Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാവേർ ആക്രമണത്തിന് ഷോർട്ട് ലിസ്റ്റ് ചെയതതിൽ ശബരിമലയും പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും; കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളിലും ഭീകരാക്രമണ പദ്ധതികൾ തയ്യാറാക്കി; ശ്രീലങ്കയിലെ 'കറുത്ത ഇസ്റ്ററിന്' ശേഷം ലക്ഷ്യമിട്ടത് തെക്കേ ഇന്ത്യയെ തന്നെ; ആസൂത്രണം നടത്തിയത് കോയമ്പത്തൂരിലെ ആറംഗ ഇസ്ലാമിക് സ്റ്റേറ്റ് ഘടകം; ശ്രീലങ്കൻ സ്‌ഫോടനങ്ങളുടെ ഇന്ത്യൻ ബന്ധത്തിലെ അന്വേഷണം വ്യക്തമാക്കുന്നത് കേരളവും ടാർഗറ്റെന്ന സൂചന

ചാവേർ ആക്രമണത്തിന് ഷോർട്ട് ലിസ്റ്റ് ചെയതതിൽ ശബരിമലയും പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും; കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളിലും ഭീകരാക്രമണ പദ്ധതികൾ തയ്യാറാക്കി; ശ്രീലങ്കയിലെ 'കറുത്ത ഇസ്റ്ററിന്' ശേഷം ലക്ഷ്യമിട്ടത് തെക്കേ ഇന്ത്യയെ തന്നെ; ആസൂത്രണം നടത്തിയത് കോയമ്പത്തൂരിലെ ആറംഗ ഇസ്ലാമിക് സ്റ്റേറ്റ് ഘടകം; ശ്രീലങ്കൻ സ്‌ഫോടനങ്ങളുടെ ഇന്ത്യൻ ബന്ധത്തിലെ അന്വേഷണം വ്യക്തമാക്കുന്നത് കേരളവും ടാർഗറ്റെന്ന സൂചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയും പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും അടക്കം കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന ആരാധനാ കേന്ദ്രങ്ങളെല്ലാം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണ ഭീഷണിയിൽ. കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളിലും ഐസിഎസ് ഭീകരാക്രമണ പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ശ്രീലങ്കൻ സ്‌ഫോടനങ്ങളുടെ ഇന്ത്യൻ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് തമിഴ്‌നാട്ടിലും കേരളത്തിലും ആക്രമണം നടത്തുന്നതിനു പദ്ധതിയിട്ട ഐഎസിന്റെ കോയമ്പത്തൂർ ഘടകത്തെക്കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിച്ചത്. ഒരാൾ അറസ്റ്റിലായി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം കൂടുതൽ പേരെ കസ്റ്റഡിയിൽ എടുക്കും.

കോയമ്പത്തൂരിലെ ആറംഗ ഇസ്ലാമിക് സ്റ്റേറ്റ് ഘടകമാണ് ആസൂത്രണങ്ങൾക്ക് പിന്നിൽ. തമിഴ്‌നാട്ടിലെയും, കൊച്ചിയിലെയും എൻഐഎ സംഘങ്ങൾ സംയുക്തമായാണ് കോയമ്പത്തൂരിലെ അൻപുനഗർ, പോത്തന്നൂർ. കുനിയമ്പത്തൂർ, ഉക്കടം അടക്കമുള്ള സ്ഥലങ്ങളിൽ ഇന്നലെ റെയ്ഡ് നടത്തിയത്. രാവിലെ ഏഴിന് തുടങ്ങിയ റെയ്ഡ് മണിക്കൂറുകൾ നീണ്ടു. ഈ റെയ്ഡിൽ പല നിർണ്ണായക വിവരങ്ങളും എൻ ഐ എയ്ക്ക് ലഭിച്ചു. ഇതിലാണ് ആരാധനാലയങ്ങളിലെ ഭീകരാക്രമണ പദ്ധതികൾ പുറത്താകുന്നത്. ശ്രീലങ്കയ്ക്ക് ശേഷം ഐസിസ് ലക്ഷ്യമിട്ടത് തെക്കേ ഇന്ത്യയെ ആയിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്രാൻ ഹാഷിമുമായി കോയമ്പത്തൂർ ഘടകത്തിന് ബന്ധമുണ്ടായിരുന്നു. ഇവരിൽ പ്രധാനിയും ഐസിസ് ഘടകം രൂപീകരിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്ത മുഹമ്മദ് അസറുദീൻ, സഹ്രാൻ ഹാഷിമിന്റെ ഫേസ്‌ബുക് സുഹൃത്താണ്. കോയമ്പത്തൂരിലെ ഏഴു കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയത്. തമിഴ്‌നാട്ടിലെ ഐഎസ് ഘടകത്തിന്റെ അടിവേരുകൾ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു റെയ്ഡ്. ഉക്കടം അൻപു നഗർ സ്വദേശി മുഹമ്മദ് അസറുദ്ദീൻ, അക്രം സിന്ധ, ഷേഖ് ഹിദായത്തുള്ള, എം.അബൂബക്കർ, സദ്ദാംഹുസൈൻ, ഇബ്രാഹിം ഹാഷിൻഷാ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇവരുടെ ഐഎസ് ബന്ധം സ്ഥിരീകരിച്ച എൻഐഎ എല്ലാവർക്കുമെതിരേ കേസ് ചാർജ്ചെയ്തതായി അറിയിച്ചു. ഇവരോട് വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവർ ജോലി ചെയ്ത സ്ഥാപനങ്ങളും എൻഐഎ സംഘം പരിശോധിച്ചു. ഇവരുടെ വീടുകളിൽ നിന്നും പെൻഡ്രൈവ്, ഫോൺ,ഡയറി എന്നിവ കണ്ടെത്തി. ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുവെന്ന് സംശയിക്കുന്ന കോയമ്പത്തൂരുകാരനായ മുഹമ്മദ് അസറുദ്ദീനെതിരെ കേസെടുത്തിട്ടുമുണ്ട്. ഇയാൾ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ദക്ഷിണേന്ത്യയിൽ സ്‌ഫോടന പരമ്പരകൾ ആസൂത്രണം ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും എൻഐഎ സംശയിക്കുന്നു.നേരത്തെ ഒരു തവണ തമിഴ്‌നാട്ടിലും കേരളത്തിലെ ചില സ്ഥലങ്ങളിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നലെ നടന്ന റെയ്ഡും. റെയ്ഡിൽ വിലപ്പെട്ട വിവരങ്ങളും രേഖകളും ചില വീഡിയോകളും കണ്ടെത്തിയതായി സൂചനയുണ്ടെങ്കിലും എൻഐഎ വിശദവിവരം വെളിപ്പെടുത്താൻ വിസമ്മതിച്ചു. അന്വേഷണത്തെ ബാധിക്കുമെന്നതാണ് കാരണം.

കേസിൽ കോയമ്പത്തൂരിൽ നിന്നുള്ള മുഹമ്മദ് അസറുദീൻ, പോതന്നൂർ നഞ്ചുണ്ടാപുരം സ്വദേശി ടി.അസറുദീൻ, സൗത്ത് ഉക്കാടം അൽഅമീൻ കോളനി സ്വദേശി ഷെയ്ക് ഹിദായത്തുല്ല, കണിയാമുത്തൂർ സ്വദേശി എം.അബൂബക്കർ, കരിമ്പുകടൈ ആസാദ്‌നഗർ സദാം ഹുസൈൻ, മനിയത്തോട്ടം ഇബ്രാഹിം ഷാഹിൻ എന്നിവരെയാണ് പ്രതി ചേർത്ത് ചോദ്യം ചെയ്തത്. സംശയമുള്ള ഏതാനും ആളുകളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു. ഗ്രൂപ്പ് അംഗങ്ങളുടെ സമൂഹമാധ്യമ ഇടപടലുകളിലൂടെ നടത്തിയ പരിശോധനയിലാണ് സഹ്രാൻ ഹാഷിമിന്റെ ഫേസ്‌ബുക് സുഹൃത്താണ് മുഹമ്മദ് അസറുദീൻ എന്ന് കണ്ടെത്തുന്നത്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ആരാധനാലയങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതിനായി ഘടകം രഹസ്യയോഗങ്ങൾ ചേർന്നിരുന്നതായും ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.

മുഹമ്മദ് അസറുദീനുമായി ബന്ധപ്പെട്ടിരുന്ന ഏതാനും മലയാളി യുവാക്കൾക്കായും എൻഐഎ അന്വേഷണം തുടരുകയാണ്. ദക്ഷിണേന്ത്യയിലെ ഭാവി പരിപാടികൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് സമാന മനസ്‌കർക്കായി ഓൺലൈനിൽ ഇവർ ക്യാംപെയ്ൻ നടത്തിയിരുന്നു. നേരത്തെ സഹ്രാൻ ഹാഷിമിനെ പിന്തുടർന്നിരുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. റിയാസ് അബൂബക്കറും കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. കൊളംബോ സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവിൽ എൻഐഎ കസ്റ്റഡിയിലെടുത്ത തീവ്രവാദിയാണ് പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ സിദ്ധീഖ്. കേരളത്തിൽ ചാവേറാക്രമണം നടത്താൻ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് എൻഐഎ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എ

ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ചാവേറായി സ്വയം മാറാനാണ് റിയാസ് തീരുമാനിച്ചിരുന്നത്. ആക്രമണത്തിനായി സമാനചിന്താഗതിയുള്ള ഒരു സംഘത്തെ റിയാസ് ഒപ്പംകൂട്ടുകയും ഇവർക്കൊപ്പം ആക്രമണപദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തു. എന്നാൽ ആക്രമണപദ്ധതിയോട് ഒപ്പമുള്ളവർ സഹകരിക്കാതെ വന്നത് റിയാസിന് തിരിച്ചടിയായി. സ്വയം ചാവേറായി സ്ഫോടനം നടത്താൻ ഇയാൾ തയ്യാറായിരുന്നുവെങ്കിലും മറ്റുള്ളവർ അതിന് തയ്യാറായില്ല. കേരളത്തിൽ നിന്നും ഐസിസിൽ ചേർന്ന് കൊല്ലപ്പെട്ട മലയാളി യുവാക്കളുണ്ട്. ഇതിനിടെയാണ് സ്വന്തം നാട്ടിൽ സ്ഫോടനം നടത്താനും ഇയാൾ പദ്ധതിയിട്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവരുന്നത്. റിയാസ് അബൂബക്കർ ഇസ്ലാമിക സ്റ്റേറ്റിന്റെ കേരളത്തിലെ കമാണ്ടറാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്. കേരളത്തിലെ ഐസിസ് പ്രവർത്തനങ്ങൾ മുഴുവൻ ഏകോപിപ്പിച്ചിരുന്നത് റിയാസാണെന്ന സൂചനയാണ് പുറത്തു വരുന്നത്. ഐസിസിന് വേണ്ടി എന്തും ചെയ്യാൻ റിയാസ് തയ്യാറായിരുന്നു. സിറിയയിലും ഇറാഖിലും ഉണ്ടായ തിരിച്ചടികൾ ഐസിസിനെ തളർത്തിയിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് അടക്കം കൂടുതൽ പേരെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും റിയാസ് ശ്രമിച്ചിരുന്നു.

തൊപ്പിയും അത്തറും വിറ്റിരുന്ന ഇയാൾ കേരളത്തിൽ ചാവേർ ആക്രമണം നടത്താൻ ആഗ്രഹിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഐസിസിൽ ചേർന്ന കാസർകോട് സ്വദേശി അബ്ദുൾ റാഷീദുമായി ഇയാൾ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. വളപട്ടണം ഐസിസ് കേസിൽ പ്രതിയും സിറിയയിൽ കഴിയുന്ന അബ്ദുൾ ഖയൂം എന്നയാളുമായി നിരന്തരം ഓൺലൈൻ ചാറ്റും നടത്തിയിരുന്നതായി റിയാസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. കഴിഞ്ഞ ന്യൂഇയർ ദിനത്തിലും കേരളത്തിലെ വിവിധ ഇടങ്ങളിൽ സ്ഫോടനം നടത്താൻ റിയാസ് അടക്കമുള്ള ഐസിസ് അനുഭാവികൾ പദ്ധതിയിട്ടിരുന്നത്. ഇതിനായി വൻ തോതിൽ സ്‌ഫോടക വസ്തുക്കൾ ശേഖരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ കേരളത്തിൽ ആക്രമണം നടത്താൻ തങ്ങളുടെ മനസ് അനുവദിച്ചില്ലെന്നാണ് റിയാസ് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഓസ്‌ട്രേലിയയിലെ ആക്രമണങ്ങളോടെ മനസ്സ് മാറി. അടുത്ത പുതുവൽസരത്തിൽ കൊച്ചിയെ തകർക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

പുതുവർഷ ദിനത്തിൽ കേരളത്തിൽ എത്തുന്ന വിദേശികളെ ലക്ഷ്യമിട്ട് ഇവർ കുടുതലെത്തുന്ന സ്ഥലങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. കൂട്ടത്തിലുള്ളവർ പിന്തുണ നൽകാതിരുന്നതിനാൽ ഒറ്റയ്ക്ക് ചെയ്യാനുള്ള നീക്കത്തിലായിരുന്നു താനെന്നും റിയാസ് അന്വേഷണ സംഘത്തോട് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നും ഇസ്ളാമിക് സ്റ്റേറ്റിൽ ചേരാനായി സിറിയിയലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയവരാണ് കേരളത്തിൽ സ്ഫോടനം നടത്താൻ നിർദ്ദേശം നൽകിയത്. ഇത് കൂട്ടത്തിലുള്ളവരോട് റിയാസ് പറഞ്ഞെങ്കിലും അവർ വേണ്ട പിന്തുണ നൽകിയില്ല. എന്നിരുന്നാലും റിയാസ് വിദേശത്തേക്ക് പോയവരുടെ സഹായത്താൽ ആവശ്യമായ സാധന സാമഗ്രികൾ ശേഖരിച്ചു വരികയായിരുന്നു. പുതുവർഷ ദിനത്തിൽ കൊച്ചിയിൽ അടക്കമുള്ള പ്രദേശങ്ങളായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. കൊച്ചിയിലെ യഹൂദ പ്രദേശങ്ങളാണ് ഇയാൾ ലക്ഷ്യമിട്ടതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP