Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആമസോൺ സ്ഥാപകൻ ജെഫിന്റെ പ്രസംഗം തടസപ്പെടുത്തിയ ഇന്ത്യൻ അമേരിക്കൻ ആക്ടിവിസ്റ്റ് അറസ്റ്റിൽ

ആമസോൺ സ്ഥാപകൻ ജെഫിന്റെ പ്രസംഗം തടസപ്പെടുത്തിയ ഇന്ത്യൻ അമേരിക്കൻ ആക്ടിവിസ്റ്റ് അറസ്റ്റിൽ

പി.പി. ചെറിയാൻ

നവേഡ(ലാസ് വേഗസ്): ആമസോൺ സി.ഇ.ഓ.യും സ്ഥാപകനുമായ ജെഫ് ബസോസ് പ്രസംഗിച്ചുകൊണ്ടിരിക്കെ സ്റ്റേജിൽ ഓടികയറി പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച ഇന്ത്യൻ അമേരിക്കൻ ആനിമൽ ആക്ടിവിസ്റ്റ് പ്രിയ സോഹ്നിയെ അറസ്റ്റു ചെയ്തു. ജൂൺ ആറിന് ബസോസ് പ്രസംഗിച്ചു കൊണ്ടിരിക്കെയായിരുന്നു സംഭവം.

കാലിഫോർണിയ ഫാമുകളിൽ കോഴികളോടു കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രിയ സ്റ്റേജിലേക്ക് ഓടികയറിയത്. ആമസോൺ നേരിട്ടല്ലെങ്കിലും, മറ്റു ഫാമുകളിൽ നിന്നും കോഴികളെ വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഡയറക്ട് ആക്ഷൻ എവരിവേർ (Direct Action Every Where) നടത്തിയത്.

സ്റ്റേജിലേക്ക് പ്രവേശിച്ച ഉടനെ ഇവരെ തടഞ്ഞു നിർത്തിയെങ്കിലും ആമസോൺ സ്ഥാപകനോടു വളരെ മര്യാദയായിട്ടാണ് പ്രിയ സംസാരിച്ചത് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതിനു മുമ്പും സംഘടന പലവിധത്തിലും ഇതിനെതിരെ പ്രതികരിച്ചിരുന്നുവെങ്കിലും ആമസോൺ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.

കുറ്റകൃത്യം ചെയ്യണമെന്ന തീരുമാനത്തോടെ അകത്തു പ്രവേശിച്ചു എന്നാണ് ഇവർക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഇവരെ പിന്നീടു ജഡ്ജിയുടെ മുമ്പിൽ ഹാജരാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP