Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പറഞ്ഞ വാക്ക് പാലിച്ച് ബിഗ് ബി; ബിഹാറിലെ 2100 കർഷകരുടെ കടം വീട്ടിയ കാര്യം ബ്ലോഗിലൂടെ പങ്കുവച്ച് അമിതാബച്ചൻ; മനുഷ്യ സ്‌നേഹിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ; നമുക്ക് വേണ്ടി ജീവൻ ത്യജിക്കുന്ന കർഷകർക്കായി എന്തെങ്കിലും സഹായം ചെയ്യുന്നത് സന്തോഷകാര്യമാണെന്നും ബച്ചൻ

പറഞ്ഞ വാക്ക് പാലിച്ച് ബിഗ് ബി; ബിഹാറിലെ 2100 കർഷകരുടെ കടം വീട്ടിയ കാര്യം ബ്ലോഗിലൂടെ പങ്കുവച്ച് അമിതാബച്ചൻ; മനുഷ്യ സ്‌നേഹിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ; നമുക്ക് വേണ്ടി ജീവൻ ത്യജിക്കുന്ന കർഷകർക്കായി എന്തെങ്കിലും സഹായം ചെയ്യുന്നത് സന്തോഷകാര്യമാണെന്നും ബച്ചൻ

മറുനാടൻ ഡെസ്‌ക്‌

കർഷകർക്ക് നൽകിയ വാക്ക് പ്രവൃത്തിയിലൂടെ നിറവേറ്റി സാക്ഷാൽ ബിഗ്‌ബി. ബിഹാറിലെ രണ്ടായിരത്തി ഒരുനൂറ് കർഷകരുടെ കടബാധ്യത തീർത്തു. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ബച്ചൻ ഇക്കാര്യമറിയിച്ചത്. കർഷകർക്ക് നൽകിയ വാക്ക് താൻ പാലിച്ചെന്നും കടബാധ്യത തീർക്കാനുള്ള വൻ തുക ശ്വേതയെയും അഭിഷേകിനെയും ഏൽപ്പിച്ചുവെന്നും അവരത് നേരിട്ട് കർഷകരെ ഏൽപ്പിച്ചുവെന്നും ബച്ചൻ ബ്ലോഗിലൂടെ അറിയിക്കുന്നു.

ബാങ്കുകളുമായി ചേർന്ന് ഒറ്റത്തവണ തീർപ്പാക്കലിലൂടെയാണ് ബച്ചൻ കർഷകരുടെ ബാധ്യത ഏറ്റെടുത്തത്. നേരത്തേ ഉത്തർപ്രദേശിലെ ആയിരത്തോളം കർഷകരുടെ ലോൺ അടക്കാനും .ഇതാദ്യമായല്ല, ബച്ചൻ കർഷകർക്ക് സഹായങ്ങളുമായി രംഗത്തെത്തുന്നത്. മുമ്പ് ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലുമുള്ള കർഷകരുടെ കടബാധ്യത തീർത്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇനി പുൽവാമ ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിനായി ചെറിയ സഹായങ്ങൾ നൽകുകയാണ് ലക്ഷ്യമെന്നും ബച്ചൻ ബ്ലോഗിൽ കുറിച്ചു.

നമുക്ക് വേണ്ടി ജീവൻ ത്യജിക്കുന്ന കർഷകർക്കായി എന്തെങ്കിലും സഹായം ചെയ്യുന്നത് സന്തോഷം തോന്നുന്ന കാര്യമാണെന്നായിരുന്നു ബിഗ്‌ബി അന്ന് പറഞ്ഞത്. വിദർഭയിലെ കർഷകരെ സഹായിച്ച അദ്ദേഹം കർഷകരെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കാനാണ് തന്റെ ശ്രമമെന്നും വ്യക്തമാക്കിയിരുന്നു. ഭാര്യ ജയാ ബച്ചനെയും മകൻ അഭിഷേക് ബച്ചനെയും കടംവീട്ടൽ കാര്യങ്ങൾക്ക് ചുമതലപ്പെടുത്തിയിരുന്നതായും ബച്ചൻ പറഞ്ഞു. ഈ പ്രവൃത്തിയിലൂടെ മഹാനടൻ എന്നതിനപ്പുറം ഒരു നല്ല മനുഷ്യ സ്‌നേഹി കൂടിയാണ് താനെന്ന് തെളിയിക്കുകയാണ് അമിതാഭ് ബച്ചൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP