൃഷ്ണൻ കൊണ്ടുപോയി.

നിലവിൽ ചാനലിന്റെ നെടുംതൂണുതന്നെയാണ് വേണു. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തിനെതിരെ ചില ആരോപണങ്ങൾ എംഡിയുടെ അടുത്തെത്തുന്നതും ചില ഓൺലൈൻ മാദ്ധ്യമങ്ങളിൽ ഇതെല്ലാം വാർത്തയായതും. ചാനലിലുള്ള വേണുവിനെതിരായ ചില ആളുകളായിരുന്നു ഇതിനു പിന്നിൽ. ഇതോടെ ക്ഷുഭിതനായ വേണു ചാനലിന്റെ ഉടമ ശ്രേയാംസ് കുമാർ എംഎൽഎയെ വിളിച്ച് രാജിസദ്ധത അറിയിച്ചു. എന്നാൽ റേറ്റിങ്ങിൽ താണുനിൽക്കുന്ന ചാനലിനു വേണു പോയാൽ വൻതകർച്ച നേരിടുമെന്നുള്ളതിനാൽ ശ്രേയാംസ് കുമാർ വേണുവിനോട് രാജിവയ്ക്കരുതെന്ന് അപേക്ഷിക്കുകയായിരുന്നു. കൂടാതെ ചാനലിൽ തുടരാൻ നിരവധി ഓഫറുകൾ ശ്രേയാംസ് കുമാർ മുന്നോട്ടുവച്ചതായും അറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP